Posts

Showing posts with the label slimming

സംഭവാമീ യുഗേ യുഗേ !

     ഇന്നലെ രാത്രി മഴ പെയ്തത് കൊണ്ടാവും സൂര്യൻ ഇപ്പോഴും മേഘപുതപ്പിനടിയിൽ തന്നെയായിരുന്നു , സുഖസുഷുപ്തിയിൽ . സപ്താശ്വങ്ങളെ പൂട്ടിയ രാത്ഹത്ത്തിൽ ഭഗവാനെത്തുന്നതിനു മുൻപ് തന്നെ ഞാൻ ഉണർന്നതിന്റെ അഹങ്കാരവുമായിട്ടാണു ഞാൻ നടക്കാനിറങ്ങിയത് . വഴിയിലങ്ങിങ്ങായി വെള്ളം കെട്ടികിടന്നിരുന്നു . ഷൂസ് നനയാതിരിക്കാനായി അങ്ങോട്ടും ഇങ്ങോട്ടും ചാടുന്ന എന്നെ പറ്റി ആലോചിച്ചപ്പോൾ എനിക്ക് തന്നെ ചിരി വന്നു . ' മണിച്ചിത്രത്താഴിലെ ' ' കാട്ടുപറമ്പനെ ' പോലെ   ഞാനും .   പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ഒത്തുകൂടലിന് ചേർന്നപ്പോഴാണ് , എന്റെ കൂടെ പഠിച്ചവരെക്കാൾ എനിക്ക് പ്രായം കൂടുതലുണ്ടൊന്ന് സംശയമായത് . അത് ചില അഭിനവരംഭമാർ എടുത്ത് ചോദിക്കുകയും കൂടി ചെയ്തപ്പോൾ ഒത്തുചേരലിന്റെ സന്തോഷം നേരെ തെക്കോട്ടിറങ്ങി . പിന്നെ അവിടുന്ന് എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതിയെന്ന് തോന്നിപ്പോയി . തിരികെ പോരുമ്പോൾ എങ്ങനെ ഈ ആരോപണങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തും എന്നായിരുന്നു ചിന്ത . ചിന്തകളുടെ ശബ്ദം ആരും കേൾക്കാതിരിക്കാൻ ഞാൻ കാറിലെ പാട്ട് ഉറക്കെ വച്ച...