Posts

Showing posts from 2016

കലികാലത്തിലെ കലികാവതാരങ്ങൾ

"പോതും പ്പാ, പോതും," "ഇല്ലെ കണ്ണ്, നന്നാ ശാപ്പിട്ടുക്കോ, കൊഞ്ചം കൂടെ" - സെന്തിൽ മകളെ കൊഞ്ചിച്ചു കൊണ്ട് ഊട്ടി. "നെജ്മാ പോതും പ്പാ, സെന്തിലിന്റെ ചോറുരുള വാങ്ങാതെ ദുർഗ്ഗ മുഖം തിരിച്ചു. "അപ്പടിയാനാ, ഇന്താ തണ്ണി, കൊപ്പളച്ചിക്കോ"- സെന്തിൽ ബാക്കി ഭക്ഷണം കഴിക്കാൻ തുടങ്ങി. "എങ്കെയും പോ വേണാ, ഇങ്കെയെ ഉക്കാര്, അപ്പാവോടെ ശാപ്പാട് മുടിഞ്ഞതക്കപ്പറം പടുത്തു തൂങ്കലാം, എന്നാ?" "അമ്മാ നാൻ അപ്പാ കൂടെ പട്ക്കിറേൻ." "ഓ, അതെനക്ക് തെരിയാതാ, അപ്പാവും പുള്ളെയും ശേർന്തിട്ടേന്നാ അമ്മാവെ യാര് പാക്കിറത്"? "അപ്പടിയെല്ലാം കെടയാത് മ്മാ, അപ്പാ കഥ സൊൽവാറില്ലേ, അതാ അവർ കൂടെ തൂങ്കലാം ന്ന് സൊല്ലിയിട്ടേ മ്മാ, ഉനക്ക് കോപമാ?" "സുമ്മാ സൊന്നത് താ കണ്ണ്, നീ അപ്പാവോടെ കഥ കേട്ട് നിമ്മതിയാ തൂങ്ക് എന്നാ?" സെന്തിൽ കൈ കഴുകി വന്നു. അയാൾ പുതപ്പ് തട്ടി കുടഞ്ഞു വിരിച്ചു, അതിലേക്ക് കിടന്നു, തലയിണക്ക് പകരമായി കൈകൾ മടക്കി വെച്ചു.  "വാ കണ്ണ്, ഉനക്ക് കഥ സൊല്ലി താറേൻ, എന്ന കഥ വേണം ഉനക്ക്?" "അപ്പാ എനക്ക് കാളിയമ്മനോടെ കഥ പോതും." "അടേങ്കപ്...

നാടകങ്ങളും അണിയറതമാശകളും!

സ്കൂൾ യൂത്ത് ഫെസ്റ്റിവലുകൾ നമുക്കെല്ലാവർക്കും ഒരുപാട് ഓർമ്മകൾ നൽകിയിട്ടുണ്ടാവും, പങ്കെടുത്തവർക്കും കാണാനിരുന്നവർക്കും. എന്റെ വീട്ടിലെ കാളിപ്പെണ്ണിനും നാടകത്തിൽ അഭിനയിക്കണമെന്നൊരു മോഹം. അങ്ങിനെ ടീച്ചറിന്റെ സഹായത്തോടെ അവർ നാടകം തയ്യാറാക്കുന്നു, പരിശീലിക്കുന്നു. ഒരുപാട് തിരക്കുള്ളതിനാൽ ടീച്ചർ ഇവരോട് തന്നെ പ്രാക്ടീസ് ചെയ്യാൻ പറഞ്ഞു, പിന്നീട് ടീച്ചർക്ക് കാണിച്ച് കൊടുക്കുമ്പോൾ ടീച്ചർ തെറ്റുകൾ തിരുത്തി കൊടുക്കും. ദിവസവും വീട്ടിൽ വന്നാൽ റിഹേഴ്സലിന്റെ വിശേഷങ്ങളും പൊട്ടത്തരങ്ങളും ഇവർക്ക് പറ്റിയ അബദ്ധങ്ങളും വർണ്ണിച്ചും വിവരിച്ചും അവളുടെ നാവു കുഴഞ്ഞാലും എന്റെ കാതുകൾ നിറഞ്ഞാലും വിശേഷങ്ങൾ പിന്നേയും ബാക്കിയാണ്. ഗുഡ് നൈറ്റും പറഞ്ഞു പോയാലും ചിലപ്പോ എണീറ്റ് വന്ന് പറയും- "അതില്ലേ, മമ്മ്യേ ഒരു കാര്യം പറയാൻ മറന്നു".  അങ്ങിനെ ഇന്നാ ദിവസം വന്നെത്തി. ക്ലാസ്സ് റൂമിലെ പ്രാക്ടീസ് കഴിഞ്ഞു, വേഷം മാറൽ കഴിഞ്ഞു, ചമയങ്ങൾ കഴിഞ്ഞു. അഞ്ചാം ക്ലാസ്സുകാർക്ക് അധികം ബുദ്ധിമുട്ടുകളും ചമയങ്ങളും ഇല്ലാത്ത ഒരു കുഞ്ഞു നാടകം തിരഞ്ഞെടുത്ത ടീച്ചർക്ക് നന്ദി.  "അയ്യോ സ്വർണ്ണനാണയങ്ങൾ കൊണ്ടുവന്നില്ലേ?" ആൻലിയ ചോദിച്ചു. ...

