പ്രണയം!!
ഞാൻ നിന്നെയും പ്രണയിക്കുന്നു, ജീവിതത്തെ പോലെതന്നെ, അതോ അതിനേക്കാളുമുപരിയോ വിരിച്ചുപിടിച്ച കൈകളുമായി, ജിജ്ഞാസയോടെ എന്റെ കണ്ണുകൾ നിന്നെ നോക്കിയിരിക്കുന്നു. ഹൃദയം അഭിവാഞ്ജയോടെ നിന്നെ പ്രതീക്ഷിക്കുന്നു. മരണമെ, എന്നെ ആശ്ലേഷിക്കനുള്ള സ്വതന്ത്ര്യം നിന്നിൽ മാത്രം നിക്ഷിപ്തമാക്കുന്നു ഞാൻ. നിന്നെ ഞാൻ പ്രണയിക്കുന്നു, ജീവനെപ്പോലെ!! സൗഹൃദങ്ങളുടെ പുതപ്പിന്നുള്ളിൽ, നേട്ടങ്ങൾക്കിടയിൽ എന്നെ ചുറ്റിവരിയുന്ന പിഞ്ചുകൈകളുടെ നൈർമ്മല്യത്തിൽ എല്ലാം ഞാനീ ജീവിതം അസ്വാദ്യമാക്കുന്നു; എങ്കിലും, ഞാൻ നിന്നെ പ്രണയിക്കുന്നു, മരണമേ! എന്റെയാത്മാവിനെ നിന്നിലർപ്പിക്കാൻ എനിക്കുള്ളതെല്ലാമുപേക്ഷിച്ചു, നിന്നിലൂടെ നിന്നിലേക്ക് പലായനം ചെയ്യാൻ, മൃത്യുവേ പാഥേയങ്ങളുടെ മാറാപ്പില്ലാതെ, വഴിയമ്പലങ്ങളിൽ തങ്ങാതെ, ഒന്നായി അലിഞ്ഞു ചേരാൻ, മരണമേ ഞാൻ നിന്നെ പ്രണയിക്കുന്നു. ചിലപ്പോഴെങ്കിലും ഞാൻ നിന്നോട് പിണങ്ങുന്നു അസ്തിപഞ്ജരങ്ങളായി, മജ്ജപോലും ഭാരമായി തീർന്ന ആർക്കും വേണ്ടാത്ത വാർദ്ധക്യകോമരങ്ങളെ പുറന്തള്ളി, യൗവനവും ഊർജ്ജവും നിറഞ്ഞ യുവഹൃദയങ്ങളെ നിശ്ചലമ്മാക്കുംബോൾ ഞാൻ നിന്നെ വെറുക്കുന്നു , ഏതൊരുകാമുകിയെപ്പോലെ നിന്റെ പാപത്തിന്റെ ശമ്പളം എന്തായിരിക്...