Posts

ഇരകൾ...

ആദ്യം വെള്ള കൊണ്ട്‌, സീമകൾ ഞാൻ അടയാൾപ്പെടുത്തി, പിന്നീട്‌, മഞ്ഞയും ചുവപ്പും പച്ചയും കലർത്തി, പരസ്പരം പിണരുന്ന സർപ്പങ്ങളെയും ഇണകളെയും വരച്ചു ചേർത്ത്‌, സർപ്പകളങ്ങൾ തീർത്തു.. ഇതിൽ പൂക്കുലപ്പോലെ തല്ലികൊഴിക്കാൻ, ഞാൻ ഇരകളെയും കാത്തിരുന്നു; പതിയെ മണ്ണോട്‌ പതിഞ്ഞ്, പച്ചിലകാടുകളിൽ ഒളിച്ച്‌ ഞാൻ മറഞ്ഞിരുന്നു. ആറു മുതൽ അറുപതു വരെയുള്ളവർ!! ഞാൻ അവർക്ക്‌ മേൽ ചാടി വീണു, പ്രതികരിക്കുന്നതോ ചെറുക്കുന്നതോ അനുവദനീയമല്ല, ചെളിച്ചാലിൽ കൂടി വലിച്ചിഴക്കുന്നത്‌ ബാല്യമായാലും വാർദ്ധക്യമായാലും എനിക്കൊരുപോലെ ഈ സർപ്പകളങ്ങളിൽ, ഞാൻ വെമ്പാല പോലെ ചീറ്റി ശംഖുവരയനെ പോലെ കൊത്തിവലിച്ചു അരുത്‌, കരയരുത്‌, അപേക്ഷിക്കരുത്‌!!!! കണ്ണുകളിലെ ദൈന്യത, മേൽച്ചുണ്ടിലെ വിയർപ്പുമണികൾ എന്നിലെ മൃഗത്തെ ഉണർത്തുന്നു, ഉത്തേജിപ്പിക്കുന്നു!! വേട്ടയാടപ്പെടുന്നവന്റെ നിസ്സഹായത, വേട്ടക്കാരന്റെ ഊർജ്ജമാണു നിന്റെ ഫടം എനിക്കു വേണ്ടി പൊഴിച്ചുകളയൂ, അഴിഞ്ഞുലഞ്ഞ വാർമ്മുടിയും, വർണ്ണങ്ങൾ പടർന്ന ശരീരവും! എന്റെ വിഷബീജങ്ങളെ നിന്നിലേക്ക്‌ ആവാഹിക്കുമ്പോൾ അവയ്ക്കു രക്തവർണ്ണമായിരുന്നു എന്റെ ആത്മാവിനു കാർവർണ്ണവും ആ കളങ്ങളിൽ നിന്നെ ഉപേക്ഷിച്ച്‌, ഞാൻ, മറ്റൊരു സർപ്പകളത്ത...

എന്നിലെ സ്ത്രീ!!

കൺപീലികളിൽ ഉരുണ്ടു കൂടുന്ന  നീർമ്മണികളെ, കവിളിൽകൂടി ചാലുകളായി ഒഴുകി, താടിയിൽ നിന്നു താഴേക്ക് വീഴുന്നതിനുമുന്നേ കൈക്കുമ്പിളിൽ കോരി, വിരലുകൾ കൊണ്ട് തഴുകി, മുത്തുകളാക്കി മാലകൾ കോർക്കേണം, ആ മുത്തുകൾ കൊണ്ട്, മൂക്കുത്തിയും കാതിലോലയും, കാപ്പും, അംഗുലീയങ്ങളും തീർക്കേണം സീമന്തരേഖയിലെ ചുവപ്പിനുമുകളിൽ പതിയുന്ന നെറ്റിച്ചുട്ടിയും തീർക്കണം അരയ്ക്കു ചുറ്റിപടരുന്ന മോഹം പോലേ ഒരു ഒഡ്യാണവും വേണം നടക്കുമ്പോൾ ചിരിക്കുന്ന പാദസരവും കഴുത്തിനെ മുറുകുന്ന ചങ്ങലയും വേണം കസ്തൂരിമഞ്ഞളിട്ട് നീരാടി, ചെംബരത്തി താളിയാൽ കൂന്തൽ മിനുക്കി; നിലക്കണ്ണാടിക്ക് മുന്നിൽ, കാകനെ പോലെ ചാഞ്ഞും ചരിഞ്ഞും നോക്കി, സർവ്വാഭരണവിഭൂഷിതയായി, കർണ്ണന്റേ പോലെ കവചകുണ്ഡലങ്ങളുടെ അകമ്പടിയോടെ എന്നിലെ സ്ത്രീ, കണ്ണിൽ സുറുമയെഴുതി, കവിളുകളെ നുള്ളി അരുണിമ വറുത്തി,  ഈ ലോകത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു, അവൾക്ക് മാത്രം സ്വന്തമായ വശ്യമായ പുഞ്ചിരിയോടെ!!