#White

Image
WHITE വൈറ്റ് ട്രേയിലർ കണ്ടപ്പഴേ തീരുമാനിച്ചിരുന്നു ഇതു കാണണമെന്ന്. അതു കൊണ്ടാണ്, ഫാസ്റ്റ് ഡേ തന്നെ കാണാൻ പോയത്, ഇതൊക്കെയല്ലെങ്കിൽ പിന്നെയെന്തോന്നിനാ ഫാൻസ് എന്ന് പറഞ്ഞു നടക്കുന്നത്, അല്ലേ? ഹൂമ ഖുറേഷിയുടെ ലിപ്സ്റ്റിക്കുകൾ, എന്തൊരു ഭംഗിയുള്ള ഷേയ്ഡുകളാണെന്നോ? അതിമനോഹരം! കോസ്റ്റൂംസ് ഒക്കെ എന്താ ഒരു ഭംഗി! എത്ര കണ്ടിട്ടും മതിയാവണില്ല. ഒരു മാമ്പഴമഞ്ഞ സ്വെറ്ററിടുന്നുണ്ട്, പിന്നെ ഒരു ചുവന്ന ഡ്രെസ്സും ഒക്കെ ഒന്നിനൊന്ന് മെച്ചം. പിന്നെ മമ്മൂക്കയേ പുകഴ്ത്തി പറയേണ്ട കാര്യമില്ലാലോ? ഈ സിനിമയിലെ ഡയലോഗിൽ തന്നെ അത് പറയുന്നുണ്ട് , വർഷങ്ങൾക്ക് ശേഷം കേരളത്തിലേക്ക് വരുന്ന മമ്മൂട്ടിയോട് ( ആ സീനിൽ ഒരു വൈറ്റ് ഷർട്ടും ഡാർക്ക് ബ്ലൂ ജീൻസും ഇട്ട് എയർപ്പോർട്ടിൽ വന്നിറങ്ങുന്ന മമ്മൂക്കയെ കാണേണ്ടത് തന്നെയാണ്, എന്തൂട്ടാ ഗ്ലാമറ്?) സിദ്ദിഖിന്റെ കഥാപാത്രം പറയുന്നുണ്ട്-- " ഒക്കെ മാറി പോയി, കാലാകാലങ്ങളായി മാറാത്തത് ഒന്നേയുള്ളൂ, അത് നീയാ".  സിനിമാട്ടോഗ്രഫി ഉഗ്രൻ. ലണ്ടൻ പോലെയൊരു നഗരത്തിന്റെ എല്ലാ ചടുല ഭാവങ്ങളും വേഗതയും അതുപോലെ തന്നെ ലണ്ടന്റെ  പ്രാന്തപ്രദേശത്തിന്റെ സൗന്ദര്യവും  പ്രേഷകനു മുന്നിൽ കാഴ്ച വെക്കാൻ അമർജ്ജ...

