Posts

Showing posts with the label ' ബൃഹദാരണ്യകം'

'ബൃഹദാരണ്യകം'

വളരേയധികം പിരിമുറുക്കമുള്ള ഒരു നോവൽ. പ്രത്യക്ഷത്തിൽ ഇത് ചിന്നകുട്ടൻ എന്നാ ബാലന്റെ കഥയാണ്‌. കഥ പറഞ്ഞിരിക്കുന്നത് ചിന്നകുട്ടന്ടെ കൂട്ടുകാരന്റെ വീക്ഷണകോണിൽ നിന്നുമാണ്. മധുരമായ ഒരു കാവ്യത്തിന്റേതു പോലെ ഈ കഥ നമ്മെ വേദനിപ്പിക്കുന്നു.ഒരുവേള വായനക്കിടയിൽ ഞാൻ കണ്ണുകൾ തുടച്ചത് അത് കൊണ്ടാവും. 'ബൃഹദാരണ്യകം' മനസ്സുകൊണ്ട് വായിക്കേണ്ട ഒന്നാണെന്നാണ് എനിക്ക് തോന്നിയത്.വെറും കണ്ണുകൾ കൊണ്ട് വായിച്ചാൽ അത് മനസ്സിലാക്കുവാനും കഴിയില്ല. പിഷാരോടി മാഷിന്റെ ദുരന്തവും അത് മൂലം ചിന്നകുട്ടനുണ്ടാകുന്നതുമായ മനശാസ്ത്രപരമമായ വ്യതിയാനങ്ങളും ആണ് ഈ നോവലിന്റെ പശ്ചാത്തലം. പേപ്പട്ടി വിഷബാധിതനായ അച്ഛനെ നാട്ടുകാർ കല്ലെറിഞ്ഞുകൊല്ലുന്നത് കണ്ട ചിന്നകുട്ടൻ കുറെ കാലത്തേക്ക് മൗനി ആയിരുന്നു. പിന്നീട് അവൻ ഹിംസാവാദിയായി എല്ലാ ജീവികളേയും കൊല്ലുന്നവൻ ! അതിനു ശേഷം ചിന്നക്കുട്ടൻ എന്നാ ബാലകൃഷ്ണൻ, നെല്ല് പുഴുങ്ങിയ ചോറ് പോലും ഉണ്ണാൻ കഴിയാത്ത അഹിംസവാദിയായി. പൊടിയരി കഞ്ഞിക്കു ശവശൂര് ഉള്ളത് കാരണം അവന് ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല. ബൃഹദാരണ്യകം', ഭാവസുന്ദരവും സത്യസന്ധവുമായ കഥാവിഷ്കാരമാണ്.                 ...