Posts

പൂച്ചപ്പുരാണവും കവിതകളും!!

ഇന്നൊരു വ്യാഴാഴ്ചയാണ്, അതിനെന്താന്നല്ലേ? ഒന്നുമില്ല, അതന്നെ!! പക്ഷെ പറയാൻ പോകുന്ന സംഭവം വളരെ ഭീകരവും പ്രതികാരദാഹിയായ ഒരു മനുഷ്യയുടെ( മനുഷ്യന്റെ സ്ത്രീലിംഗം എന്താണൊ എന്തോ?) കഥയാണ്.  ഞങ്ങളുടെ ബെല്ലക്ക് ആത്മാർത്ഥത ഇത്തിരി കൂടുതലാണോന്ന് എനിക്ക് പണ്ടേയുള്ള സംശയമാണ്, സംഗതി വേറൊന്നുമല്ല, വീടിന്റെ ഏഴയലത്ത് പോലും ഒരു ജീവിയെ അടുപ്പിക്കില്ല, അതിപ്പോ കോഴികുഞ്ഞായാലും മൈന, കാക്ക തുടങ്ങിയ കിളികളായാലും തവള, പാറ്റ എന്നിത്യാദികളായാലും തുരപ്പൻ, പാമ്പ് മുതലായ ഭീകരജീവികളായാലും മന്ത്രി സുധാകരന്റെ പൂച്ച ആയാലും സംഗതി ജോറാണ്. ബെല്ല അവരെ കാണുന്നു, പിന്നെ ഞങ്ങൾ കാണുന്നതു "രക്ഷിക്കണേ, ഇവിടെയൊരു ഭ്രാന്തി പട്ടിയുണ്ടേന്ന് പറഞ്ഞു നിലംതൊടാതേ ഓടുന്നവരെയാണ്.  ആദ്യം അവൾ അവർക്ക് സ്വന്തം അധികാരപരിധിക്കുള്ളിൽ കടക്കരുതെന്ന് ചെറിയ ഓരിയിടലോടു കൂടിയുള്ള ഒരു മുന്നറിയിപ്പ് ഇതരജീവികൾക്ക് കൊടുക്കാറുണ്ട്. എന്നിട്ടും അനുസരിക്കാത്തവരെ മാത്രമെ ഓടിക്കാറുള്ളൂ.  ചില പ്രഭാതങ്ങളിൽ ഞങ്ങൾക്ക് കണികാണായി തലേന്ന് രാത്രി വേട്ടയാടിയ തുരപ്പനേയും അപ്പുറത്തെ വിജനമായ പറമ്പിൽ നിന്നും ഞങ്ങളേയന്വേഷിച്ച് വരുന്ന പാംമ്പുകളേയും വീടിന്റെ വരാന്തയ...

ലഹരികൾ....

തകർച്ചകളും നിരാശകളും, പരാജയഭീതികളും, വിജയിച്ചവരോടുള്ള നിസ്സംശയവും ഒഴിവാക്കാനവാത്തൊരാ അസൂയയും, ഏന്റെ ചഷകങ്ങലിലെയ്ക്ക്  നിന്നെയാവാഹിക്കാൻ പ്രേരകങ്ങളല്ല തെരുവിൽമാത്രം എല്ലാവരും സമന്മാരാണെന്ന  ചിന്താധാരണകളും- 'കുഞ്ഞുങ്ങളും നായകളും' എന്റെ ചുണ്ടിലേയ്ക്ക് നിന്നെ അടുപ്പിക്കുന്നില്ല രാഷ്രമീമാംസയിൽ ഞാൻ പഠിച്ച പാഠങ്ങളും ഇന്നത്തെയെന്റെ നാടിന്റെയവസ്ഥാവിശേഷങ്ങളായ ഫാസിസചർച്ചകളും മതേതരത്വചിന്തകളുമായുള്ള അജഗജാന്തരപ്രക്ഷോഭങ്ങളും, എന്നെ അലട്ടുന്നില്ല പക്ഷെ എന്നെ, എന്റെ ചിന്തകളെ, മസ്തിഷ്കപ്രക്ഷാളനങ്ങളെ ഉൾകൊള്ളാൻ കഴിയാത്ത ശരീരത്തെ ക്ഷീണിപ്പിക്കാൻ, പിന്നെ വെറുതെ മയങ്ങാൻ, എന്നെ കൂച്ചുവിലങ്ങിട്ട് വലിച്ച് മുറുക്കുന്ന ഉത്തരവാദിത്വങ്ങളിൽനിന്ന് ഭീരുവിനെപ്പോലെ ഓടിയൊളിക്കാൻ ഞാൻ നിന്നെ തേടുന്നു, രക്തത്തിലലിയാൻ, ബുദ്ധിയെമരവിപ്പിക്കാൻ......