കസബയെ കുറിച്ച് ഒരു മമ്മൂട്ടി ആരാധിക

കസബയെ കുറിച്ച് ഒരു മമ്മൂട്ടി ആരാധിക... ഇന്ത്യാ രാജ്യത്തോടും വ്യവസ്ഥാപിതമായ ഇന്ത്യൻ ഭരണഘടനയോടും വിശ്വസ്തതയും കൂറും പുലർത്തുമെന്നും പോലീസ് സേനയിലെ ഒരംഗം എന്ന നിലയിൽ സത്യസന്ധമായും നിഷ്പക്ഷമായും ആത്മാർത്ഥമായും ജനസേവനം നടത്തുമെന്നും പക്ഷഭേദം സ്വജനപ്രീതി വിദ്വേഷം പ്രതികാരബുദ്ധി എന്നിവക്കതീതമായി എന്റെ പരമാവധി അറിവും കഴിവും കാര്യക്ഷമതയും ഉപയോഗിച്ച് ഭരണഘടനയിൽ ഉദ്ഘോഷിച്ചിട്ടുള്ളതുപോലെ വ്യക്തികളുടെ അന്തസ്സും അവകാശവും സംരക്ഷിച്ചുകൊണ്ട് പോലീസിന്റെ അന്തസ്സിന് ചേർന്ന രീതിയിൽ ഒരു പോലീസുദ്യേഗസ്ഥനെന്ന നിലയിൽ അർപ്പിതമായ കർത്തവ്യങ്ങളും ചുമതലകളും നിർവഹിക്കുമെന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ടെങ്കിലും അതിനു നേർവിപരീതമായി പ്രവർത്തിക്കുന്ന ഒരു സർക്കിൾ ഇൻസ്പെക്റ്ററാണ്, രാജൻ സക്കറിയ.   വ്യക്തിപരമായ ഒരു കേസ് വഴിവിട്ട് അന്വേഷിക്കാൻ വേണ്ടി പണിഷ്മന്റ് ട്രാൻസഫർ എന്ന വ്യാജേന കസബ സർക്കിളായി ചാർജ്ജെടുക്കുകയും അതിനുശേഷമുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ കഥ. പോലീസുസേനയിലെ ഏറ്റവും Cocky ആയിട്ടുള്ള പോലീസ് ഓഫീസർ എന്ന് പെൺ പോലീസുകാർ രഹസ്യമായി അടക്കം പറയുകയും പരസ്യമായി ചെന്ന് സക്കറിയയെ മുട്ടുകയും അതിനു സക്കറിയ ഒട്ടും ...

നൊസ്റ്റാൽജിയയിൽ മുങ്ങിതോർത്തി....

Image
നൊസ്റ്റാൽജിയയിൽ മുങ്ങിതോർത്തി.... ഉച്ചക്ക് ഊണ് കഴിക്കാൻ വന്നപ്പോളാണ് പറഞ്ഞത്- " അതേയ് സാബു വന്നിട്ടുണ്ട്, മ്മക്കെങ്ങടേങ്കിലും ഒന്ന് പോയാലോ?" "എങ്ങടാ പൂവാ? അവർക്കെങ്ങട് പൂവാനായിഷ്ടംന്ന് ചോദിക്കാർന്നില്ലേ?" "ഊം, ശരി ഞാൻ അവനോടൊന്ന് ചോദിക്കട്ടെ, ന്നട്ട് തീരുമാനിക്കാം" അതേയ് മ്മടെ കുട്ട്യോൾക്ക് സ്കൂളില്ലേ? അപ്പോങ്ങെന്യാ പൂവാ? തന്നേല്ലാ ഈ മഴയത്ത് ഏതു സ്ഥലത്തിക്കാ പൂവാമ്പറ്റാ?" "സാബൂനെ വിളിച്ചിട്ട് അവന്റെ ഐഡിയ എന്താന്ന് നോക്കട്ടെ, ന്നട്ട് തീരുമാനിക്കാം." കുറച്ച് കഴിഞ്ഞ് വന്നപ്പോൾ പറഞ്ഞു-" സാബൂ പറയണേ കല്ലൂം ദേവൂം കൊടൈകനാൽ ചെറുപ്പത്തിൽ പോയതാണ്, അപ്പോ അങ്ങട്ട് പോയാലോന്ന്, ഞാൻ ഓക്കെ പറഞ്ഞു." "എന്റെ ഈശൊയെ, ഊട്ടിയായാലോ, പറ്റോ? നമ്മൾ കൊടൈക്കനാൽ ഇനിയും പോയാൽ അവിടെയുള്ളവർ എന്ത് വിചാരിക്കും?" "അതൊന്നും സാരല്യാ, നീയാ ഹോട്ടൽ ബൂക്കിങ്ങിന്റെ കാര്യൊക്കെ ഒന്ന് നോക്ക്യേ." തുടർന്നുള്ള ഞങ്ങളുടെ കുലംങ്കഷമായ അന്വേഷണത്തിനൊടുവിൽ ഞങ്ങൾ പറ്റിയതൊരെണ്ണം ബുക്ക് ചെയ്തു. കുട്ടികൾ സ്കൂൾ വിട്ട് വന്നപ്പോ ഞാൻ പറഞ്ഞു-"അതേയ് നിങ്ങക്കൊരു സന്തോഷവാർത്ത...

