Posts

Showing posts with the label Sneha

The Great Father

സിനിമ തുടങ്ങി, കുറച്ച്‌ കഴിഞ്ഞാണ്‌ ഗംഭീരമായുള്ള നായകന്റെ എന്റ്രി - അത്‌ കണ്ടപ്പോൾ നോന കയ്യടിച്ചു.  കണ്ണൻ തൊട്ടപ്പുറത്തിരിക്കുന്ന സ്വന്തം അപ്പനെ കണ്ടാ കണ്ടാ എന്നുള്ള ഭാവത്തിൽ നോക്കി.  "മേയ്ക്കപ്പാടാ, ഇതൊന്നുമത്ര വല്യ കാര്യോന്നല്ല, ഹൂം! "ഉവ്വുവ്വേ " ഉടനേ ഞാൻ പറഞ്ഞു - "എന്താടാ എന്റെ കെട്ടിയോനൊരു കുറവ്‌, നല്ല ഗ്ലാമറുണ്ടല്ലോ! അതായത്‌ ഐഹീകവും സാർവ്വത്രീകവും ശ്ലൈഹീകവുമായ ഉടമ്പടിപ്രകാരം ഭർത്താവിനെ വിമർശിക്കാനുള്ള അവകാശം ഭാര്യക്ക്‌ മാത്രമേയുള്ളൂ, അത്‌ ഭംഗിയായി നിർവഹിക്കുന്ന ഒരു ഭാര്യ കൂടെയുള്ളപ്പോൾ വേറെ ആളുകളുടെ ആവശ്യം ഇല്ലാലോ? അപ്പോൾ സിനിമയേ കുറിച്ച്‌ പറയാണെങ്കിൽ, അധികമൊന്നും പറയാനില്ല, എന്നതാണ്‌ ‌ വാസ്തവം.  കുട്ടികളോടുള്ള ലൈംഗീകവൈകൃതങ്ങൾ രതിമൂർച്ഛക്കും ആത്മസംതൃപ്തിക്കും വേണ്ടി ശീലമാക്കിയ ഒരാൾ, അയാൾക്ക്‌ പിന്നാലേ അലയുന്ന പോലീസ്‌, ഒരു സീരിയൽ കില്ലറിനെ കണ്ട്‌ പിടിക്കാൻ കഴിയാതെ ഇരുട്ടിൽ തപ്പുന്ന അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനിടക്കാണ്‌ സ്വന്തം മകളും ഇയാൾക്ക്‌ ഇരയായി തീർന്നിരിക്കുന്നു എന്ന് നായകൻ മനസ്സിലാക്കുന്നത്‌. പിന്നീട്‌ ഇയാളെ വേട്ടയാടുന്നത്‌ ഈ നായകനാണ്‌.  ...