Posts

കലികാലത്തിലെ കലികാവതാരങ്ങൾ

"പോതും പ്പാ, പോതും," "ഇല്ലെ കണ്ണ്, നന്നാ ശാപ്പിട്ടുക്കോ, കൊഞ്ചം കൂടെ" - സെന്തിൽ മകളെ കൊഞ്ചിച്ചു കൊണ്ട് ഊട്ടി. "നെജ്മാ പോതും പ്പാ, സെന്തിലിന്റെ ചോറുരുള വാങ്ങാതെ ദുർഗ്ഗ മുഖം തിരിച്ചു. "അപ്പടിയാനാ, ഇന്താ തണ്ണി, കൊപ്പളച്ചിക്കോ"- സെന്തിൽ ബാക്കി ഭക്ഷണം കഴിക്കാൻ തുടങ്ങി. "എങ്കെയും പോ വേണാ, ഇങ്കെയെ ഉക്കാര്, അപ്പാവോടെ ശാപ്പാട് മുടിഞ്ഞതക്കപ്പറം പടുത്തു തൂങ്കലാം, എന്നാ?" "അമ്മാ നാൻ അപ്പാ കൂടെ പട്ക്കിറേൻ." "ഓ, അതെനക്ക് തെരിയാതാ, അപ്പാവും പുള്ളെയും ശേർന്തിട്ടേന്നാ അമ്മാവെ യാര് പാക്കിറത്"? "അപ്പടിയെല്ലാം കെടയാത് മ്മാ, അപ്പാ കഥ സൊൽവാറില്ലേ, അതാ അവർ കൂടെ തൂങ്കലാം ന്ന് സൊല്ലിയിട്ടേ മ്മാ, ഉനക്ക് കോപമാ?" "സുമ്മാ സൊന്നത് താ കണ്ണ്, നീ അപ്പാവോടെ കഥ കേട്ട് നിമ്മതിയാ തൂങ്ക് എന്നാ?" സെന്തിൽ കൈ കഴുകി വന്നു. അയാൾ പുതപ്പ് തട്ടി കുടഞ്ഞു വിരിച്ചു, അതിലേക്ക് കിടന്നു, തലയിണക്ക് പകരമായി കൈകൾ മടക്കി വെച്ചു.  "വാ കണ്ണ്, ഉനക്ക് കഥ സൊല്ലി താറേൻ, എന്ന കഥ വേണം ഉനക്ക്?" "അപ്പാ എനക്ക് കാളിയമ്മനോടെ കഥ പോതും." "അടേങ്കപ്...

നാടകങ്ങളും അണിയറതമാശകളും!

സ്കൂൾ യൂത്ത് ഫെസ്റ്റിവലുകൾ നമുക്കെല്ലാവർക്കും ഒരുപാട് ഓർമ്മകൾ നൽകിയിട്ടുണ്ടാവും, പങ്കെടുത്തവർക്കും കാണാനിരുന്നവർക്കും. എന്റെ വീട്ടിലെ കാളിപ്പെണ്ണിനും നാടകത്തിൽ അഭിനയിക്കണമെന്നൊരു മോഹം. അങ്ങിനെ ടീച്ചറിന്റെ സഹായത്തോടെ അവർ നാടകം തയ്യാറാക്കുന്നു, പരിശീലിക്കുന്നു. ഒരുപാട് തിരക്കുള്ളതിനാൽ ടീച്ചർ ഇവരോട് തന്നെ പ്രാക്ടീസ് ചെയ്യാൻ പറഞ്ഞു, പിന്നീട് ടീച്ചർക്ക് കാണിച്ച് കൊടുക്കുമ്പോൾ ടീച്ചർ തെറ്റുകൾ തിരുത്തി കൊടുക്കും. ദിവസവും വീട്ടിൽ വന്നാൽ റിഹേഴ്സലിന്റെ വിശേഷങ്ങളും പൊട്ടത്തരങ്ങളും ഇവർക്ക് പറ്റിയ അബദ്ധങ്ങളും വർണ്ണിച്ചും വിവരിച്ചും അവളുടെ നാവു കുഴഞ്ഞാലും എന്റെ കാതുകൾ നിറഞ്ഞാലും വിശേഷങ്ങൾ പിന്നേയും ബാക്കിയാണ്. ഗുഡ് നൈറ്റും പറഞ്ഞു പോയാലും ചിലപ്പോ എണീറ്റ് വന്ന് പറയും- "അതില്ലേ, മമ്മ്യേ ഒരു കാര്യം പറയാൻ മറന്നു".  അങ്ങിനെ ഇന്നാ ദിവസം വന്നെത്തി. ക്ലാസ്സ് റൂമിലെ പ്രാക്ടീസ് കഴിഞ്ഞു, വേഷം മാറൽ കഴിഞ്ഞു, ചമയങ്ങൾ കഴിഞ്ഞു. അഞ്ചാം ക്ലാസ്സുകാർക്ക് അധികം ബുദ്ധിമുട്ടുകളും ചമയങ്ങളും ഇല്ലാത്ത ഒരു കുഞ്ഞു നാടകം തിരഞ്ഞെടുത്ത ടീച്ചർക്ക് നന്ദി.  "അയ്യോ സ്വർണ്ണനാണയങ്ങൾ കൊണ്ടുവന്നില്ലേ?" ആൻലിയ ചോദിച്ചു. ...

