Posts

Showing posts with the label sadness

ഓ! എന്റെ വിഷാദമേ!

എവിടെയൊക്കെയോ ഭയമെന്നെ ചൂഴ്‌ന്നു തുടങ്ങിയിരിക്കുന്നു, ഒരുവേള നീയെന്നെ വിട്ടു പോകുമോ എന്ന ചിന്തയിലാവാം! ആദ്യം ശ്വസിച്ച വായുവിനുപോലും നിന്റെ രുചിയുണ്ടായിരുന്നതായി; ഞാനറിയുന്നു, അന്ന് തേങ്ങിക്കരഞ്ഞപ്പോൾ, കാഴ്ചക്കാരുടെ നിസ്സംഗതകൾക്കിടയിലും അച്ഛനമ്മമാരുടെ ആശാഭംഗത്തിനിടയിലും നീയെന്നെ ചേർത്ത്‌ പിടിച്ചിരുന്നു, വാഗ്ദാനം തന്നിരുന്നു എന്നെ ഉപേക്ഷിക്കില്ലായെന്ന്,  എന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പുമ്പോൾ എനിക്ക്‌ നിന്നെ കാണാൻ കഴിയുമ്മെന്ന് ഉറപ്പ്‌ തന്നിരിന്നു! ഗന്ധർവനെ പ്രണയിക്കാനുള്ള വരം നേടിയ പെൺകൊടിയായി ഞാൻ നിന്നെ കാത്തിരുന്നു, ഓ! എന്റെ വിഷാദമേ, നിന്നെ പ്രതീക്ഷിച്ച്‌ ഞാനുറങ്ങാത്തയെത്ര രാത്രികൾ! എപ്പോഴെല്ലാം നിന്റെ സാമീപ്യം അറിഞ്ഞുവോ,  ശാന്തമായിരുന്നു എന്റെ ഹൃദയം,  ഓ, എന്റെ ഏകാന്തതേ,  പൂരപ്പറമ്പുകളിലും മരണവീടുകളിലും ഞാൻ നിനക്കൊപ്പം,  കൈവിരലുകളാൽ നിന്നെ എന്നോട്‌ ചേർത്ത്‌നിർത്താൻ, മനസ്സ്‌ കൊണ്ട്‌ ചങ്ങലക്കിടാൻ എനിക്ക്‌ കഴിയുന്നില്ലലോ? ഓരോ ഞരമ്പും മുറിയുന്ന വേദനയാണ്‌ നിന്നെയെനിക്ക്‌ നഷ്ടപ്പേടുമ്പോൾ, ഓ, എന്റെ നിരാശകളേ, അല്ലലും അഴലും എനിക്ക്‌ ചുറ്റി...

കബൺ പാർക്ക്‌.

Image
ദൈന്യംദിന ജീവിതത്തിന്റെ താളം മെല്ലെയൊന്ന് അവതാളത്തിലാക്കുന്നതാണ്‌ ഓരോ യാത്രകളും. രാവിലത്തെ നടത്തവും യോഗയും എല്ലാം ഹോട്ടൽമുറികളിൽ പരീക്ഷക്ക്‌ ശേഷം എടുത്ത്‌ വെക്കുന്ന പുസ്തകങ്ങൾ പോലെയാകുന്നു, ഇനിയൊരു പരീക്ഷ വരെ ആ പുസ്തകങ്ങൾ അനാഥരാണ്‌.  അത്‌ കൊണ്ട്‌ തന്നെയാണ്‌ ഈ യാത്രയിൽ ആദ്യമേ വാക്കിംഗ്‌ ഷൂസും ഇയർഫോണും ബാഗിൽ സ്ഥലം പിടിച്ചത്‌.  "ഇപ്രാവശ്യം ലേക്കിനു ചുറ്റും നടന്നാലോ? -- ചോദ്യം കൂട്ടുകാരന്റേതാണ്‌. "ഏയ്‌, നമുക്ക്‌ പാർക്കിൽ തന്നെ പോയാ മതി". ഉറങ്ങികിടക്കുന്ന മക്കളെ വിളിച്ചുണർത്താതെ മെല്ലെ മുറിപൂട്ടിയിറങ്ങി.  പുറത്ത്‌ നല്ല തണുപ്പ്‌, മുറിയിലെ ഏ സിയെക്കാൾ കുളിർ ഈ പുലർക്കാല മഞ്ഞിനാണ്‌, അത്‌ ഉള്ളിനെയും തണുപ്പിക്കും.  "ഓരോ ചൂട്‌ ചായകിട്ടിയിരുന്നെങ്കിൽ നന്നായിരുന്നുല്ലേ? "ഊം" ഞാൻ ഇയർഫോൺ ശരിയാക്കി കൊണ്ട്‌ മൂളി.  പാർക്കിംഗ്‌ ഏരിയയിൽ നല്ല തിരക്കുണ്ടായിരുന്നു. എന്തൊക്കെ മനുഷ്യൻ കാട്ടികൂട്ടിയാലും അവനു മരണത്തെ പേടിയാണ്‌. അതാണ്‌ ആയൂസ്സിന്റെ ഒരുദിവസമെങ്കിലും കൂട്ടികിട്ടാൻ വേണ്ടി ഈ പാർക്കിൽ അവൻ അഭ്യാസങ്ങൾ കാണിക്കുന്നത്‌.  കാർ പാർക്ക്‌ ചെയ്ത്‌ അവൻ വര...