Posts

ധ്യാനകേന്ദ്രം

ഒരു പ്രമുഖ ബിസിനസ്സ് സ്ഥാപനത്തിന്റെ വളർച്ചയുടെയും വിപുലീകരണത്തിന്റെയും ഭാഗമായി ,ഒരു ധ്യാനകേന്ദ്രം തുടങ്ങുവാൻ ആഗ്രഹിക്കുന്നു.അതിലേക്കു പ്രവർത്തിക്കുവാൻ യോഗ്യത ഉള്ള ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. ഒഴിവുകൾ :                                                          പ്രാസംഗികൻ(പുരുഷൻ/ സ്ത്രീ )(3 -5)              പ്രായം : 40 - 60               യോഗ്യത : ഖോരഖോരം പ്രസംഗിക്കാനുള്ള കഴിവ് ,                                  അനുഭവജ്ഞാനം ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് വളരെ ആധികാരികമായി          സംസാരിക്കാനുള്ള കഴിവ് ( ഉദാഹരണത്തിന് , കുടുംബജീവിതത്തെ പറ്റി അറിവില്ലെങ്കിലും ദമ്പതികളെ  ഉപദേശിക്കുക , തുടങ്ങിയ കഴിവുകൾ ). യൌവ്വനത്തോടും ചെറുപ്പക്കാരോടും പുച്ഛം , അധികാരികളോടും ഉന്നത...

ഞാൻ!!

ഞാൻ ഒരു മകളാണ് .ഒരിക്കലും നല്ല മകൾ, എന്ന് എന്ടെ അമ്മ പറയില്ല . അനുസരണയില്ലാത്ത മക്കൾ ഏതൊരു അമ്മയുടെയും വേദനയാണ് .എന്ടെ അമ്മയുടെയും ! പ്രതീക്ഷകൾക്കൊത്ത് മക്കൾ ഉയരുമ്പോൾ അവർ നല്ല മക്കൾ  എന്നാ പുരസ്കാരം നേടുന്നു .അല്ലാത്തപക്ഷം കടലോളം സ്നേഹമുണ്ടെങ്കിലും മതിയാകാതെ വരുന്നു.മക്കൾ പിന്നെ എന്ത് ചെയ്താലും ,വെള്ളത്തിൽ വരച്ച വരകൾ പോലെ അത് ഓളങ്ങളിൽ മാഞ്ഞുപോകുന്നു .ഉപാധികളില്ലാത്ത സ്നേഹം - അമ്മയുടെ സ്നേഹം!! എന്നാൽ ഏറ്റവും ഉപാധികളുള്ളത് അമ്മയുടെ സ്നേഹത്തിനാണ്‌. വിവാഹശേഷം എന്തിനായിരുന്നു അമ്മ എന്നെ ജയനിൽ നിന്ന് അകറ്റാനായി ശ്രമിച്ചത് .ഹോ! അന്ന് ഞാൻ അനുഭവിച്ച ദുരിതങ്ങളും വേദനകളും അമ്മക്ക് മനസ്സിലാവുന്നുണ്ടായിരുന്നുവോ?അമ്മയേയും ഭർത്താവിനേയും ഉപേക്ഷിക്കാൻ പറ്റാതെ ഞാൻ !അമ്മയുടെ ഇടപെടലുകൾ ഇറാഖിൽ  അമേരിക്കയുടേത് പോലെയായിരുന്നു .എന്ടെ ജീവിതം തന്നെ കൈ വിട്ടു പോകുമെന്നായപ്പോ , എല്ലാം തിരിച്ചു പിടിക്കാൻ ഞാൻ ഒരാളെ ഉപേക്ഷിക്കാൻ തീരുമാനിച്ചു.അത് അമ്മയേയായിരുന്നു .കാരണം ,എന്റെ യാത്രയിൽ എന്നെ സ്നേഹിക്കുന്ന ആളുടെ കൈ പിടിക്കാൻ ഞാൻ തീരുമാനിച്ചു .പിന്നീട് അമ്മയുടെ  വാക്കുകളെയും പ്രവർത്തികളെയും ഞാൻ അപഗ്രഥിക...

ഓർമ്മകളുടെ കീറത്തുണ്ടുകൾ !

