ബെല്ലയുടെ വികൃതികൾ
"ബെല്ലാ, ബെല്ലാ ,എവിട്യാ നീയ് എത്ര നേരായി വിളിക്കുണൂ. ഒന്ന് വന്നെ വേഗം ,കൂട്ട്യേ കേറ് ,എനിക്ക് ഓഫീസില് പൂവാൻ നേരായിട്ടോ' ഒന്ന് വാ ബെല്ലാ ' നിന്ടെ പിന്നാലെ ഓടാനോന്നും ഇപ്പൊ പറ്റില്ല്യട്ടോ . ഇന്നാ ദേ ,എന്റെ കൈയില് എന്താന്ന് നോക്ക്,ബിസ്കറ്റിണ്ടല്ലോ'. 'അങ്ങനെ വഴിക്ക് വാ ബെല്ലക്കുട്ടി' ഞാൻ അവളെ പിടിക്കാനായി കുനിഞ്ഞു .ദേ പോയി ,എന്റെ കയ്യിലെ ബിസ്കറ്റും ബെല്ലയും. 'എന്റീശ്വരാ ,ഇതിനെ കൊണ്ട് ഞാൻ തൊട്ടു'. ഞാൻ ഒന്നുമറിയാത്ത പോലെ വരാന്തയിൽ വന്നിരുന്നു. ബെല്ല സംശയത്തൊടെ എന്നെ നോക്കി നിന്നു .ഞാൻ അവളെ ശ്രദ്ധിച്ചില്ല . ദൈവമേ ഇതിനെ ഒന്ന് കൂട്ടിൽ കയറ്റാൻ ഞാൻ ഇനി അഭിനയം പഠിക്കേണ്ടി വരുമെന്നാ തോന്നണേ! ബെല്ല എന്റെ അടുത്ത് വന്നു ഇരുന്നു .അവളെ ഞാൻ തൊട്ടാൽ അവൾ ഓടാൻ തയ്യാറായിട്ടാണ് ഇരിപ്പ് .ഞാൻ നോക്കാൻ കൂടി പോയില്ല .പതിയെ ബെല്ല എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. ഇത് തന്നെ തക്കം .കിടിയ അവസരം പാഴാക്കാതെ പിടിച്ച് കൂട്ടിലിട്ടു. അങ്ങനെ അത് കഴിഞ്ഞു.ഇനിയിപ്പോ ഓഫീസിൽ നിന്ന് വന്നിട്ട് അടുത്ത കലാപരിപാടികൾ തുടങ്ങാം. 'ബെല്ലക്കുട്ടി ഉറങ്ങുവാണോ'? ഒഫീസിൽ നിന്ന് വന്ന പാടെ ബെല്ലയെ തുറ...