#White

Image
WHITE വൈറ്റ് ട്രേയിലർ കണ്ടപ്പഴേ തീരുമാനിച്ചിരുന്നു ഇതു കാണണമെന്ന്. അതു കൊണ്ടാണ്, ഫാസ്റ്റ് ഡേ തന്നെ കാണാൻ പോയത്, ഇതൊക്കെയല്ലെങ്കിൽ പിന്നെയെന്തോന്നിനാ ഫാൻസ് എന്ന് പറഞ്ഞു നടക്കുന്നത്, അല്ലേ? ഹൂമ ഖുറേഷിയുടെ ലിപ്സ്റ്റിക്കുകൾ, എന്തൊരു ഭംഗിയുള്ള ഷേയ്ഡുകളാണെന്നോ? അതിമനോഹരം! കോസ്റ്റൂംസ് ഒക്കെ എന്താ ഒരു ഭംഗി! എത്ര കണ്ടിട്ടും മതിയാവണില്ല. ഒരു മാമ്പഴമഞ്ഞ സ്വെറ്ററിടുന്നുണ്ട്, പിന്നെ ഒരു ചുവന്ന ഡ്രെസ്സും ഒക്കെ ഒന്നിനൊന്ന് മെച്ചം. പിന്നെ മമ്മൂക്കയേ പുകഴ്ത്തി പറയേണ്ട കാര്യമില്ലാലോ? ഈ സിനിമയിലെ ഡയലോഗിൽ തന്നെ അത് പറയുന്നുണ്ട് , വർഷങ്ങൾക്ക് ശേഷം കേരളത്തിലേക്ക് വരുന്ന മമ്മൂട്ടിയോട് ( ആ സീനിൽ ഒരു വൈറ്റ് ഷർട്ടും ഡാർക്ക് ബ്ലൂ ജീൻസും ഇട്ട് എയർപ്പോർട്ടിൽ വന്നിറങ്ങുന്ന മമ്മൂക്കയെ കാണേണ്ടത് തന്നെയാണ്, എന്തൂട്ടാ ഗ്ലാമറ്?) സിദ്ദിഖിന്റെ കഥാപാത്രം പറയുന്നുണ്ട്-- " ഒക്കെ മാറി പോയി, കാലാകാലങ്ങളായി മാറാത്തത് ഒന്നേയുള്ളൂ, അത് നീയാ".  സിനിമാട്ടോഗ്രഫി ഉഗ്രൻ. ലണ്ടൻ പോലെയൊരു നഗരത്തിന്റെ എല്ലാ ചടുല ഭാവങ്ങളും വേഗതയും അതുപോലെ തന്നെ ലണ്ടന്റെ  പ്രാന്തപ്രദേശത്തിന്റെ സൗന്ദര്യവും  പ്രേഷകനു മുന്നിൽ കാഴ്ച വെക്കാൻ അമർജ്ജ...