അവസാനത്തെ യാത്ര....

ഒരു യാത്ര പോകണം, തോളിൽ മാറാപ്പുകെട്ടി, അതുവരെ അറിഞ്ഞവരെയും അറിയാൻ ശ്രമിച്ചവരെയും പിന്തള്ളി, ജനിപ്പിച്ചവരെയും ജനിച്ചവരെയും മറന്ന് ഭൂമിയുടെ അവസാനത്തിലേക്ക്, ചക്രവാളത്തിന്റെ അനന്തസീമയിലേക്കു, അവനോടൊപ്പം! മടിശ്ശീലകൾ കാലിയാക്കി,വിതക്കുകയും കൊയ്യുകയും ചെയ്യാത്തവരെ പോലെ. പുഴകൾ നീന്തിക്കടക്കുമ്പോൾ കൈകൾ കോർത്ത്പിടിക്കണം, ക്ഷീണിക്കുമ്പോൾ തോളിൽ ചാഞ്ഞിരിക്കണം, കല്ലും മുള്ളും തറച്ചു ചോര പൊടിയുന്ന പാദങ്ങൾ, അവന്റെ മടിയിൽ വെച്ച് മയങ്ങണം, കുന്നിൻമുകളിലും താഴ്വരകളിലും അവനുമായി തല്ലുകൂടണം. ദാഹിച്ചു തൊണ്ടവരളുമ്പോൾ അവനെ ചുംബിക്കണം, ദീർഘമായി, പ്രണയത്തോടെ. സർവ്വ നാഡീഞരമ്പുകളും തളർന്നു, എല്ലാ കശേരുക്കളിലും വേദന നിറയുന്ന കാലത്തോളം; ജരാനരകൾ ബാധിച്ചു, ഒരോ ഇതളുകളായി കൊഴിയുന്ന കാലത്തോളം, ഒരു യാത്ര പോകണം, അവനോടൊപ്പം!! കയ്യ് കോർത്ത് ഉറക്കെ ചിരിച്ചുകൊണ്ടോടണം..  അണക്കുമ്പോൾ മാറിലേക്ക് ചേരണം.. എനിക്കായ് തുടിക്കുമാ മിടിപ്പ് കേൾക്കണം..  അവൻറെ വിയർപ്പിനാൽ കുളിക്കണം..  ആഴത്തിൻ കരക്കെ ഊറ്റത്തിൽ ചേർന്ന് നില്ക്കണം.. ഒറ്റതടിപ്പാലത്തിൽ ഭയക്കാതെ കയ്യ് കോർത്ത്  നടക്കണം.. തളരും വരെ കൂടെ നടക്കണം... തളർന്നാൽ ഒന്നി...

