വിരോധാഭാസം ഈ ജീവിതം!!
ഒരുപാടു സന്തോഷിക്കുമ്പോഴും ഒരു നിമിഷത്തേക്കു എങ്കിലും നിശബ്ദരാക്കുന്ന സ്തബ്ദരാക്കുന്ന കുറേയേറെ നിമിഷങ്ങൾ നമ്മളുടെ ജീവിതത്തിൽ സംഭവിക്കാറുണ്ട്. ഒരു ബാംഗ്ലൂർ യാത്രയിൽ എന്നെ ഒന്നു പിടിച്ചുലയ്ക്കാൻ അയാൾക്കും കഴിഞ്ഞു.Shopping mall -ല് നിന്നും സന്തോഷിച്ചും ഉല്ലസിച്ചും,കുട്ടികളുടെ മുഖത്തെ സന്തോഷം കണ്ട് സ്വയം ആനന്ദിച്ചും ഇരിക്കുമ്പോൾ ഞാൻ വളരേ അഹങ്കരിച്ചിരുന്നു - എനിക്കിതെല്ലാം സധിക്കുന്നു എന്നതിന്ടെ അഹങ്കാരം!തിരികെ ഹോട്ടലിലേക്കു മടങ്ങുമ്പോൾ ,ട്രാഫിക് സിഗ്നൽ കാത്തു കിടക്കുമ്പോൾ ആണ് അയാൾ എന്ടെ ശ്രദ്ധയിൽപ്പെട്ടത്.പോളിയൊ ബാധിച്ചു കാലുകൾ രണ്ടും വളഞ്ഞ്,നടക്കാൻ ബുദ്ധിമുട്ടുന്ന ഒരു കുറിയ മനുഷ്യൻ.കാലുകൾ അങ്ങനെയായതു കാരണമാവണം അയാൾ ഒരു കുള്ളനെ പോലെ തോന്നിച്ചു.കാറിനുള്ളിലെ സ്റ്റീരിയോയുടെ ഉച്ചത്തിലെ പാട്ടുകൾ കുറച്ചു നേരത്തേക്കു എന്ടെ കാതുകൾക്ക് അന്യമായിരുന്നു.എന്ടെ മനസ്സു അയാളുടെ കൂടെ കുറച്ചു നേരം സഞ്ചരിച്ചു - അ...