Posts

Showing posts with the label short story

കബൺ പാർക്ക്‌.

Image
ദൈന്യംദിന ജീവിതത്തിന്റെ താളം മെല്ലെയൊന്ന് അവതാളത്തിലാക്കുന്നതാണ്‌ ഓരോ യാത്രകളും. രാവിലത്തെ നടത്തവും യോഗയും എല്ലാം ഹോട്ടൽമുറികളിൽ പരീക്ഷക്ക്‌ ശേഷം എടുത്ത്‌ വെക്കുന്ന പുസ്തകങ്ങൾ പോലെയാകുന്നു, ഇനിയൊരു പരീക്ഷ വരെ ആ പുസ്തകങ്ങൾ അനാഥരാണ്‌.  അത്‌ കൊണ്ട്‌ തന്നെയാണ്‌ ഈ യാത്രയിൽ ആദ്യമേ വാക്കിംഗ്‌ ഷൂസും ഇയർഫോണും ബാഗിൽ സ്ഥലം പിടിച്ചത്‌.  "ഇപ്രാവശ്യം ലേക്കിനു ചുറ്റും നടന്നാലോ? -- ചോദ്യം കൂട്ടുകാരന്റേതാണ്‌. "ഏയ്‌, നമുക്ക്‌ പാർക്കിൽ തന്നെ പോയാ മതി". ഉറങ്ങികിടക്കുന്ന മക്കളെ വിളിച്ചുണർത്താതെ മെല്ലെ മുറിപൂട്ടിയിറങ്ങി.  പുറത്ത്‌ നല്ല തണുപ്പ്‌, മുറിയിലെ ഏ സിയെക്കാൾ കുളിർ ഈ പുലർക്കാല മഞ്ഞിനാണ്‌, അത്‌ ഉള്ളിനെയും തണുപ്പിക്കും.  "ഓരോ ചൂട്‌ ചായകിട്ടിയിരുന്നെങ്കിൽ നന്നായിരുന്നുല്ലേ? "ഊം" ഞാൻ ഇയർഫോൺ ശരിയാക്കി കൊണ്ട്‌ മൂളി.  പാർക്കിംഗ്‌ ഏരിയയിൽ നല്ല തിരക്കുണ്ടായിരുന്നു. എന്തൊക്കെ മനുഷ്യൻ കാട്ടികൂട്ടിയാലും അവനു മരണത്തെ പേടിയാണ്‌. അതാണ്‌ ആയൂസ്സിന്റെ ഒരുദിവസമെങ്കിലും കൂട്ടികിട്ടാൻ വേണ്ടി ഈ പാർക്കിൽ അവൻ അഭ്യാസങ്ങൾ കാണിക്കുന്നത്‌.  കാർ പാർക്ക്‌ ചെയ്ത്‌ അവൻ വര...

താരാട്ട് .

