ലേക്ക് വ്യൂ വില്ല!
"ഇനി എന്തോരണ്ട്? രാവിലെ മുതൽ തുടങ്ങിയ യാത്രയാണ്, ഇടക്ക് ഭക്ഷണം കഴിക്കാൻ ഇറങ്ങിയതൊഴിച്ചാൽ എപ്പോഴും കാറിൽ തന്നെയിരുന്ന് മടുത്തിരുന്നു. പിന്നിലിരിക്കുമ്പോൾ കാലു മടക്കി വെക്കാനോ നീട്ടി വെക്കാനോ സാധിച്ചിരുന്നുവെങ്കിലും വണ്ടി ഓടിച്ചിരുന്ന ഭർത്താവിനു ഇതൊന്നും സാധിക്കില്ലാലോ എന്നൊരു കുറ്റബോധം ഉണ്ടായിരുന്നു മനസ്സിൽ. അങ്ങനെ ക്ഷമയുടെ നെല്ലിപലകയിൽ ചവിട്ടിയാണ് ആ ചോദ്യം പുറത്ത് വന്നത്. "ഇനി കുറച്ചും കൂടെ ഇണ്ട്"- കണ്ണൻ പറഞ്ഞു. "ഹോ, ഇനീം ഇരിക്കണാ, ഇവർക്കീ റോഡൊക്കെ നേരെ ഇണ്ടാക്കി കൂടെ, തിരിവും ചെരിവും മാത്രേള്ളൂ" ഞാൻ എന്റെ അമർഷം ശക്തമായി രേഖപ്പെടുത്തി. "ഡാ, നീയാ ജി പി എസ് ഇട്ടേ, ഇനി ഇതിന്റെടെല് വഴി തെറ്റൂം കൂടി ചെയ്താ ഗംഭീരാവും - മോമി പറഞ്ഞു. " ആ ഹോട്സ്പോട് ഒന്ന് ഓണാക്ക്യേ, ഇത്തിരി 3ജി ഊറ്റാൻ"- കണ്ണൻ "അതേയ് ഇനിയൊരു 17 കിമി ഇണ്ട്ട്ടാ! "പതിനേഴാ, കർത്താവേ, ഇതാരാ ഈ വില്ല കണ്ട് പിടിച്ചേ? കണ്ണൻ എന്നെ തിരിഞ്ഞു നോക്കി- "നല്ല അടിപൊളി വില്ലയാ, മുത്താണ് മുത്ത്" "മ്മ് അവിടെ ചെല്ലുമ്പോ അറിയാം" "അതേയ് കാണാൻ...