Posts

Showing posts with the label tharattu

താരാട്ട് .

ഹെയർ പിൻ വളവുകൾ തിരിഞ്ഞു മുകളിലേക്ക് കയറും തോറും , തണുപ്പ് കൂടികൂടിവന്നു . പക്ഷെ അയാൾ കാറിന്റെ ചില്ലുകൾ കയറ്റിയില്ല , ചിന്തകളുടെ ചൂടിൽ ഒരുപക്ഷെ അയാൾക്ക് ആ തണുപ്പ് അനുഭവപ്പെടുന്നുണ്ടാവില്ല . വഴിയോരങ്ങളിൽ പൂത്ത് നില്ക്കുന്ന വയലറ്റ് പൂക്കൾ കണ്ണിനു സുഖം പകരുന്നതെങ്കിലും മനസ്സിനെ ആശ്വസിപ്പിക്കാൻ ഉതകുന്നാതായിരുന്നില്ല . സന്ധ്യയാകാറായിരിക്കുന്നു , പക്ഷെ കുന്നിൻ മുകളിലെ സൂര്യന് ‌ കടൽക്കരയിലെ സൂര്യന്റെ ചുവപ്പും ഭംഗിയും ഇല്ല എന്ന് അയാൾക്ക് തോന്നി . ഒരുപക്ഷെ കടലാകുന്ന കാമുകിയിലേക്ക് ആഴ്ന്നിറങ്ങാനുള്ള ആവേശത്തിൽ ചുവന്നു തുടുക്കുന്നതാവാം . ഈ ഹിൽ സ്റ്റേഷനിൽ അയാൾ ആദ്യമായിട്ട് വരുകയാണ് . അതുകൊണ്ട് തന്നെ പോകേണ്ട സ്ഥലം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുമെന്നു അയാൾക്ക് തോന്നി . അയാൾക്ക് കാണേണ്ടവർ അയാളെ എങ്ങനെ സ്വീകരിക്കുമെന്ന് അയാൾ ചിന്തിച്ചു നോക്കി , വെറുതെ അവരുടെ മുഖത്തെ ജാള്യതയും അമ്പരപ്പും ഓർക്കാൻ ഒരു രസം തോന്നി . മഞ്ഞുവീഴുകയും പെട്ടെന്ന് തന്നെ ഇരുട്ടാവുകയും ചെയ്യും ഈ കുന്നുകളിൽ , അയാൾ കാറിന്റെ ഫോഗ് ലൈറ്റ് ഓണ് ‍ ചെയ്തുകൊ...