ചാരനിറത്തിൽ നിന്ന് പൂർണ്ണമായ   കറുപ്പിലേയ്ക്ക് നീങ്ങുന്ന ആകാശം   — തിളങ്ങുന്ന നക്ഷത്രങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു , കുഞ്ഞു ബൾബുകളുടെ   ഒരു മാല പോലെ ! അയാളുടെ വീടും അതുപോലെ അലങ്കരിക്കപെട്ടിരിക്കുന്നു . തൂവെള്ള ബൾബുകളും മറ്റ്   അലങ്കാരങ്ങളും , മുറ്റത്ത് അങ്ങിങ്ങായി ഷാമിയാനകളും ബലൂണുകളും   - Event management organiser  പറഞ്ഞ പോലെ " എല്ലാം അങ്ങ് തിളങ്ങണം Sir , ഇതൊക്കെ നമ്മൾ ഒരിക്കലേ നമ്മൾ ആഘോഷിക്കൂ , അല്ലേ മാഡം "-- അയാൾ ലീനയെ നോക്കി ചിരിച്ച ആ വഷളു ചിരി അയാള് ഓർത്തു . അയാളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല   - ലീനയുടെ നടപ്പും ഭാവവും എല്ലാം അവൾ ഒരു Hollywood star ആണെന്ന മട്ടിലായിരുന്നു .  പ്രണയം തലയ്ക്കു പിടിച്ചപ്പോൾ പറ്റിയ ഒരു അബദ്ധം ! അങ്ങനെ പറയാമോ ?  ഏയ് ‌ , അബദ്ധമല്ല ! വിചാരിച്ചപ്പോലെ ജീവിതം ആകാതെ വരുമ്പോൾ തോന്നുന്ന ചിന്തകളാണിതൊക്കെ , അയാൾ   നെടുവീര്പ്പിട്ടു . ഒരു ഭാര്യ എന്ന റോളിൽ അവൾ തികച്ചും നീതി പുലർത്തിയിരുന്നു . ഇപ്പോഴും അങ്ങനെ തന്നെ . അമ്മയായും അവ...

അറിയേണ്ടത് അറിയേണ്ട സമയത്ത് !!!!!

 സൈക്കോളജി  പഠിക്കണമെന്ന  മോഹവുമായി ചെന്ന് പെട്ടതു ഒരു സൈക്കോളജി ക്ലാസ്സിൽ .അവിടെ ഒരു ടീച്ചർ ഘോരഘോരം ക്ലാസ്സ്‌ എടുക്കുന്നു . മനുഷ്യന്റെ  personality യെ   Sigmund  Freud  -  വിശദീകരിക്കുന്നതു എങ്ങനെ എന്നതിനെ  കുറിച്ചു . "ഓ ഇനിയിപ്പോ ഇവൾക്ക് സൈക്കോളജി പഠിക്കാഞ്ഞിട്ടാ ....  എന്ന്  അമ്മായിമാരും   ബന്ധുക്കളും  ചിറിക്ക്ക്കോട്ടിയപ്പോളും ഞാൻ നോക്കിയത് കെട്ടിയവനെ ആയിരുന്നു...ഇല്ല അവിടെ പ്രശ്നമൊന്നുമില്ല !   പിന്നെയിപ്പോ എന്തോന്ന് നോക്കാൻ ! അപ്പോ  ക്ലാസ്സിലേക്ക് തിരിച്ച് വരാം .  അങ്ങനെ ഫ്രൊയിട്  പറയുന്നു ഒരു കുഞ്ഞു ജനിക്കുമ്പോൾ മുതൽ അതിനു  ലൈംഗീക വികാരങ്ങൾ ഉണ്ട് എന്ന്.അതിനെ പല തലങ്ങളായും ഘട്ടങ്ങളായും തിരിച്ചിരിക്കുന്നു .ഈ  തിയറിയിൽ കുഞ്ഞിന്റെ ജനനം  മുതൽ  പ്രായപൂർത്തി ആകുന്നതു വരെ 5 ഘട്ടങ്ങളാക്കി തിരിച്ചിരിക്കുന്നു .ഓരോ ഘട്ടത്തിലും കാമോദ്വീപകമായ(erogenous )ഓരോ അവയവങ്ങൾ ഉപയോഗിക്കപ്പെടുന്നതായി ഫ്രൊയിട് പറയുന്നു . ജനനം മുതൽ 18  മാസം  വരെ  (oral  stage ),    eroge...

Something Precious !!!

Only thing" Precious", Making you always jealous Worth more than a diamond necklace, Oh,it is my freedom !! which values more than wisdom. Freedom - to live,to die,to think                  - to act and react                  - to cry,to sing and to laugh. It is my life,my freedom Freedom from commitments ! Freedom from sentiments ! If I could get a time machine, I wish to travel, back to the small rented house where a small beautiful family resides, -- with all happiness and small worries; -- where the daughters know that they're loved,cherished and wanted. I want the time to be paused, where my dad makes us sleep, one on his chest,two at both sides. We were at peace,knowing that, He will guard us through thick and thin. And I truly regret growing up, As there is no one to lean on, When we are broken,shattered and depressed !!!!

