Posts

Showing posts with the label children

നമ്മൾ ജഡ്ജ്"മേന്ടൽ " ആണോ???

നമുക്കിവളെ മിന്നു എന്ന് വിളിക്കാം . ടൂഷ്യൻ പോകണ്ടാ എന്നവൾ അമ്മയോട് ഒരുപാട് തവണ പറഞ്ഞു . ഒരുപാട് ഒഴിവുകഴിവുകൾ അവൾ ടൂഷ്യന് പോകാതിരിക്കാൻ വേണ്ടി ഉണ്ടാക്കിയെടുത്തു . ഒരുപാടു വേദനകൾ അവളെ ആ സമയത്ത് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു . പഠിക്കാൻ ഇഷ്ടമില്ലാത്തതിന്ടെ ലക്ഷണങ്ങൾ ആയി അമ്മ അതിനെ കണ്ടു . ഒരിക്കൽ പോലും ആ അമ്മ അവളോടു ചോദിച്ചില്ല " എന്തേ നിനക്ക് ടൂഷ്യനു പോകാൻ ഇഷ്ടമില്ലാത്തത് എന്ന് ". പിന്നീട് അവളെ ശല്യപ്പെടുത്തുന്നവന്ടെ ഉപദ്രവം താങ്ങാൻ കഴിയാതെ   വിഷാദരോഗത്തിനും മറ്റും അടിമയായി ആശുപത്രി കിടക്കയെ ശരണം പ്രാപിക്കേണ്ടി വന്നു മിന്നു എന്ന പതിനഞ്ചുകാരിക്ക് !! മിന്നുവിനെ പോലെ തന്നെ അമ്മുവും അമ്മയുടെ കൂട്ടുകാരന്ടെ സ്നേഹപ്രകടനങ്ങൾ അസഹ്യമായപ്പോൾ പ്രതിഷേധിച്ചത് അനുസരണക്കേടും അലറിക്കരച്ചിലും ഉപദ്രവങ്ങളുമൊക്കെയായിട്ടാണ്. പരിഹാരം മാനസീകരോഗാശുപത്രിയിലെ കിടക്കകൾ തന്നെ. വിചിത്രമായ കാര്യം ആശുപത്രിയിൽ പോലും അമ്മ സ്വന്തം കൂട്ടുകാരനെ ന്യായീകരിക്കുന്നു - "അവൾക്ക് എല്ലാം തോന്നലാണ്,അല്ലാണ്ട് അങ്ങനെയൊന്നും ഇന്ടായിണ്ടാവില്യ". " എന്തൊ...

ഞാൻ!!

ഞാൻ ഒരു മകളാണ് .ഒരിക്കലും നല്ല മകൾ, എന്ന് എന്ടെ അമ്മ പറയില്ല . അനുസരണയില്ലാത്ത മക്കൾ ഏതൊരു അമ്മയുടെയും വേദനയാണ് .എന്ടെ അമ്മയുടെയും ! പ്രതീക്ഷകൾക്കൊത്ത് മക്കൾ ഉയരുമ്പോൾ അവർ നല്ല മക്കൾ  എന്നാ പുരസ്കാരം നേടുന്നു .അല്ലാത്തപക്ഷം കടലോളം സ്നേഹമുണ്ടെങ്കിലും മതിയാകാതെ വരുന്നു.മക്കൾ പിന്നെ എന്ത് ചെയ്താലും ,വെള്ളത്തിൽ വരച്ച വരകൾ പോലെ അത് ഓളങ്ങളിൽ മാഞ്ഞുപോകുന്നു .ഉപാധികളില്ലാത്ത സ്നേഹം - അമ്മയുടെ സ്നേഹം!! എന്നാൽ ഏറ്റവും ഉപാധികളുള്ളത് അമ്മയുടെ സ്നേഹത്തിനാണ്‌. വിവാഹശേഷം എന്തിനായിരുന്നു അമ്മ എന്നെ ജയനിൽ നിന്ന് അകറ്റാനായി ശ്രമിച്ചത് .ഹോ! അന്ന് ഞാൻ അനുഭവിച്ച ദുരിതങ്ങളും വേദനകളും അമ്മക്ക് മനസ്സിലാവുന്നുണ്ടായിരുന്നുവോ?അമ്മയേയും ഭർത്താവിനേയും ഉപേക്ഷിക്കാൻ പറ്റാതെ ഞാൻ !അമ്മയുടെ ഇടപെടലുകൾ ഇറാഖിൽ  അമേരിക്കയുടേത് പോലെയായിരുന്നു .എന്ടെ ജീവിതം തന്നെ കൈ വിട്ടു പോകുമെന്നായപ്പോ , എല്ലാം തിരിച്ചു പിടിക്കാൻ ഞാൻ ഒരാളെ ഉപേക്ഷിക്കാൻ തീരുമാനിച്ചു.അത് അമ്മയേയായിരുന്നു .കാരണം ,എന്റെ യാത്രയിൽ എന്നെ സ്നേഹിക്കുന്ന ആളുടെ കൈ പിടിക്കാൻ ഞാൻ തീരുമാനിച്ചു .പിന്നീട് അമ്മയുടെ  വാക്കുകളെയും പ്രവർത്തികളെയും ഞാൻ അപഗ്രഥിക...