പ്രേമം

"അമരം , ഭരതം എന്നീ സിനിമകൾ പോലെ ഒരു ഉദാത്ത ക്ലാസിക് സിനിമയാണ്  എന്ന് കരുതി ആരും "പ്രേമം" എന്ന സിനിമയുടെ ടിക്കറ്റ് എടുക്കേണ്ട. ഉദ്വേഗജനകമായ കഥാസന്ദർഭങ്ങളും അച്ചടി ഭാഷയിലുള്ള സംഭാഷണങ്ങളും അനർഗനിർഗളങ്ങളായ വികാരവിക്ഷോഭങ്ങളും ഈ "പ്രേമ"ത്തിൽ ഇല്ല . സംഭവബഹുലവും സ്തോഭജനകവും  അതിഭാവുകത്വം കലര്ന്നതുമായ ഒന്നും ഈ  "പ്രേമ"ത്തിൽ ഇല്ല . ഈ "പ്രേമം " സരളവും സരസവും ആണ്. ഈ "പ്രേമം" ആസ്വാദ്യകരമാണ്. ഒരാളുടെ "പ്രേമ"ത്തെയും അതിന്റെ വിവിധ തലങ്ങളെയും വളരെ ഹാസ്യാത്മകവും തന്മയത്തോടും യാഥാർത്ഥ്യത്തോടും കൂടി അവതരിപ്പിച്ചിരിക്കുന്നു. ഇതിന്റെ അവതരണശൈലിയോടാണ് എനിക്ക് "പ്രേമം" തോന്നിയത്, അൽഫോൻസ് പുത്രനു അഭിനന്ദനങ്ങൾ. മൂന്നു കാലഘട്ടത്തിലെ നായകനെ അവതരിപ്പിച്ചപ്പോൾ മറുനാടൻ നായകന്മാർക്ക് കൊടുത്തയത്രയില്ലെങ്കിലും കുറച്ചു' പ്രേമം' നമുക്ക് നിവിൻ പോളി എന്ന അഭിനേതാവിനും കൊടുക്കാം.(മലയാളിയുടെ സ്ഥിരം പുച്ഛം ഒഴിവാക്കാം എന്ന് "പ്രേമ"പൂർവ്വം അഭ്യർത്ഥിക്കുന്നു). എന്നെ പോലെയുള്ള സാധാരണ സ്ത്രീകൾക്ക് കൊമ്പ്ലെക്സ് ഉണ്ടാക്കുന്ന തരത്തിൽ ...

bhaskar the rascal..

18/04/15 ഇന്ന് സെക്കന്റ്‌ ഷോ കാണാൻ പോയി. Reservation സൗകര്യം ഇല്ലാത്തതു കൊണ്ടു നേരത്തെ പോയി ക്യു നിന്നു. സിനിമ കൊള്ളാം. മമ്മൂക്ക മൊത്തത്തിൽ 8 തവണ goggles മാറ്റുന്നുണ്ടെന്നും, ഷർട്ട്‌കൾ അൽപം ലൂസാണെന്നും ഞങ്ങൾ കണ്ടുപിടിച്ചു.പിന്നെ car ന്റെ നമ്പരുകൾ CA, CC,DA, DD എന്നിങ്ങനെ മാറുന്നുണ്ടായിരുന്നു...അതിപ്പ്പോ Porsche Audi BMW BENZ , വണ്ടി ഏതായാലും നമ്പരു കിടിലനായിട്ട്‌ മാറ്റിയിട്ടുണ്ട്‌. ഈ കണ്ടുപിടുത്തതിന്റെ മുഴുവൻ credit ഉം മോമിക്കു പോകുന്നു. ഞാൻ മമ്മൂക്കയേയും നയൻസിനെയും നോക്കി വ െള്ളമിറക്കി ഇരുന്നു. നല്ല സാരികൾ, നല്ല ജൂവലറി...നല്ല make up. കുട്ടികൾ വളരേ ബൊറായിരുന്നതു കൊണ്ടു...അവരേ ശ്രദ്ധിച്ചില്ല...പകരം അവർ ഉപയോഗിക്കുന്ന smart phones ശ്രദ്ധിച്ചു. അവസാനരംഗങ്ങളിൽ ആരു ആരെയൊക്കെ വെടിവെക്കുന്നു എന്നും ആർക്കൊക്കെ വെടി കൊണ്ടുവെന്നും വിശദമായി പടിക്കാൻ പറ്റി. വീട്ടിൽ നിന്നു കൊണ്ടുപോയ പലഹാരങ്ങൾ തീർന്നപ്പോ തീയറ്ററിനുള്ളിൽ നിന്നു ആകെ ഉണ്ടായിരുന്ന നെയ്യപ്പം വാങ്ങി. എന്നെക്കാളും പ്രായം കുറഞ്ഞ എന്റെ പല്ലുകൾ, അതു കടിക്കാൻ കൂട്ടാക്കിയില്ല. ഞാനതു വീട്ടിൽ വന്ന് ബെല്ലയ്ക്ക്കു കൊടുത്തു...മണത്ത്‌ നോക്കി ബെല്ല പ...

