Posts

പാവാട #Paavada

Image
പാവാട ഈ പാവാട ഇത്തിരി വലുപ്പം കൂടുതലായോന്നു ഒരു സംശയം. കുറേ ആവശ്യമില്ലാത്ത തൊങ്ങലുകളും ലേസും പിടിപ്പിട്ടുണ്ട് എന്ന് തോന്നിപ്പോയി. ചില സമയത്ത് നമ്മുക്ക് പാകമാകത്തത് ആയ പാവട പോലെ, അതായതു പണ്ടു നമ്മുടെ ചേച്ചിമാരുടെയും കസിൻസിന്റേയും പാവാട നമുക്ക് തന്നിട്ട് പറയില്ലെ- 'ഇതു എടുത്തോ, നിനക്കു ചേരും' എന്നു അതു പോലെ(ഇന്ന് ഈ കലാരൂപം അന്യം നിന്ന് പോയി). ഇത് ആമുഖമായിരിക്കട്ടെ, ഇനി ഈ സിനിമയെ പറ്റി പറയാം.  തരക്കേടില്ല എന്നേ പറയാം പറ്റൂ. ആദ്യ പകുതിയിൽ കുടിയന്മാരേയും അവരുടെ ദൈനംദിന ചേഷ്ടകളെയും തുന്നികാട്ടിയിരിക്കുന്നു. കുറച്ചു നീളം കൂടിയ പാവാട ഇട്ട് നടക്കുമ്പോൾ ഇത് ഇടേണ്ടിയിരുന്നില്ല എന്ന് തോന്നില്ലേ ? അങ്ങനെ തോന്നി ചില ഭാഗങ്ങൾ കണ്ടപ്പോൾ! രണ്ടാം പകുതി കൊള്ളാം, സ്വന്തമായി അളവെടുത്ത് തയ്പ്പിച്ച ഒരു പാവാട പോലെ. ഒരു സന്ദേശമൊ ഒരു മൂല്യത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു സിനിമയോ അല്ല ഈ പാവാട.  ഷാജോൺ നന്നായിരിക്കുന്നു. അനൂപ് മേനോൻ നന്നായിട്ടുണ്ട്, പൃഥിരാജ് ഒരു കുടിയനായ പുത്രൻ എന്ന നിലയിൽ മോശമല്ല എന്ന് വേണമെങ്കിൽ പറയാം.  പിന്നെ എടുത്ത് പറയേണ്ട ഒരു കാര്യം ക്ലൈമാക്സ് ആണ്. അങ്ങനെ ഒരു അവസാനം ഞാൻ പ്രതീക്ഷിച...

സംഭവാമീ യുഗേ യുഗേ !

     ഇന്നലെ രാത്രി മഴ പെയ്തത് കൊണ്ടാവും സൂര്യൻ ഇപ്പോഴും മേഘപുതപ്പിനടിയിൽ തന്നെയായിരുന്നു , സുഖസുഷുപ്തിയിൽ . സപ്താശ്വങ്ങളെ പൂട്ടിയ രാത്ഹത്ത്തിൽ ഭഗവാനെത്തുന്നതിനു മുൻപ് തന്നെ ഞാൻ ഉണർന്നതിന്റെ അഹങ്കാരവുമായിട്ടാണു ഞാൻ നടക്കാനിറങ്ങിയത് . വഴിയിലങ്ങിങ്ങായി വെള്ളം കെട്ടികിടന്നിരുന്നു . ഷൂസ് നനയാതിരിക്കാനായി അങ്ങോട്ടും ഇങ്ങോട്ടും ചാടുന്ന എന്നെ പറ്റി ആലോചിച്ചപ്പോൾ എനിക്ക് തന്നെ ചിരി വന്നു . ' മണിച്ചിത്രത്താഴിലെ ' ' കാട്ടുപറമ്പനെ ' പോലെ   ഞാനും .   പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ഒത്തുകൂടലിന് ചേർന്നപ്പോഴാണ് , എന്റെ കൂടെ പഠിച്ചവരെക്കാൾ എനിക്ക് പ്രായം കൂടുതലുണ്ടൊന്ന് സംശയമായത് . അത് ചില അഭിനവരംഭമാർ എടുത്ത് ചോദിക്കുകയും കൂടി ചെയ്തപ്പോൾ ഒത്തുചേരലിന്റെ സന്തോഷം നേരെ തെക്കോട്ടിറങ്ങി . പിന്നെ അവിടുന്ന് എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതിയെന്ന് തോന്നിപ്പോയി . തിരികെ പോരുമ്പോൾ എങ്ങനെ ഈ ആരോപണങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തും എന്നായിരുന്നു ചിന്ത . ചിന്തകളുടെ ശബ്ദം ആരും കേൾക്കാതിരിക്കാൻ ഞാൻ കാറിലെ പാട്ട് ഉറക്കെ വച്ച...

