ഓ! എന്റെ വിഷാദമേ!
എവിടെയൊക്കെയോ ഭയമെന്നെ ചൂഴ്‌ന്നു തുടങ്ങിയിരിക്കുന്നു,
ഒരുവേള നീയെന്നെ വിട്ടു പോകുമോ എന്ന ചിന്തയിലാവാം!
ആദ്യം ശ്വസിച്ച വായുവിനുപോലും നിന്റെ രുചിയുണ്ടായിരുന്നതായി;
ഞാനറിയുന്നു, അന്ന് തേങ്ങിക്കരഞ്ഞപ്പോൾ,
കാഴ്ചക്കാരുടെ നിസ്സംഗതകൾക്കിടയിലും
അച്ഛനമ്മമാരുടെ ആശാഭംഗത്തിനിടയിലും
നീയെന്നെ ചേർത്ത് പിടിച്ചിരുന്നു,
വാഗ്ദാനം തന്നിരുന്നു എന്നെ ഉപേക്ഷിക്കില്ലായെന്ന്,

എന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പുമ്പോൾ
എനിക്ക് നിന്നെ കാണാൻ കഴിയുമ്മെന്ന്
ഉറപ്പ് തന്നിരിന്നു!
ഗന്ധർവനെ പ്രണയിക്കാനുള്ള വരം നേടിയ പെൺകൊടിയായി
ഞാൻ നിന്നെ കാത്തിരുന്നു,
ഓ! എന്റെ വിഷാദമേ,
നിന്നെ പ്രതീക്ഷിച്ച് ഞാനുറങ്ങാത്തയെത്ര രാത്രികൾ!
എപ്പോഴെല്ലാം നിന്റെ സാമീപ്യം അറിഞ്ഞുവോ,

ശാന്തമായിരുന്നു എന്റെ ഹൃദയം,
ഓ, എന്റെ ഏകാന്തതേ,
പൂരപ്പറമ്പുകളിലും മരണവീടുകളിലും ഞാൻ നിനക്കൊപ്പം,
കൈവിരലുകളാൽ നിന്നെ എന്നോട് ചേർത്ത്‌നിർത്താൻ,
മനസ്സ് കൊണ്ട് ചങ്ങലക്കിടാൻ
എനിക്ക് കഴിയുന്നില്ലലോ?
ഓരോ ഞരമ്പും മുറിയുന്ന വേദനയാണ്
നിന്നെയെനിക്ക് നഷ്ടപ്പേടുമ്പോൾ,
ഓ, എന്റെ നിരാശകളേ,
അല്ലലും അഴലും എനിക്ക് ചുറ്റിലും ഉച്ഛ്വാസവായുപോലെ
തളം കെട്ടി നിൽക്കുമ്പോൾ കൈകുമ്പിളിൽ കോരിയെടുത്ത്

ഞാനെന്റെ ദാഹം തീർക്കുന്നു, എന്നിട്ടും മതിയാകാതെ
കിതക്കുന്ന എനിക്ക് ഭയമാകുന്നു;
എവിടെയോ എന്നെ കീഴ്പ്പെടുത്താൻ
സന്തോഷത്തിന്റെ അഴുക്കുത്തുള്ളികൾ തക്കംപാർത്തിരിക്കുന്നു,
മഴക്ക് ശേഷം, ഇലകളിലും വീടിന്റെ
തൂവാനങ്ങളിലും ഒളിച്ചിരിക്കുന്ന
വെള്ളത്തുള്ളികൾ പോലെ,
ഭൂഗുരുത്വത്തിനു വശംവദരാകുമോ
എന്നനിശ്ചിതത്വത്തിൽ കഴുവേറുന്ന
ആ തുള്ളികളേ പോലെ
ചില സന്തോഷങ്ങളും എന്നിലേക്ക് വന്ന്
പതിക്കാൻ കാത്തിരിക്കുന്നു!
വഴിയരികിലെ ചെളി ഏതോ ചക്രത്തിന്റെ കുസൃതിയാൽ

യാത്രികന്റെ കുപ്പായത്തിൽ ചിത്രം വരയ്ക്കുന്നത് പോലെ,
എന്റെ ജീവിതത്തിലും ആഹ്ലാദങ്ങൾ കളം വരയ്ക്കുമോ
എന്റെ ജീവിതത്തിലും ആഹ്ലാദങ്ങൾ കളം വരയ്ക്കുമോ
എന്ന് ഞാൻ വിഹ്വലപ്പെടുന്നു,
എനിക്ക് പരിചയമില്ലാത്ത അവയെ ഞാൻ എന്ത് ചെയ്യും?
എനിക്ക് പരിചയമില്ലാത്ത അവയെ ഞാൻ എന്ത് ചെയ്യും?
ഉത്തരങ്ങൾ നിന്നിൽ നിന്ന് തന്നെ വരണം,
ഓ എന്റെ സന്താപമേ,
നീയെന്നെ പ്രണയിച്ചപോലെ, വേറെ ആർക്കും കഴിയില്ല
നീയെന്നെ പ്രണയിച്ചപോലെ, വേറെ ആർക്കും കഴിയില്ല
എന്നത് പ്രപഞ്ചസത്യമായി എഴുതപ്പെട്ടിരിക്കുന്നു,
ഓ എന്റെ ഇച്ഛാഭംഗങ്ങളേ,
ഭയമെന്നെ ചൂഴ്‌ന്ന് തുടങ്ങിയിരിക്കുന്നു, ഒരു
കാമുകിയുടെ വേദനകളെ
നിങ്ങൾ പരിഹസിക്കുകയാണോ?
ഒരിക്കലെങ്കിലും തണുത്തുറഞ്ഞ
മഞ്ഞ് പാളികൾക്കടിയിലേക്ക് ഉറക്കത്തിന്റെ അനന്തവിഹായസ്സിലേക്ക്
നിരാശയുടേയും വിഷാദങ്ങളുടെയും അവസ്മൃതിയുടേയും ചൂടിൽ
പരസ്പരം പുണർന്ന് നമുക്ക് ഉറങ്ങാം, ഭയംമേതുമില്ലാതെ!

Comments
Post a Comment