Posts

Showing posts with the label soul

മഴ പെയ്യുന്നു .........

മരണം സംഭവിക്കുന്നത്‌ ശരീരത്തിനാണോ ആത്മാവിനോ അതോ ബന്ധങ്ങ ൾ ക്കൊ ? അയാ ൾ ഒന്നുകൂടി അവരേ കാണാ ൻ തീരുമാനിച്ചു. വെറുതെ ,  അവ ർ പോലും അറിയാതെ, മറഞ്ഞു നിന്ന് മാത്രം. അല്ലെങ്കിലും അയാളെ അവ ർ പണ്ടും കണ്ടിരുന്നില്ല ; മുന്നി ൽ ഉണ്ടായിരുന്നപ്പോ ൾ പോലും. അയാ ൾ അവരുടെ നിഴലായിരുന് നു. വെളിച്ചത്തിലും  ഇരുട്ടിലും ഒരുപോലെ അവ്യക്തമായ നിഴ ൽ . മനസ്സിന്റെ ആശ്വാസത്തിനു വേണമെങ്കി ൽ പക ൽ തെളിയാത്ത നക്ഷത്രങ്ങളോട് സ്വയം ഉപമിക്കാം .പക്ഷെ , അവയുടെ ഭംഗി അങ്ങനെ കുറച്ചു കളയാ ൻ അയാ ൾ   ആഗ്രഹിക്കുന്നില്ല. സുഖസുഷുപ്തിയുടെ പാരമ്യത്തിൽ , എല്ലാവരും സ്വപ്നത്ത്തിലാഴുന്ന , ഒരു രാത്രിയിൽ അവരെ കാണണം. പറ്റിയ ഒരു ദിവസം വേണം -  എന്നാവണം ? പിറന്നാൾ ദിവസമായാലോ ? വേണ്ട ! അയാൾക്കതൊരു പ്രത്യേക ദിവസമല്ലെങ്കിലും അവരെല്ലാവരും അത് വലിയ സംഭവം ആയി ആഘോഷിക്കാറുണ്ട് , അവർക്ക്   അതൊരു ഒത്തുചേരലാണ് , അയാൾ അവിടെ അപ്രസക്തനാണ് . അയാൾ എന്താണ് ഇങ്ങനെ എന്ന് പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട് , ഇപ്പോൾ അയാളും സ്വയം അതിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നു . ചിലപ്പോൾ ഭൂതകാലം അതിനെയൊക്കെ...