കബൺ പാർക്ക്.
ദൈന്യംദിന ജീവിതത്തിന്റെ താളം മെല്ലെയൊന്ന് അവതാളത്തിലാക്കുന്നതാണ് ഓരോ യാത്രകളും. രാവിലത്തെ നടത്തവും യോഗയും എല്ലാം ഹോട്ടൽമുറികളിൽ പരീക്ഷക്ക് ശേഷം എടുത്ത് വെക്കുന്ന പുസ്തകങ്ങൾ പോലെയാകുന്നു, ഇനിയൊരു പരീക്ഷ വരെ ആ പുസ്തകങ്ങൾ അനാഥരാണ്. അത് കൊണ്ട് തന്നെയാണ് ഈ യാത്രയിൽ ആദ്യമേ വാക്കിംഗ് ഷൂസും ഇയർഫോണും ബാഗിൽ സ്ഥലം പിടിച്ചത്. "ഇപ്രാവശ്യം ലേക്കിനു ചുറ്റും നടന്നാലോ? -- ചോദ്യം കൂട്ടുകാരന്റേതാണ്. "ഏയ്, നമുക്ക് പാർക്കിൽ തന്നെ പോയാ മതി". ഉറങ്ങികിടക്കുന്ന മക്കളെ വിളിച്ചുണർത്താതെ മെല്ലെ മുറിപൂട്ടിയിറങ്ങി. പുറത്ത് നല്ല തണുപ്പ്, മുറിയിലെ ഏ സിയെക്കാൾ കുളിർ ഈ പുലർക്കാല മഞ്ഞിനാണ്, അത് ഉള്ളിനെയും തണുപ്പിക്കും. "ഓരോ ചൂട് ചായകിട്ടിയിരുന്നെങ്കിൽ നന്നായിരുന്നുല്ലേ? "ഊം" ഞാൻ ഇയർഫോൺ ശരിയാക്കി കൊണ്ട് മൂളി. പാർക്കിംഗ് ഏരിയയിൽ നല്ല തിരക്കുണ്ടായിരുന്നു. എന്തൊക്കെ മനുഷ്യൻ കാട്ടികൂട്ടിയാലും അവനു മരണത്തെ പേടിയാണ്. അതാണ് ആയൂസ്സിന്റെ ഒരുദിവസമെങ്കിലും കൂട്ടികിട്ടാൻ വേണ്ടി ഈ പാർക്കിൽ അവൻ അഭ്യാസങ്ങൾ കാണിക്കുന്നത്. കാർ പാർക്ക് ചെയ്ത് അവൻ വര...