Posts

Showing posts with the label true incident

"റ്റാറ്റേടെ സഫർ"

Image
യാത്രകൾ തയ്യാറെടുപ്പുകളില്ലാതെയാവണം, പെട്ടെന്ന് തീരുമാനിക്കണം, പുറപ്പെടണം. ഞങ്ങളുടേത്‌ മിക്കവാറും അങ്ങനെയാവാറുണ്ട്‌.  എങ്ങോട്ടെങ്കിലും പോയ്യാലോന്നുള്ള ചോദ്യം മാസങ്ങൾക്ക്‌ മുന്നേ തുടങ്ങും.  "ദേ നോക്ക്യേ കുറേ മുടക്കല്ലെ വരണേ മ്മക്ക്‌ എങ്ക്‌ടെങ്കിലും പോയ്യാലോ?  ഒന്നുകിൽ പൂവാന്നോ അല്ലെങ്കിൽ പൂവാൻ പറ്റാത്തതിന്റെ കാരണങ്ങളോ നിരത്തുന്നു. ആതങ്ങനെ കഴിയുന്നു.  മുടക്ക്‌ ദിവസത്തിന്റെ തലേന്ന് വരെ ഇതെല്ലാം അങ്ങനെ തന്നെ തുടരുന്നു.  പിന്നെ എല്ലാം ശടപടേന്നായിരുന്നു. വണ്ടിയിൽ കയറിയാൽ പിന്നെ മിണ്ടാതിരിക്കാൻ പാടില്ല, ഡ്രൈവറും മുതലാളിമാരും എന്ന രീതി പാടില്യാന്നർത്ഥം.  സ്വന്തായി ഉണ്ടാക്കിയതും കാലാകാലങ്ങളായി തുടരുന്നതുമായ പലതരം കളികളുടെ ഘോഷയാത്രയാണ്‌ യാത്രയിലുടനീളം.  അന്താക്ഷരി തൊട്ട്‌ സിനിമാപേരു പറഞ്ഞുകളിക്കുന്നത്‌ പോലെയുള്ള സാധാരണകളികൾ തൊട്ട്‌ അശ്വമേധം വരേയുള്ള കളികൾ ഉണ്ടാവും നേരമ്പോക്കിന്‌.  ഞങ്ങൾ കണ്ട് പിടിച്ച കളീന്ന് പറയുമ്പോൾ ഉദാഹരണമായി പറയാന്ന് വെച്ചാൽ ഞങ്ങൾ പത്ത്‌ മുതൽ നൂറുവരെയുള്ള ഏതെങ്കിലും രണ്ട്‌ അക്കങ്ങളുള്ള സംഖ്യകൾ പറയുന്നു, നമ്മുടെ മുന്നിൽ...