ജീവിതത്തിൽ നിന്ന് മരണത്തിലേക്കുള്ള ദൂരം......

ഞായറാഴ്ചകൾ എനിക്കു അലസതയുടെ ഒരുമിച്ചുള്ള പാചകത്തിന്റെ ഉച്ചയുറക്കത്തിന്റെ ദിവസമാണ്. പതിവുപോലെ അങ്ങനെയൊരു ദിവസത്തെ പ്രതീക്ഷിച്ചാണ് ഉറക്കമുണർന്നതും, ഒരു പകൽ മുഴുവൻ ആശുപത്രിയിൽ ചിലവഴിക്കേണ്ടി വരുമെന്നറിയാതെ. ഞാനവിടെ എന്തിനു ചെന്നു എന്നതപ്രസക്തമാണെങ്കിലും അവിടെ അനുഭവപ്പെട്ടത് വളരെ ഉള്ളുലയ്ക്കുന്നതായിരുന്നു. മുഖത്ത് നിറയെ ചോരയുമായി വന്ന ഒരു ചെറുപ്പക്കാരൻ, ഒരു ഇരുപതോ ഇരുപത്തിരണ്ടോ വയസ്സുണ്ടാവും, അവനു വേദനിച്ചു കരയാൻ പോലും കഴിയുന്നില്ല. കൂടെയുള്ള പെൺകുട്ടി അവൾക്ക് ഒന്നും പറ്റിയിട്ടില്ല, അവൾ കൂളായി നിൽക്കുന്നതു കണ്ടു. പക്ഷെ, പിന്നീട് സ്റ്റ്രചറിൽ കൊണ്ടു പോകുന്നതു കണ്ട് , അവിടെയുള്ള നഴ്സിനോട് ചൊദിച്ചപ്പോ പറഞ്ഞു, ബൈക്കിൽ നിന്ന് വീണപ്പോൾ തലയിടിച്ചിരുന്നു, ഇപ്പൊ നല്ല വേദന ഉണ്ട്, മാത്രമല്ല ഇടയ്ക്ക് ഓർമ്മ പോണുണ്ടെന്നു പറയുന്നു. അത്രയ്ക്കൊന്നും ദൈവവിശ്വാസം ഇല്ലാത്ത ഞാൻ അറിയാതെ വിളിച്ചു പോയി " ദൈവമേ അതൊരു കൊച്ചുപെണ്ണല്ലെ, വേദനിപ്പിക്കല്ലെ എന്നു". ആ ഒരു കാഴ്ചയുടെ , ചിന്തയുടെ ആഘാതത്തിൽ നിൽക്കുമ്പോഴാണു ഒരു ആംബുലൻസിൽ ഒരു കുഞ്ഞു വാവയെയും ഒരു ചെറുപ്പകാരനെയും കൊണ്ട് വന്ന് ഇറക്കുന്നത് കണ്ടത്. പിന്നെ അ...

സൂപ്പർ വുമൺ!

