യോഗ ഡേ....
പുലർച്ചയ്ക്ക് എണീറ്റ് യോഗ ചെയ്യുന്നത് വളരെ നല്ലതാണ്. ശരീരത്തിനു മാത്രമല്ല മനസ്സിനും! ആ നേരത്ത് നല്ല നിശബ്ദതയായിരിക്കും. മനസ്സിനെ ഏകാഗ്രമാക്കി ധ്യാനിക്കാൻ പറ്റിയ സമയം. പക്ഷെ ചെറുപ്പം മുതലേ ഉറക്കം എന്റെയൊരു ബലഹീനതയാണ്, ഈ വീക്നെസ്സേ വീക്നസ്സ്! പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്, സമയം കൃത്യമായി വിനിയോഗിച്ച്, എങ്ങനെയൊക്കെ നന്നായി പഠിക്കാം എന്ന ക്ലാസ്സ് ടീച്ചർമാർ തരുന്നത്. എല്ലാവരും മാറി മാറി പറഞ്ഞൊരു കാര്യം അതിരാവിലെ എണീറ്റ് പഠിക്കാണെങ്കിൽ അത് വളരെ പ്രയോജനപ്രദമായിരിക്കും എന്നാണ്. ആ സമയത്ത് നമ്മുടെ തലച്ചോർ വളരെ ഉണർന്നിരിക്കുന്ന സമയമാണ് എന്നൊക്കെ അവർ അന്ന് പറഞ്ഞു തന്നിരുന്നു. പക്ഷെ അരമണിക്കൂർ ഉറക്കം എന്നത് എനിക്ക് കോടിക്കണക്കിനു ഡോളറിന്റെ മൂല്യമുണ്ടായിരുന്നു(രൂപയുടെ പോലും അല്ല!!). അത് നഷ്ടപ്പെടുകാന്ന് വെച്ചാൽ, ഹോ ഓർക്കാൻ കൂടി വയ്യാ. അത് കൊണ്ട് ഞാൻ അതിരാവിലെ എണീറ്റ് പഠിക്കുന്നത് വേണ്ടാന്ന് വെച്ചു. ശരിക്കും പറഞ്ഞാൽ പഠിക്കുന്നതേ വേണ്ടാന്ന് വെച്ചൂന്ന് പറയുന്നതാവും ശരി. പക്ഷെ മറ്റുള്ളവരെ ബോധിപ്പിക്കാനായി ഒരു പുസ്ത്കം എപ്പോഴും കയ്യിലുണ്ടായിരുന്നു, കൃത്യമായി പറഞ്ഞാൽ കക്ഷത്ത്!! അങ്ങനെയുഴപ്പി...