Posts

Showing posts with the label Kerala fish curry

ഇന്നത്തെ സ്പെഷ്യൽ!!

Image
പ്രിയതമന്റെ ഹൃദയത്തിലേക്കുള്ള വഴി വയറ്റിലൂടെയാണെന്നാണു വെയ്പ്പ്പ്! ഞാൻ കുറെ പ്രാവശ്യം പോയിട്ടുള്ളതാണ്, കൊഴുപ്പില്ലാത്തതു കൊണ്ടു നന്നായി മിടിക്കുന്നു എന്നല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. അങ്ങിനെ ഇന്നും ആ വഴിക്കൊന്ന് പോകാൻ തീരുമാനിച്ച്,  എല്ലാ ഞായറാഴ്ചത്തെയും പോലെ മീന്മാർക്കറ്റിലേക്കു വച്ചു പിടിച്ചു. പതിവ് സ്റ്റാളിൽ ചെന്ന് കുശലാന്വേഷണം പറച്ചിൽ കഴിഞ്ഞ്, നോനയുടെ ആവശ്യപ്രകാരം ഇന്നു കൂന്തൾ വാങ്ങാൻ തീരുമാനിച്ചു. കുഞ്ഞായിരിക്കുമ്പോൾ മുതൽ അവിടത്തെ സ്ഥിരം സന്ദർശ്ശകയായതിനാൽ നോനക്ക് അവരുടെ വക സ്പെഷ്യൽ മീൻ എപ്പോഴും ഉണ്ടാവും, ജീവനോടെ കിട്ടുന്ന വരാലിനെ വീട്ടിലെത്തി ബക്കറ്റിൽ ഇട്ടു ഒരു ദിവസം മുതൽ അവൾ കാവലിരിക്കാറുന്റായിരുന്നു. ഇപ്പോ നോനാസ് കാറ്റികിസമൊക്കെയായി തിരക്കായി....പാവം!  പിന്നെ "പ്രേമ"ത്തിലെ നിവിൻ പോളിയെ പോലെ ഒരു മത്തികൊതിയൻ എന്റെ വീട്ടിലും ഉണ്ട്. അങ്ങിനെ ഇന്ന് വാങ്ങിയതൊക്കെ നന്നാക്കി കിട്ടാൻ കാത്തുനിൽക്കുമ്പോളാണ് അതു സംഭവിച്ചത്. മാർക്കറ്റ് പുതുക്കി പണിയുന്നതിന്റെ ഭാഗമായി അവിടെ നിറയെ ചരൽ കൂട്ടിയിട്ടുന്റായിരുന്നു. പോരാത്തതിന് നീലയും ഓറഞ്ചും പ്ലാസ്റ്റിക് ബോക്സുകളും. വഴ...