ഞാൻ!!
ഞാൻ ഒരു മകളാണ് .ഒരിക്കലും നല്ല മകൾ, എന്ന് എന്ടെ അമ്മ പറയില്ല . അനുസരണയില്ലാത്ത മക്കൾ ഏതൊരു അമ്മയുടെയും വേദനയാണ് .എന്ടെ അമ്മയുടെയും ! പ്രതീക്ഷകൾക്കൊത്ത് മക്കൾ ഉയരുമ്പോൾ അവർ നല്ല മക്കൾ എന്നാ പുരസ്കാരം നേടുന്നു .അല്ലാത്തപക്ഷം കടലോളം സ്നേഹമുണ്ടെങ്കിലും മതിയാകാതെ വരുന്നു.മക്കൾ പിന്നെ എന്ത് ചെയ്താലും ,വെള്ളത്തിൽ വരച്ച വരകൾ പോലെ അത് ഓളങ്ങളിൽ മാഞ്ഞുപോകുന്നു .ഉപാധികളില്ലാത്ത സ്നേഹം - അമ്മയുടെ സ്നേഹം!! എന്നാൽ ഏറ്റവും ഉപാധികളുള്ളത് അമ്മയുടെ സ്നേഹത്തിനാണ്. വിവാഹശേഷം എന്തിനായിരുന്നു അമ്മ എന്നെ ജയനിൽ നിന്ന് അകറ്റാനായി ശ്രമിച്ചത് .ഹോ! അന്ന് ഞാൻ അനുഭവിച്ച ദുരിതങ്ങളും വേദനകളും അമ്മക്ക് മനസ്സിലാവുന്നുണ്ടായിരുന്നുവോ?അമ്മയേയും ഭർത്താവിനേയും ഉപേക്ഷിക്കാൻ പറ്റാതെ ഞാൻ !അമ്മയുടെ ഇടപെടലുകൾ ഇറാഖിൽ അമേരിക്കയുടേത് പോലെയായിരുന്നു .എന്ടെ ജീവിതം തന്നെ കൈ വിട്ടു പോകുമെന്നായപ്പോ , എല്ലാം തിരിച്ചു പിടിക്കാൻ ഞാൻ ഒരാളെ ഉപേക്ഷിക്കാൻ തീരുമാനിച്ചു.അത് അമ്മയേയായിരുന്നു .കാരണം ,എന്റെ യാത്രയിൽ എന്നെ സ്നേഹിക്കുന്ന ആളുടെ കൈ പിടിക്കാൻ ഞാൻ തീരുമാനിച്ചു .പിന്നീട് അമ്മയുടെ വാക്കുകളെയും പ്രവർത്തികളെയും ഞാൻ അപഗ്രഥിക...