നിർഭയ....

ആത്മാവുകൾ കരയാറുണ്ടോ? എങ്കിലിപ്പോൾ നീ കരയുകയാണോ? നിർഭയമായി ജ്യോതിയായി  ജ്വലിച്ചിരുന്നൊരാ ജീവൻ കനലെരിഞ്ഞു തീർന്ന ചാരമ്പോലെ ശൂന്യതയിലേക്കു വലിച്ചെറിഞ്ഞ 'നിഷ്കളങ്ക'കൗമാരത്തോടുള്ള നിന്റെ വികാരമെന്ത്? നന്നായിരിക്കുന്നു എല്ലാം. നാടകാന്തം ശുഭം; പൂർണ്ണം! വഴിവാണിഭത്തിനുവെച്ച നിയമങ്ങളും കശക്കിയെറിയപ്പെട്ടവളുടെ ശവക്കച്ചയാൽ കണ്ണുകെട്ടിയവരും നിന്നോട് ചോദിച്ചേനേ- എന്തേ,  രക്ഷപെടാഞ്ഞു, എന്തിനിതെല്ലാം സഹിച്ചു എന്ന്?? പ്രിയപ്പെട്ടവളെ, നിനക്ക് സ്വസ്തി മരണത്തിന്റെ ആഴങ്ങളിൽ നീ സുരക്ഷിതയായിരിക്കൂ,  ജീവന്റെ ഒരു കണികയെങ്കിലും അവശേഷിച്ചിരുന്നെങ്കിൽ; ഓരോ നാൽക്കവലകളിലും നീ, നഗ്നയാക്കപ്പെടുമായിരുന്നു ! പക്ഷെ കുഞ്ഞേ, അശ്രുവിനാൽ അന്ധയായൊരു മാതാവിനേയും ഹൃദയം തകർന്നോരാ പിതാവിനെയും എന്തിനിവിടെ നീ ഉപേക്ഷിച്ചു???

പ്രവാസം | Pravaasam by M. Mukundan

Image
മലയാളിയുടെ തലമുറകളായി തുടരുന്ന പ്രവാസജീവിതത്തിന്റെ സങ്കീർണ്ണതകളെ ആവിഷ്കരിക്കാനുള്ള സഫലശ്രമാമാണിത്. തലമുറകളായി തുടരുന്ന മലയാളി പ്രവാസജീവിതത്തിന്റെ അനുഭവസാക്ഷ്യങ്ങൾ. ഒറ്റപ്പെടുത്തലുകളുടെയും ഇച്ഛാഭംഗത്തിന്റെയും വിരഹത്തിന്റെയും നഷ്ടങ്ങളുടെയും ഇരുൾകയങ്ങളിൽ നിന്ന് പുതിയ വെളിച്ചതുരുത്തിലേക്ക് ചേക്കേറികൊണ്ട് മലയാളി നിർമ്മിച്ചെടുക്കുന്ന ഭാവിജീവിതങ്ങളുടെ സാമൂഹികവ്യവസ്ഥയും സമ്പദ്വ്യവസ്ഥയും രാഷ്ട്രീയവ്യവസ്ഥയും ഈ നോവലിൽ പുനർനിർമ്മിക്കപ്പെടുന്നു. ഓരോ ജീവിതവും ഓരോ യാത്രയാണ് അങ്ങനെയെങ്കിൽ ഓരോ മനുഷ്യനും ഓരോ പ്രവാസിയാണ് . എന്നേക്കുമായി ഈ ലോകം വിട്ട് പോകുമ്പോൾ മാത്രമാണ് നമ്മുടെ പ്രവാസം അവസാനിക്കുന്നത്‌. എത്ര നല്ല ചിന്ത! ഈശ്വരാ ! രംഗൂണ്‍, ദുബായ്, പാരിസ് , ലണ്ടൻ, സലാല , അബുദാബി, സൗദി, അമേരിക്ക , പിന്നെ മാഹിയും കോഴിക്കോടും .... മലയാളികളും അവരുടെ ജീവിതവും എല്ലാം ഒരുപോലെ ....സ്ഥലങ്ങൾ മാത്രമേ മാറുന്നുള്ളൂ ...സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒരിക്കലും മാറുന്നില്ല .....വളരെ നല്ല ആഖ്യാനം , നല്ല എഡിറ്റിംഗ് പുതുമയുള്ള അവതരണം ....

