Posts

Showing posts with the label Arated

പുത്തൻപണം

ഉച്ചയൂണ്‌ കഴിഞ്ഞു സോഫയിൽ കിടന്ന് വായിക്കാൻ തുടങ്ങുന്നതിനു മുൻപ്‌ ഒന്ന് മുഖപുസ്തകത്തിൽ കേറിയപ്പോഴാണ്‌ മമ്മൂട്ടി- രൺജിത്തിന്റെ "പുത്തൻപണം റിലീസായിട്ടുണ്ട്‌ എന്ന് മനസ്സിലായത്‌.  ഏപ്രിൽ 13 നു റിലീസ്‌ എന്നായിരുന്നു വിചാരിച്ചത്‌. നല്ല റിവ്യൂസ്‌ എഴുതിയത്‌ കണ്ടപ്പോൾ തോന്നി ഒന്ന് കാണനല്ലോന്ന്. അപ്പോഴാണ്‌ മോമി ചാർജ്ജ്‌ തീർന്ന ഫോൺ ചാർജ്ജറിൽ കുത്താൻ വന്നത്‌ - "നിനക്കെന്നോട്‌ ഒരു സ്നേഹോല്യാ, എന്തൊക്കെയായിരുന്ന്, എന്നിട്ടിപ്പോ? മമ്മൂട്ടീടെ കട്ടഫാനായ എന്നെ ഒന്ന് പുത്തൻപണം കാണാൻ കൊണ്ട്‌ പൂവാ, ങേഹേ!" ഇത്രയും പറഞ്ഞ്‌ ഞാൻ കുറച്ച്‌ നേരം പുസ്തകം വായിച്ച്‌, അങ്ങനെ തന്നെ കിടന്നുറങ്ങി.  എഴുന്നേറ്റ്‌ ചായ കൊടുക്കുമ്പോഴാണ്‌ പറഞ്ഞത്‌ - "ട്യേ, നിന്റെ പടത്തിന്റെ ടിക്കറ്റ്‌ കിട്ടീണ്ട്‌, 10:40 നാ"  "ഹോ! ഈ മോമീടെ ഒരു കാര്യം പറഞ്ഞാ അപ്പോ തന്നെ നടത്തി തരും" അങ്ങനെ രാത്രി ഉറക്കം കളഞ്ഞു(അതും ഉറക്കപ്രാന്തിയായ ഞാൻ) കണ്ട സിനിമയുടെ കാര്യമാണ്‌ ഇവിടെ എഴുതുന്നതെന്ന് നിങ്ങൾ മനസ്സില്ലാക്കണം സൂർത്തുക്കളെ, അതും ഒരു സംഭവബഹുലാമായ സിനിമകാണൽ( കഥാപ്രസംഗത്തിന്റെ സിമ്പൽ അടിച്ച ശബ്ദം നിങ്ങൾ കേട...