കസബയെ കുറിച്ച് ഒരു മമ്മൂട്ടി ആരാധിക

കസബയെ കുറിച്ച് ഒരു മമ്മൂട്ടി ആരാധിക... ഇന്ത്യാ രാജ്യത്തോടും വ്യവസ്ഥാപിതമായ ഇന്ത്യൻ ഭരണഘടനയോടും വിശ്വസ്തതയും കൂറും പുലർത്തുമെന്നും പോലീസ് സേനയിലെ ഒരംഗം എന്ന നിലയിൽ സത്യസന്ധമായും നിഷ്പക്ഷമായും ആത്മാർത്ഥമായും ജനസേവനം നടത്തുമെന്നും പക്ഷഭേദം സ്വജനപ്രീതി വിദ്വേഷം പ്രതികാരബുദ്ധി എന്നിവക്കതീതമായി എന്റെ പരമാവധി അറിവും കഴിവും കാര്യക്ഷമതയും ഉപയോഗിച്ച് ഭരണഘടനയിൽ ഉദ്ഘോഷിച്ചിട്ടുള്ളതുപോലെ വ്യക്തികളുടെ അന്തസ്സും അവകാശവും സംരക്ഷിച്ചുകൊണ്ട് പോലീസിന്റെ അന്തസ്സിന് ചേർന്ന രീതിയിൽ ഒരു പോലീസുദ്യേഗസ്ഥനെന്ന നിലയിൽ അർപ്പിതമായ കർത്തവ്യങ്ങളും ചുമതലകളും നിർവഹിക്കുമെന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ടെങ്കിലും അതിനു നേർവിപരീതമായി പ്രവർത്തിക്കുന്ന ഒരു സർക്കിൾ ഇൻസ്പെക്റ്ററാണ്, രാജൻ സക്കറിയ.   വ്യക്തിപരമായ ഒരു കേസ് വഴിവിട്ട് അന്വേഷിക്കാൻ വേണ്ടി പണിഷ്മന്റ് ട്രാൻസഫർ എന്ന വ്യാജേന കസബ സർക്കിളായി ചാർജ്ജെടുക്കുകയും അതിനുശേഷമുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ കഥ. പോലീസുസേനയിലെ ഏറ്റവും Cocky ആയിട്ടുള്ള പോലീസ് ഓഫീസർ എന്ന് പെൺ പോലീസുകാർ രഹസ്യമായി അടക്കം പറയുകയും പരസ്യമായി ചെന്ന് സക്കറിയയെ മുട്ടുകയും അതിനു സക്കറിയ ഒട്ടും ...

നൊസ്റ്റാൽജിയയിൽ മുങ്ങിതോർത്തി....

Image
നൊസ്റ്റാൽജിയയിൽ മുങ്ങിതോർത്തി.... ഉച്ചക്ക് ഊണ് കഴിക്കാൻ വന്നപ്പോളാണ് പറഞ്ഞത്- " അതേയ് സാബു വന്നിട്ടുണ്ട്, മ്മക്കെങ്ങടേങ്കിലും ഒന്ന് പോയാലോ?" "എങ്ങടാ പൂവാ? അവർക്കെങ്ങട് പൂവാനായിഷ്ടംന്ന് ചോദിക്കാർന്നില്ലേ?" "ഊം, ശരി ഞാൻ അവനോടൊന്ന് ചോദിക്കട്ടെ, ന്നട്ട് തീരുമാനിക്കാം" അതേയ് മ്മടെ കുട്ട്യോൾക്ക് സ്കൂളില്ലേ? അപ്പോങ്ങെന്യാ പൂവാ? തന്നേല്ലാ ഈ മഴയത്ത് ഏതു സ്ഥലത്തിക്കാ പൂവാമ്പറ്റാ?" "സാബൂനെ വിളിച്ചിട്ട് അവന്റെ ഐഡിയ എന്താന്ന് നോക്കട്ടെ, ന്നട്ട് തീരുമാനിക്കാം." കുറച്ച് കഴിഞ്ഞ് വന്നപ്പോൾ പറഞ്ഞു-" സാബൂ പറയണേ കല്ലൂം ദേവൂം കൊടൈകനാൽ ചെറുപ്പത്തിൽ പോയതാണ്, അപ്പോ അങ്ങട്ട് പോയാലോന്ന്, ഞാൻ ഓക്കെ പറഞ്ഞു." "എന്റെ ഈശൊയെ, ഊട്ടിയായാലോ, പറ്റോ? നമ്മൾ കൊടൈക്കനാൽ ഇനിയും പോയാൽ അവിടെയുള്ളവർ എന്ത് വിചാരിക്കും?" "അതൊന്നും സാരല്യാ, നീയാ ഹോട്ടൽ ബൂക്കിങ്ങിന്റെ കാര്യൊക്കെ ഒന്ന് നോക്ക്യേ." തുടർന്നുള്ള ഞങ്ങളുടെ കുലംങ്കഷമായ അന്വേഷണത്തിനൊടുവിൽ ഞങ്ങൾ പറ്റിയതൊരെണ്ണം ബുക്ക് ചെയ്തു. കുട്ടികൾ സ്കൂൾ വിട്ട് വന്നപ്പോ ഞാൻ പറഞ്ഞു-"അതേയ് നിങ്ങക്കൊരു സന്തോഷവാർത്ത...

പുസ്തകപ്രേമം....

