പൂച്ചപുരാണം
രംഗം 1 അടുക്കളയിൽ മീൻ വൃത്തിയാക്കുന്ന എന്നോട് എന്റെ കൺകണ്ട ദൈവമായ ഭർത്താവ് - "നിനക്ക് ആ പൂച്ചക്ക് ഇത്തിരി മീൻ കൊടുത്തൂടെ?അത് എത്ര നേരമായി അവിടെ കിടന്നു കരയുന്നു". ഞാൻ പുരികമൊന്നുയർത്തി- "എന്ന പിന്നെ ഇതു വൃത്തിയാകുന്നതിനു മുൻപ് പറയായിരുന്നൂല്ലൊ?പൂച്ച വൃത്തിയാക്കില്ലെങ്കിലും തിന്നും,ഞാൻ വെറേ എന്തെങ്കിലും കറി വെക്കാം".ഞാൻ പരിഹാസത്തൊടെ പറഞ്ഞു. ഭർത്താവ് കർഷകശ്രീ ലഭിക്കാനുള്ള തയ്യാറെടുപ്പുമായി കത്തിയും വെട്ടുകത്തിയും ആയി മുറ്റത്തേക്കു ഇറങ്ങി. ഞാൻ എന്റെ വൃത്തിയാക്കൽ തുടരുന്നു.മുറ്റത്ത് വെട്ടുന്നതിന്റെയും ചട്ടികൾ നീക്കിവെക്കുന്നതിണ്ടേയും ശബ്ദങ്ങൾ കേൾക്കുന്നു.ഇതിനെല്ലാം പുറമെ ഞാൻ വാങ്ങിച്ച മീൻ നിങ്ങൾക്കെടുക്കാൻ എന്തവകാശം എന്നു ചോദിക്കുന്ന പോലെ പൂച്ച നീട്ടി കുറുകി നിലവിളിച്ചു കൊണ്ടിരിക്കുന്നു.ഇതെല്ലാം കേട്ട് സഹിക്കാൻ പറ്റാതെ ഭർത്താവ് എന്തൊക്കെയൊ പിറുപിറുക്കുന്നു.വെട്ടുകളും കുഴിയെടുക്കലും ദ്രുതഗധിയിലാവുന്നു. രംഗം 2 മീൻ വൃത്തിയാക്കിയതിനു ശേഷം വേസ്റ്റുകൾ മണ്ണിര കമ്പൊസ്റ്റിലിടാൻ ഞാൻ പുറത്തിറങ്ങി ."നീ അത് കളയണ്ട ,ആ പൂച്ചക്ക് കൊടുത്തൂടെ, അത് ഗർഭിണിയാണെന്നു തോ...