Posts

Showing posts with the label Short stories

ഗില്ലറ്റിൻ

ഒരു സമ്മർദിത നാടകവേദിയിലെ കുടിപാർപ്പുകാരാണ്  മനുഷ്യർ എന്നതിന് ഈ കഥകൾ അടിവരയിടുന്നു . ചരിത്രം കോമാളി വേഷത്തിൽ മർദ്ദനോപകരണവുമായി പ്രത്യക്ഷപ്പെടുമ്പോൾ കഥകൾ കൊണ്ട് തീർക്കാവുന്ന പ്രതിരോധങ്ങളാണു ഓരോ കഥയിലും പ്രത്യക്ഷമാകുന്നത്. നർമ്മബോധം പോലും വിലക്കപെട്ട സ്ത്രീലോകത്തിന്റെ പലതരം ഏകാന്തതകളെ ആത്മപരിഹാസത്തോളമെത്തുന്ന നിർമമതയൊടെ ഈ കഥാകാരി അടയാളപ്പെടുത്തുന്നു. കമിങ്ങ് ഔട്ട്‌ -  പുരുഷനും പുരുഷനും ഇണ ചേരാമോ? അങ്ങനെ അവർ കമിങ്ങ് ഔട്ട്‌ നടത്തുമ്പോൾ അവരെ സ്നേഹിക്കുന്ന അല്ലെങ്കിൽ അവർ സമൂഹത്തിനു മുന്നിൽ സ്വന്തം ആണും പെണ്ണും അല്ലാത്ത അവസ്ഥയെ മറച്ചുപിടിക്കാനായി ഒപ്പം കൂട്ടുന്നവരുടെ വികാരങ്ങൾ എന്ത് ? സേബയുടെ ലാസരിന്റെയും ജോണിന്റെയും ഡേവിഡിന്റെയും കഥകൾ അങ്ങനെയൊരവസ്ഥയിൽ നമ്മെ കൊണ്ടെത്തിക്കുന്നു. ഗില്ലറ്റിൻ - ഫ്രഞ്ച് റെവലൂഷന്റെ ഭാഗമായ ഗില്ലറ്റിനും  മക്സിമിലിയൻ റോബസ്പിയറും ഷാർലോട്ട് കൊർദെയും ഗുരുവും അജിതയും തമ്മിലുള്ള പ്രണയമില്ലാത്ത പ്രണയത്തെയും ആ ബന്ധത്തെ ഒരു ഗില്ലറ്റിൻ കൊണ്ട് വേദനിപ്പിക്കുന്നതിന്റെയും ആഖ്യാനമാണ് ഈ കഥയിൽ. നായ്ക്കോലം - എല്ലാവരും ഒരു സ്റ്റോറി ആകുന്ന ഒരു സമൂഹത്തിൽ നാം ഇപ്പോൾ ജീവി...