ഹെയർ പിൻ വളവുകൾ തിരിഞ്ഞു മുകളിലേക്ക് കയറും തോറും , തണുപ്പ് കൂടികൂടിവന്നു . പക്ഷെ അയാൾ കാറിന്റെ ചില്ലുകൾ കയറ്റിയില്ല , ചിന്തകളുടെ ചൂടിൽ ഒരുപക്ഷെ അയാൾക്ക് ആ തണുപ്പ് അനുഭവപ്പെടുന്നുണ്ടാവില്ല . വഴിയോരങ്ങളിൽ പൂത്ത് നില്ക്കുന്ന വയലറ്റ് പൂക്കൾ കണ്ണിനു സുഖം പകരുന്നതെങ്കിലും മനസ്സിനെ ആശ്വസിപ്പിക്കാൻ ഉതകുന്നാതായിരുന്നില്ല . സന്ധ്യയാകാറായിരിക്കുന്നു , പക്ഷെ കുന്നിൻ മുകളിലെ സൂര്യന് ‌ കടൽക്കരയിലെ സൂര്യന്റെ ചുവപ്പും ഭംഗിയും ഇല്ല എന്ന് അയാൾക്ക് തോന്നി . ഒരുപക്ഷെ കടലാകുന്ന കാമുകിയിലേക്ക് ആഴ്ന്നിറങ്ങാനുള്ള ആവേശത്തിൽ ചുവന്നു തുടുക്കുന്നതാവാം . ഈ ഹിൽ സ്റ്റേഷനിൽ അയാൾ ആദ്യമായിട്ട് വരുകയാണ് . അതുകൊണ്ട് തന്നെ പോകേണ്ട സ്ഥലം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുമെന്നു അയാൾക്ക് തോന്നി . അയാൾക്ക് കാണേണ്ടവർ അയാളെ എങ്ങനെ സ്വീകരിക്കുമെന്ന് അയാൾ ചിന്തിച്ചു നോക്കി , വെറുതെ അവരുടെ മുഖത്തെ ജാള്യതയും അമ്പരപ്പും ഓർക്കാൻ ഒരു രസം തോന്നി . മഞ്ഞുവീഴുകയും പെട്ടെന്ന് തന്നെ ഇരുട്ടാവുകയും ചെയ്യും ഈ കുന്നുകളിൽ , അയാൾ കാറിന്റെ ഫോഗ് ലൈറ്റ് ഓണ് ‍ ചെയ്തുകൊ...

മോഹമഞ്ഞ

കെ. ആർ മീര എഴുതിയ "മോഹമഞ്ഞ" എന്ന ചെറുകഥ, ഒരു സ്ത്രീയും പുരുഷനും യാദൃശ്ചികമായി ഒരാശുപത്രിയിൽ വെച്ച് കണ്ടുമുട്ടുന്നു.രണ്ടുപേരും രോഗബാധിതർ. എങ്കിലും ലൈംഗികത്വത്തിൻറെ മാന്ത്രികശക്തിക്കു രണ്ടുപേരും വശംവദരാകുന്നു.അവർ രണ്ടുപേരും വിവാഹിതർ,മക്കളുള്ളവർ ( അവൾ വിവാഹമോചിതയാണ് ).രണ്ടുപേരും ക്രമേണ അടുക്കുന്നു. ലോഡ്ജിലെ, ഒരുമുറിയിൽ ഒരു കിടക്കയിൽ അവർ പരസ്പരം കണ്ടെത്തുന്നു. പിന്നീടു അവർ കാണുന്നതേയില്ല. ദിവസങ്ങള്ക്ക് ശേഷം, അയാളുടെ മരണവാർത്ത അവൾ അറിയുന്നു, അവളുടെ കണ്ണുകളിലെ "മോഹമഞ്ഞ" ബാധിച്ചാണ്‌ അയാൾ മരിച്ചതെന്നും അവൾ അറിയുന്നു.  "ശൂർപ്പണഖ" എന്ന ചെറുകഥ സ്ത്രീയുടെ സ്ഥായിയായ ഭാവത്തെ തള്ളിപറയുന്ന ഒരു ഫെമിനിസ്റ്റിന്റെ കഥപറയുന്നു.  "വ്യക്തിപരമായ ഒരു പൂച്ച", "അർദ്ധരാത്രികളിൽ ആത്മാക്കൾ ചെയ്യുന്നത്", " പായിപ്പാടുമുതൽ പേസ്മേക്കർ വരെ", "വാർത്തയുടെ ഗന്ധം" , "ഹൃദയം നമ്മെ ആക്രമിക്കുന്നു", "മരിച്ചവളുടെ കല്യാണം" എന്നിങ്ങനെ ലളിതമായ പച്ചയായ , നമ്മുടെ ജീവരക്തത്തിൽ അലിഞ്ഞു ചേര്ന്ന ആശയങ്ങളുടെ മൃദുപക്വമായ ആവിഷ്കാരമാണ് ഈ ചെറുകഥാസമാഹാരം. ...