Image
സൂപ്പർ വുമൺ! വലിയഭക്തിയൊന്നുമില്ലെങ്കിലും വികാരിയച്ചനെ കാണേണ്ടതായ ഒരാവശ്യം വന്നതു കൊണ്ട് മാത്രം പള്ളിയിൽ പോയതായിരുന്നു. തിരിച്ച് വരുമ്പോൾ ഒരാന! അങ്ങനെ അതിനെയും നോക്കി ചെറുപ്പത്തിൽ ഒരാനയേയും കുതിരയെയും വാങ്ങണമെന്നുള്ള ആഗ്രഹം ഇപ്പോഴും അതു പോലെ തന്നെയുണ്ടല്ലോ എന്ന പലവിചാരത്തിൽ നടന്ന് വരുകയായിരുന്നു ഞാൻ. അപ്പോഴാണതു സംഭവിച്ചത്! നല്ല സ്പീഡിൽ വന്ന ഒരു ബസ്സിനെ ഞാൻ "തോളു കൊണ്ടു തടയാൻ ശ്രമിച്ചത്". ശ്രമം വിജയിച്ചില്ലെന്നു മാത്രമല്ല അവർ നിറുത്താതെ പോവുകയും ചെയ്തു. ഞാൻ അപ്പൊ തന്നെ വീട്ടിൽ വന്ന് കെട്ടിയോനോടു വിവരം പറഞ്ഞു--"നോക്കൂ,  കണ്ടോ ഇങ്ങനെയാണു സൂപ്പർ വുമൺ ഉണ്ടാവുന്നതു, ബസ്സിനെ വരെ ഞാൻ ഷോൾഡർ കൊണ്ട് തടഞ്ഞു നിറുത്തും". തെളിവായി തോളത്തുള്ള മുറിവുകളും കുറച്ച് നീരും കാണിച്ചു കൊടുത്തു.കുറച്ച് നേരം ഒന്നും മിണ്ടാതെ എന്നെ നോക്കിയിരിക്കുന്ന ആളെ കണ്ടപ്പോൾ എനിക്ക് മനസ്സിലായി ആൾക്ക് എന്നോട് കുശുമ്പാണെന്നു. ആൾക്ക് പറ്റാത്ത ഒരു കാര്യം ഞാൻ ചെയ്തല്ലോ? അതാണ്!! ഞാൻ അപ്പോ തന്നെ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ വിളിച്ച് പരാതി പറഞ്ഞു. പിന്നീട് നേരിട്ട് പോയി പരാതി കൊടുക്കുകയും ചെയ്തു. ഡോക്ടരിനെ കണ്ടപ്...

എന്റെ പൂരം!!

Image
എന്റെ പൂരം!! ക്ഷീണമുണ്ടെങ്കിലും ഉറങ്ങാൻ തോന്നിയില്ല, മെല്ലെ എഴുന്നേറ്റ്, ഉറങ്ങുന്ന മക്കളെ ശല്യപ്പെടുത്താതെ, റൂമിനു പൂറത്തിറങ്ങി. പൂരപ്പറമ്പാകെ തട്ടിമുട്ടി നടക്കാൻ, പണ്ടു നടന്നതിന്റെ ഓർമ്മപുതുക്കൽ കൂടിയായിരുന്നു , അവന്റെ കൂടെയുള്ള ഈ നടത്തം. ഇന്നു പകൽപ്പൂരത്തിനു സ്ഥലം പിടിക്കുന്നവരുടെ തിരക്കുണ്ട്. ചുറ്റിവളഞ്ഞു പാറേമേക്കാവിന്റെ ഭാഗത്തെത്തിയപ്പോഴാണ്, ചില കരിവീരന്മാർ വിശ്രമിക്കുന്നത് കണ്ടത്. സന്തോഷത്തിനു വേറെ കാരണം വല്ലതും വേണോ? ഞാൻ അടുത്തേക്ക് ചെന്നു, എന്നെ നോക്കി തലയാട്ടിയ ഒരു ആനക്കുട്ടനെ നോക്കി ചിരിച്ചപ്പോൾ, എനിക്കൊരു തുമ്പിക്കൈ സലാം തന്നു. ഞാൻ സംസാരിക്കാൻ വന്നതാണ്, ചോദ്യങ്ങൾ ചോദിച്ചോട്ടെ എന്നാവശ്യം പറഞ്ഞപ്പൊൾ ആന എന്നെ കളിയാക്കി ഒന്നു ചിരിച്ചോന്ന് ഒരു സംശയം. പക്ഷെ ഞാൻ ചിരി സമ്മതമെന്ന് വിചാരിച്ച് രണ്ടും കൽപ്പിച്ച് ചോദിച്ചു- " ഈ പൂരം നിങ്ങൾക്ക് ഇഷ്ടാണോ അതോ നിങ്ങളെ പീഡിപ്പിക്കുകയാണ് ഞങ്ങൾ മനുഷ്യർ എന്ന് വിചാരിക്കാറുണ്ടോ"? ആന തലകുലുക്കി തുമ്പിക്കൈ ഒന്നു നീട്ടി പനമ്പട്ട ഒടിച്ച് വായിൽ വെച്ച് ചവക്കാൻ തുടങ്ങി, ഉത്തരം ഇപ്പൊ പറയുമെന്ന് കാത്ത് ഞാൻ നിന്നു. എന്നാൽ പാപ്പാന്മാരുടെ അടക്കം പറച്ച...

കലി!!