ഒരു കൂതറ സിനിമ

ഒരു കൂതറ സിനിമ പിടിക്കുന്നതിനുള്ള ചേരുവകകൾ ! നായകൻ - 1 പ്രായം 55-65 , എല്ലാ കാര്യത്തിനും കഴിവ് വേണം , ഉദാഹരണത്തിന് തോക്കുകൾ കൈകാര്യം ചെയ്തു പരിചയം . technology സംബന്ധമായ എല്ലാ കാര്യങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ടായിരിക്കണം . വില്ലന്മാരുടെ പാസ് ‌ വേർഡ് ഡീകോട് ചെയ്യാനുള്ള കഴിവ് ( പക്ഷേ വിശ്വാസ്യത തോന്നാൻ , നാലാമത്തെ പ്രാവശ്യമേ ശരിയാക്കുകയുള്ളൂ ). ബോംബ് ‌ ഗ്രനേഡ് തുടങ്ങിയ മാരകായുധങ്ങൾ നിർവീര്യം ആക്കാനുള്ള ട്രെയിനിംഗ് കിട്ടിയിരിക്കണം ( നിർവീര്യമാക്കുമ്പൊൾ നായകൻ മുറിക്കുന്ന വയർ ഇപ്പോഴും ശരിയായിരിക്കണം ). വില്ലന്മാരുടെ   ഫോട്ടോ കാണുമ്പോളേയ്ക്കും അവരുടെ ജാതകം മുഴുവൻ അറിയാനുള്ള ത്രികാലജ്ഞാനം . ഏഴോ അതിലധികമോ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള ബുദ്ധി ശക്തി . വില്ലന്മാർ മനസ്സിൽ വിചാരിക്കുംബോഴെയ്ക്കും   എന്താണ് എന്ന് മിഷ്യൻ എന്ന് അവരോടു പറയാനുള്ള ചങ്കൂട്ടം . പിന്നെ കൊഞ്ചാനും കുഴയാനും ലോകത്തിലെ ഏറ്റവും സ്നേഹനിധിയായ പുരുഷൻ   എന്നും തെളിയിക്കണം എല്ലാ പെണ്ണുങ്ങളെയും ഒറ്റ നോട്ടത്തിൽ തന്നെ മയക്കാനുള്ള മാന്ത്രികശക്ത...

മൃഗീയം

വളരെ പണ്ട് , മനുഷ്യൻ ആവാസവ്യവസ്ഥയുടെ മുഖ്യഘടകമല്ലായിരുന്ന കാലം. ശിലായുഗം! മനുഷ്യനും മൃഗങ്ങളും വേട്ടയാടിയും വേട്ടയാടപെട്ടും ഭൂമി പങ്കിട്ടു . കരുത്തുള്ളവൻ അജയ്യനാവുന്ന കാലം. അവിടെയാണ് അവൾ, ആ കാട്ടിനുള്ളിൽ .  സുന്ദരി,  അവളെ  മോഹിക്കാത്തവരായി ആരും തന്നെയില്ല. എന്നാൽ അവളോ അവനെ മാത്രം മോഹിച്ചു , അവനെ മാത്രം പ്രണയിച്ചു. അവൻ , ആകാരഭംഗിയിലും കരുത്തിലും മുൻപൻ. എല്ലാവർക്കും ഇടയിൽ അവൻ മാത്രം തലയെടുപ്പോടെ  നിന്നു , അവന്റെ കിരീടം സ്വർന്നശോഭയാൽ പ്രതിജ്വലിച്ചു , എല്ലാവരും അവനെ നേതാവായി കണ്ടു. അവൻ അവരെ നയിച്ചു .അവന്റെ വാക്കുകൾ നിയമങ്ങളായി  പാലിക്കപ്പെട്ടു. അവൾ,  അവനെ പ്രണയിച്ചു . അവൾ അവനോടു കൂടെ ജീവിക്കാൻ ആഗ്രഹിച്ചു .  ഒരുപാടു ഇണകളിൽ നിന്ന് അവൾ അവനെ തിരഞ്ഞെടുത്തു. അവൾ തന്റെ പ്രണയം അവനെ അറിയിക്കുന്നു. ഇത്രയും സുന്ദരിയായ ഒരുവൾ തന്നെ പ്രണയിക്കുന്നതറിഞ്ഞു അവൻ ഉന്മാദം പൂണ്ടു. അവൻ അവൾക്കായി ഏറ്റവും കരുത്തുള്ള മരത്തിന്റെ ഏറ്റവും ഉയരമുള്ള ചില്ലയിൽ കൂടൊരുക്കി . അവർ അവിടെ വസിച്ചുതുടങ്ങി. ഭൂമി അവർക്ക് സ്വർഗമായി , പിരിഞ്ഞിരിക്കനാവാത്ത വിധം അവർ സ്നേഹിച്ചു. അങ്ങനെയിരിക്കെ അവൾ ...