വെള്ളയിൽ മഞ്ഞ ചാലിച്ച താളുകളിൽ, കറുത്ത വളഞ്ഞും പുളഞ്ഞും തിരിഞ്ഞും മറിഞ്ഞും തെളിഞ്ഞും മങ്ങിയും കിടന്നുറങ്ങുന്ന അക്ഷരങ്ങൾ അറിവിന്റേയും കൗതുകത്തിന്റേയും സർഗ്ഗാത്മകതയുടേയും മായാലോകം എനിക്കു മുന്നിൽ ഒരു കിളിവാതിലൂടെന്നപ്പോലെ തുറന്ന് തരുന്ന പുസ്തകകൂട്ടുകാരെ -- നിങ്ങൾ എനിക്ക് അമരത്വം വരദാനമായി തരുമോ? നിങ്ങളിലവസാനത്തേതിനേയും ഉള്ളിലേക്ക് ആവാഹിക്കുന്നതു വരെയെങ്കിലും? എന്റേതായൊരു ലോകം  നിങ്ങളിലൂടെ ഞാൻ സൃഷ്ടിക്കട്ടെ; അതിൽ രാജാവും അടിയാളും  ഞാൻ തന്നെ; അവസാനത്താളിലെ അവസാനക്ഷരവും കഴിയുമ്പോൾ ഹൃദയത്തിൽ നിന്നുയരുന്ന നെടുവീപ്പുകൾ മാത്രം ഭക്ഷിച്ച് ഒരു കഥയവസാനത്തിൽ നിന്നുയരുന്ന ശൂന്യതയിൽ നിന്ന് മറ്റൊന്നിന്റെ ജീവിതയുൾകാഴ്ചയിലേക്കുള്ള ദൂരമളക്കാൻ!! എനിക്കൊരു ജന്മം പോരാതെ വരുമെന്നയറിവെന്നെ  വേദനിപ്പിക്കുന്നു, കഴിയുമെങ്കിൽ എനിക്കൊരു വരമായി ഒരു ദാനമായി, എന്റെയീ ജന്മത്തിന്റെ നാളുകളുടെയെണ്ണം ഒരെണ്ണമെങ്കിലും ദീർഘിപ്പിച്ചു തരുമോ? അല്ലെങ്കിൽ ഇനിയൊരു ജന്മത്തിൽ, ഏതെങ്കിലുമൊരു പുസ്തകശാലയുടെ ചുമരിൽ ആരും കാണാതെ വലകെട്ടിയ ചിലന്തിയായെങ്കിലുമൊരു ജന്മം ആഗ്രഹിക്കുകയാണ് ഞാൻ!!

വേനലും മഴയും!

സുഖവും ദുഖ:വും പോലെ, സന്തോഷവും സങ്കടവും പോലെ;  കയറ്റവും ഇറക്കവും പോലെ, വേനലും മഴയും! ചുട്ടുപ്പോള്ളുന്നവളുടെ ദുരവസ്ഥ കണ്ടിട്ടോ, അവളെ ആശ്രയിക്കുന്നവരുടെ വ്യഥകൾ ഉൾക്കൊണ്ടിട്ടോ? ആകാശം തുറക്കപ്പെട്ടതും, മേഘങ്ങൾ കറുത്തുരുണ്ടതും തമ്മിലുരസി  തപ്പ് കൊട്ടിയതും വെള്ളരിപ്പല്ലുകൾ കാട്ടിചിരിച്ചതും കുലുങ്ങിചിരിച്ച് കൈവളകിലുക്കി ആ സുന്ദരി പെയ്ത് വീണതീ ധരയുടെ മാറിലേക്ക്.. വിണ്ടുകീറിയ ശരീരവുമായീയൊരമ്മയും അവളെയാശ്രയിച്ചൊരാവാസവ്യവസ്ഥയും! കാൽകവചങ്ങളും ശീലക്കുടകളും തണ്ണീർപ്പന്തലുകളും ചർമ്മലേപനങ്ങളുമായി ഇരുകാലികൾ സ്വയസംരക്ഷണമേറ്റെടുത്തപ്പോൾ നാൽക്കാലികളും ഉരഗങ്ങളും പറവകളും എങ്ങനെ നിലനിൽക്കുമെന്നറിയാതെ! പാവങ്ങൾ അവർക്കായാണ് ഈ മഴത്തുള്ളികൾ പൃഥിയിലേക്ക് അവതരിച്ചിറങ്ങിയതെന്ന് തോന്നാൻ കാരണമുണ്ട്, എന്റെ മുറ്റത്തിന്ന് പെയ്ത മഴയിൽ ആർത്തുല്ലസിച്ചത് എന്റെ വീട്ടിലെ നാൽകാലിയാണ്.