ബാല്യത്തിലേയ്ക്ക്.....

Image
ഒരിക്കൽക്കൂടിയാ   മാഞ്ചാടിമരമൊന്ന് ഉലുത്തണം , കൊഴിയുന്ന   മണികൾ പെറുക്കിയെടുത്തൊരു   മാലത്തീർക്കണം ! ഒരു   ചില്ലുകുപ്പി   നിറയെ   ചുവന്ന   രത്നങ്ങൾ   പോലെ   സൂക്ഷിച്ച് വെയ്ക്കണം അനിയത്തി   കുറുമ്പിയെ   കൊതിപ്പിച്ച്   കൊണ്ട്   അവളുടെ   മൂർദ്ധാവിൽ,  മഞ്ചാടി   മണികൾ   കൊണ്ട്   ധാരകോരണം ;  കുടുകുടെ   ചിരിപ്പിക്കണം . ഭൂമിയെ   തുരന്നുണ്ടാക്കിയ   കല്ലുവെട്ടാംകുഴിയിൽ   ഒളിച്ചിരിക്കണം ;  കൂട്ടുകാരിയെ   പേടിപ്പിക്കണം ; അവളുടെ   കണ്ണുകൾ   പിന്നിൽ   വന്ന് പൊത്തണം .  പിണങ്ങിപ്പോകുന്ന   അവൾക്ക്   ഇരട്ടത്തലച്ചിയുടെ  കുഞ്ഞുമുട്ടകൾ   കാണിച്ച്   കൊടുക്കണം ;  നീണ്ടുരുണ്ട   ഊതചായമുള്ള മുട്ടകൾ . മഴപെയ്ത്   നിറഞ്ഞ   കുഴിയിൽ ,  കാലുകൾ   നനച്ച്   കശുമാങ്ങ   തിന്നണം തകര   പാട്ടയിൽ   കശുവണ്ടി   പെറുക്കണം .  അപ്പാപ്പൻ   കാണാതെ പച്ചയണ്ടി   കട്ടുത്തിന്നണം . തെങ്ങിൻ   പട്ട ...

സ്വാതന്ത്ര്യദിനാശംസകൾ

Image
അറുപത്തിയെട്ട് സംവത്സരങ്ങൾ , സ്വാതന്ത്ര്യമനുഭവിച്ചവൾ   - എന്ടെ രാജ്യം . അതിനുമുൻപവൾ സർവ്വൈശ്വര്യ ദായകയായി , സമൃദ്ധിയുടെ രാജ്ഞിയായി വാണിരുന്നവൾ   -  എന്ടെ രാജ്യം . അവളെ ബലാൽക്കാരമായി പിടിച്ചടുക്കി അവളെ കൊള്ളയടിച്ചവർ ആരുമായിക്കൊള്ളട്ടെ . പിന്നീട് പിടിച്ചു വാങ്ങിയ മാനം ; സ്വാതന്ത്ര്യം,   ഒരു അർദ്ധരാത്രിക്ക് മുദ്ര വച്ച് സ്വീകരിച്ചപ്പോൾ ,   നെടുവീർപ്പിട്ടു . ഇനിയവൾ ശക്ത , സ്വതന്ത്ര   - എന്ടെ രാജ്യം . തോറ്റോടിയവണ്ടെ മുഖം രക്ഷിക്കാൻ അവൻ വിതറിയ വിഷവിത്തുകൾ ഇന്നും പേറി - തമ്മിലടിക്കുന്ന മക്കളുള്ളവൾ , ജാതിയുടേയും വർഗ്ഗീയതയുടെയും രാഷ്ട്രീയത്തിന്റെയും വരമ്പുകൾ കൽപിച്ച് - പോരടിക്കുന്ന മക്കളുള്ളവൾ, ഓരോ ലഹളയുടെയും പേരിൽ മാറിൽ രക്തക്കച്ച അണിഞ്ഞവൾ - എന്ടെ രാജ്യം . ഏറ്റം ധനികനും ഏറ്റം ദരിദ്രനും ഒരുപോലെ അമ്മയിവൾ . സമ്പത്തിന്റെയും നീതിനിഷേധത്തിന്റെയും വ്യവഹാരാപഹരണത്തിന്റെയും മൂല്യച്യുതിയുടേയും അന്തരം പേറി , മക്കൾ നെട്ടോട്ടമോടുമ്പോൾ, അവരുടെ ചൂഷകരായ ദൈവമനുഷ്യരേയും ...