ക്ലാ ക്ലാ ക്ലീറ്റസ് തിരിഞ്ഞു നോക്കി

Image
ക്ലീറ്റസ് നെ പറ്റിയുള്ള അഭിപ്രായങ്ങൾ ...സിനിമ കണ്ടു കഴിഞ്ഞപ്പോൾ പള്ളീപോകാൻ താല്പര്യമില്ലാത്ത കെട്ടിയോണ്‍ പറഞ്ഞു.." ഹോ ഇനി ഒരു രണ്ടു കൊല്ലം കുർബാന  കാണണ്ട".. കഥയുടെ ത്രെഡ് നോക്കുകയനെങ്ങിൽ കൊള്ളാം...നല്ല ആശയം !...ജീവിതത്തിൽ  തല്ലുകൊള്ളിയും താന്തോന്നിയുമായ ഒരുവൻ  ...പരിശുദ്ധനായവനെ ..അവതരിപ്പിക്കുന്നു....നല്ല വിരോധാഭാസം.... പക്ഷെ...ബെന്നി നായരംബലത്തിൽ നിന്നും..നല്ലൊരു സ്ക്രിപ്റ്റ് പ്രതീക്ഷിച്ചു.മാർത്താണ്ടൻ  - ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസൻ  ഡയറക്റ്റ് ചെയ്തപോലെ  - സ്റ്റാർട്ട്‌  ക്യാമറ ആക്ഷൻ ...ആയി പോയോ എന്നൊരു സംശയം !!! പ്രത്യേകിച്ച്  ഒന്നുമില്ലാത്ത സിനിമ . ചില അഭിനേതാക്കളെ കാണുമ്പോൾ ഇവരൊക്കെ എന്തിനാണ് എന്ന് പോയി.ബോറടിച്ചോ എന്ന് ചോദിച്ചാൽ ഇല്ലാ _-  അടിക്കാൻ നേരം കിട്ടിയില്ല.ടമാർ പ്ലമാർ ഇടിയൊക്കെ ഉണ്ട് ..പക്ഷെ എന്തിനു ? ആ, ആർക്കറിയാം !ചില സിനിമകൾ കഥയോന്നുമില്ലെങ്കിലും കാണാൻ നല്ല ഭംഗിയുണ്ടാവും ..നമ്മടെ ക്യാമറമേനോന്റെ കളികളെ ...പക്ഷെ അതുണ്ടായില്ല.... വില്ലനെയും കൊള്ളൂല്ല ,ക്ലൈമാക്സ്‌ കുറെയും കൂടി നന്നാക്കാമായിരുന്നു .... ഇനി എനിക്കിഷ്...

"ചിന്തകൾ"

Image
പ്രപഞ്ചത്തിലെ ഏറ്റവും വലിയ വേദന എന്താകുന്നു?മനോവേദന?ഹൃദയവേദന?ശിരോവേദന?ശരീരവേദന? ഞാൻ പറയുന്നു ധീഷണാവേദനയാണെന്ന്! ചിന്താവേദന! വേദനിപ്പിക്കുന്ന ചിന്തകളുടെ ഭാരം പേറി മനുഷ്യൻ വേദനിച്ച് ജീവിക്കുന്നു. ശൈശവത്തിൽ അത് അവനെ സ്പർശിക്കുന്നുപ്പോലുമില്ല.എന്നാൽ ധീഷണ/ബുദ്ധി ഉണ്ടാകുന്നതോടെ ഇത് ആരഭിക്കുന്നു. ചിന്തകളും വേദനകളും. ഒരു ചിന്തയിൽ നിന്നും മറ്റൊന്നിലേക്ക് ചങ്ങലക്കണ്ണികൾ പോലെ! തുടക്കം എവിടെ നിന്ന് എന്നു മറന്നുപ്പോകുന്ന അന്തവും കുന്തവും ഇല്ലാത്ത ചിന്തകൾ! കൺപോളകൾ നിദ്രാഭാരത്താൽ താഴേക്ക് അമരുമ്പോഴും,അവസാനിക്കാത്ത ചിന്തകളുടെ റെയില്പാളങ്ങൾ മുന്നോട്ട് കുതിക്കുന്നു, കടിഞ്ഞാണില്ലാത്ത കുതിരകളെ പോലെ!ലേശം സാവകാശമില്ലാതെ. ചിന്തിക്കാതിരുന്നാലോ?അപ്പോഴും വേദന തന്നെ -- എന്ത് ചിന്തിക്കും എന്ന ഉൽകണ്ഠ  കലർന്ന വേദന.സംഭവം അതിശയം തന്നേ. മനുഷ്യൻ ചിന്തിക്കാതിരുന്നാലോ?ചിന്തകളെ കടിഞ്ഞാണിടാൻ ഒരു ധ്യാനമായാലോ? അവിടേയും ചിന്ത തന്നെ  --- "ഞാൻ ഒന്നും ചിന്തിക്കില്ല എന്ന ചിന്ത! വേദന- ഭയങ്കര വേദന! ഇതിനൊരവസാനം ഞാൻ ഒന്നു ചിന്തിച്ച് നോക്കട്ടെ!!!!!