പ്രധാന വാർത്തകൾ.

നമസ്കാരം,
പ്രധാന വാർത്തകൾ.
തൃശ്ശൂരിൽ ഇന്ന് രാവിലെ ദമ്പതികൾ ആക്രമിക്കപെട്ടു.

വാർത്തകൾ വിശദമായി .

വല്ലഭായി പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ചു തേക്കിൻ കാട് മൈതാനത്ത്, നിന്നാരംഭിക്കുന്ന  മിനി മാരത്തണിൽ പങ്കെടുക്കുന്ന മകനെ കാത്ത് നിന്ന ദമ്പതികൾ ആണ് ആക്രമിക്കപ്പെട്ടത്. സ്വന്തം കാറിൽ മകനെ കാത്തിരുന്ന പിതാവിന്റെ അടുത്താണ് കാഴ്ച്ചയിൽ മാന്യനെന്നു തോന്നുന്ന ഒരാൾ കാറിന്റെ വില ചോദിക്കുകയും വാഹനം വില്ക്കുന്നുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തതത് . വാഹനം വിൽക്കുന്നില്ല എന്ന് മറുപടി പറഞ്ഞതോടെ അയാൾ ദേഷ്യപ്പെടുകയും,  "right India" എന്താനെന്നറിയുമോ എന്ന് ആരായുകയും  ചെയ്തു
ചോദ്യം മനസ്സിലാവാത്തതിനാലും ഇയാളുടെ പെരുമാറ്റത്തിൽ പന്തികേട്തോന്നിയതിനാലും ഇദ്ദേഹം മറുപടി ഒന്നും പറയുകയുണ്ടായില്ല. പിന്നീട് ഒരിക്കൽ കൂടി ചോദ്യം ആവർത്തിച്ചപ്പോൾ, ഇദ്ദേഹം അറിയില്ല എന്ന് മറുപടി പറയുകയും ചെയ്തതോടെയാണ് അസഭ്യവർഷം ആരംഭിച്ചത്
വളരെ നേരം അസഭ്യം പറയുകയും വാഹനം മാറ്റിയിടാനോ സമ്മതിക്കാതെ ഇയാൾ വാഹനത്തിൽ പ്രഹരിക്കുകയും ചില്ലു തകർക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് കണ്ടു നിന്നവർ ഞങ്ങളുടെ ന്യൂസ്ചാനലിനോട് പറഞ്ഞത്. ഇതൊന്നുമറിയാതെ മകന്റെയൊപ്പം നില്ക്കുകയായിരുന്ന അമ്മ തിരികെ കാറിൽ വന്നു കേറിയപ്പോളാണ് ഇതെല്ലാം കണ്ടത്
എന്ത് പറ്റി എന്ന് സ്വന്തം ഭർത്താവിനോടു അന്വേഷിച്ചതും ഇയാൾ" സ്ത്രീയെയും അസഭ്യം പറയാൻ തുടങ്ങി. "ഞാൻ ആരാണെന്നറിയോ ? നിന്റെയൊക്കെ തലവെട്ടികളയുംഎന്നാണ് അയാൾ ഭീഷണിപെടുത്തിയത് എന്നവർഞങ്ങളുടെ ന്യൂസ്ചാനലിനോട് പറഞ്ഞു
പിന്നീട്  ഇയാൾ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ച പ്പോഴാണ് , അവിടെ നിന്നിരുന്ന ജവാന്മാരും മറ്റു പട്ടാളക്കാരും മറ്റും ഇടപ്പെട്ട് ഇയാളെ ശാന്താനാക്കാൻ ശ്രമിക്കുകയും ചെയ്തത്
യഥോചിതം അവിടെയെത്തിച്ചേർന്ന പൊലിസുദ്യോഗസ്ഥർ ഇയാളെ ജീപ്പിൽ കേറ്റി കൊണ്ടുപോകുമ്പോഴും അയാൾ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്യുണ്ടായിരുന്നു എന്ന് സംഭവസ്ഥലത്ത് നിന്നിരുന്ന ദൃക്സാക്ഷികൾ ഞങ്ങളുടെ റിപ്പോർട്ടറോട് പറഞ്ഞു.
ഇതിനെ കുറിച്ചന്വേഷിച്ചപ്പോൾ തലയില്ലാതെ എങ്ങനെ ജീവിക്കാം എന്നതിനെ കുറിച്ചു വിദഗ്ധരോട് ചോദിക്കുകയുംഅവരുടെ അഭിപ്രായം അനുസരിച്ച് മുന്നോട്ട് പോകും എന്നാണ് ദമ്പതികൾ ന്യൂസ്ചാനലിനോട് പറഞ്ഞത്.

ഇനി പ്രേഷകർക്കായുള്ള SMS  ചോദ്യം - "right India" എന്നാലെന്ത്?
ഉത്തരം അയക്കേണ്ട ഫോർമാറ്റ്‌ - news - space- ഏതാനും വാക്കുകളിൽ നിങ്ങളുടെ ഉത്തരംഎനിങ്ങനെ type ചെയ്തതിനു ശേഷം  KL8AZ2222 എന്ന നമ്പറിലേക്ക് അയക്കുക .

വാർത്തകൾ സമാപിച്ചു
തലയില്ലാത്ത ദമ്പതികളുടെ വാർത്തയുമായി ന്യൂസ്അവറിൽ നാളെ ഇതേ സമയം വീണ്ടും കാണുന്നത് വരെ , നമസ്കാരം.

Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്