"കലി" Anger is a strong emotion to a certain perceived provocations  . അതായത് പ്രകോപിച്ചാൽ മാത്രം ഉണ്ടാവുന്ന ഒരു വികാരം. വെറുതെ ഒരാൾക്ക് ദേഷ്യം വരുകയൊന്നുമില്ല. ഉദാഹരണമായി, ഒരാൾ നിങ്ങളോട് സംസാരിക്കുമ്പോൾ എപ്പോഴും നിങ്ങളുടെ പുറത്തു അടിക്കുകയോ പിച്ചുകയോ ചെയ്താൽ, എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? Okay, now, while  you probe on this question, I can assure you that I would have reacted exactly as the hero of Kali. എന്റെ അഭിപ്രായത്തിൽ നമുക്ക് ഇഷ്ടമല്ലാത്ത കാര്യം ഒരാൾ ചെയ്താൽ ഒന്നുകിൽ നമുക്ക് സഹിക്കാം, ക്ഷമിക്കാം അല്ലെങ്കിൽ പ്രതികരിക്കാം. ഞാൻ പ്രതികരിക്കാൻ ഇഷ്ടപ്പെടുന്നു. അതുകൊണ്ടു തന്നെ ഈ സിനിമയിൽ സായ്പല്ലവി ചെയ്ത അഞ്ചലി എന്ന കഥാപാത്രത്തിനോട് യോജിക്കാൻ അൽപം ബുദ്ധിമുട്ടാണ്. I will never be a meek, endurable type, who takes it to her heart to reform or tame her husband's anger. Trust me when I say, I had gone through more or less same situations in my life too. എനിക്ക് ഒരിക്കലും കലി ഒരു മോശം വികാരമായി തോന്നിയിട്ടില്ല. ഇനി സിനിമയെ പറ്റി പറയുകയാണെങ്കിൽ, ഒരു ത്രില്ലർ എന്നു വേണമെങ്...

അംഗനാചരിത്രം!!

അംഗനാചരിത്രം!! കാർകുഴലഴകിയുടെ വാർമ്മുടി കാറ്റിലുലഞ്ഞു കാർമ്മുകിൽ നാണിച്ചു പെയ്തുപോയി. കരിനീലകണ്ണഴകിയവൾ ലജ്ജിച്ചു  കണ്ണുകൾ കൂമ്പിയടച്ചു ആവേശത്തിരയിളക്കത്തിൽ ചുവന്ന സൂര്യൻ കടലിൽ താഴ്ന്ന് പോയി. പുരികകൊടികൾ കണ്ട് മഴവില്ലുകൾ  ആകാശനീലിമയിൽ മറഞ്ഞു നിന്നു; വജ്രദന്തനിരയ്ക്കുള്ളിലേയ്ക്ക് ഒതുക്കിയമർത്തിയ അധരങ്ങളിൽ നിന്ന് കടമെടുത്ത ചെഞ്ചായം കൊണ്ട് പനിനീർപ്പൂക്കൾ ചുവന്ന് തുടുത്തു. അർദ്ധചന്ദ്രനെ പോലെ വിളങ്ങുന്ന  നെറ്റിയിൽ തട്ടി നിലാവും കോരിത്തരിച്ചു നിമ്നനിമീലിതമിഴികൾ മെല്ലെയുയർത്തി യപ്പോൾ നക്ഷത്രങ്ങൾ മേഘകൂട്ടത്തിൽ ഒളിച്ച് നിന്നു;  വ്രീളാവിവശയവൾതൻ കപോലങ്ങളിൽ തുടിച്ച് നിൽക്കും ശോണിതഭാവത്തിൽ  ഗുൽമോഹർ പൂക്കളെല്ലാം കൊഴിച്ചിട്ടു. കോമളാംഗിയവൾതൻ ശംഖുപിരിയൻ കഴുത്തിൽനിന്നുമിറ്റുവീഴുന്ന  സ്വേദരേണുക്കൾ ചെമ്പകപൂക്കളായി  വിടർന്ന് വന്നു. വ്യാഘ്രത്തെപ്പോലെയവളുടെ കോപാഗ്നി  പവിഴമായി തിളങ്ങിജ്വലിച്ചു കപോതത്തെപോലെയവൾതൻ ശാന്തത  ഇന്ദ്രനീലമ്പോലെ മിന്നിവിളങ്ങി നർത്തകിയവളുടെ നവരസങ്ങളും  നവരത്നങ്ങളായി;ശോഭിതങ്ങളായി. താമരനൂലിടയിറങ്ങാത്തൊരു ശിൽപചാതുര്യമാർന്ന മാറിടം കണ്ട് പർവ്വതശ...