പുസ്തകപ്രേമം....

വെള്ളയിൽ മഞ്ഞ ചാലിച്ച താളുകളിൽ, കറുത്ത വളഞ്ഞും പുളഞ്ഞും തിരിഞ്ഞും മറിഞ്ഞും തെളിഞ്ഞും മങ്ങിയും കിടന്നുറങ്ങുന്ന അക്ഷരങ്ങൾ അറിവിന്റേയും കൗതുകത്തിന്റേയും സർഗ്ഗാത്മകതയുടേയും മായാലോകം എനിക്കു മുന്നിൽ ഒരു കിളിവാതിലൂടെന്നപ്പോലെ തുറന്ന് തരുന്ന പുസ്തകകൂട്ടുകാരെ -- നിങ്ങൾ എനിക്ക് അമരത്വം വരദാനമായി തരുമോ? നിങ്ങളിലവസാനത്തേതിനേയും ഉള്ളിലേക്ക് ആവാഹിക്കുന്നതു വരെയെങ്കിലും? എന്റേതായൊരു ലോകം  നിങ്ങളിലൂടെ ഞാൻ സൃഷ്ടിക്കട്ടെ; അതിൽ രാജാവും അടിയാളും  ഞാൻ തന്നെ; അവസാനത്താളിലെ അവസാനക്ഷരവും കഴിയുമ്പോൾ ഹൃദയത്തിൽ നിന്നുയരുന്ന നെടുവീപ്പുകൾ മാത്രം ഭക്ഷിച്ച് ഒരു കഥയവസാനത്തിൽ നിന്നുയരുന്ന ശൂന്യതയിൽ നിന്ന് മറ്റൊന്നിന്റെ ജീവിതയുൾകാഴ്ചയിലേക്കുള്ള ദൂരമളക്കാൻ!! എനിക്കൊരു ജന്മം പോരാതെ വരുമെന്നയറിവെന്നെ  വേദനിപ്പിക്കുന്നു, കഴിയുമെങ്കിൽ എനിക്കൊരു വരമായി ഒരു ദാനമായി, എന്റെയീ ജന്മത്തിന്റെ നാളുകളുടെയെണ്ണം ഒരെണ്ണമെങ്കിലും ദീർഘിപ്പിച്ചു തരുമോ? അല്ലെങ്കിൽ ഇനിയൊരു ജന്മത്തിൽ, ഏതെങ്കിലുമൊരു പുസ്തകശാലയുടെ ചുമരിൽ ആരും കാണാതെ വലകെട്ടിയ ചിലന്തിയായെങ്കിലുമൊരു ജന്മം ആഗ്രഹിക്കുകയാണ് ഞാൻ!!

വേനലും മഴയും!

സുഖവും ദുഖ:വും പോലെ, സന്തോഷവും സങ്കടവും പോലെ;  കയറ്റവും ഇറക്കവും പോലെ, വേനലും മഴയും! ചുട്ടുപ്പോള്ളുന്നവളുടെ ദുരവസ്ഥ കണ്ടിട്ടോ, അവളെ ആശ്രയിക്കുന്നവരുടെ വ്യഥകൾ ഉൾക്കൊണ്ടിട്ടോ? ആകാശം തുറക്കപ്പെട്ടതും, മേഘങ്ങൾ കറുത്തുരുണ്ടതും തമ്മിലുരസി  തപ്പ് കൊട്ടിയതും വെള്ളരിപ്പല്ലുകൾ കാട്ടിചിരിച്ചതും കുലുങ്ങിചിരിച്ച് കൈവളകിലുക്കി ആ സുന്ദരി പെയ്ത് വീണതീ ധരയുടെ മാറിലേക്ക്.. വിണ്ടുകീറിയ ശരീരവുമായീയൊരമ്മയും അവളെയാശ്രയിച്ചൊരാവാസവ്യവസ്ഥയും! കാൽകവചങ്ങളും ശീലക്കുടകളും തണ്ണീർപ്പന്തലുകളും ചർമ്മലേപനങ്ങളുമായി ഇരുകാലികൾ സ്വയസംരക്ഷണമേറ്റെടുത്തപ്പോൾ നാൽക്കാലികളും ഉരഗങ്ങളും പറവകളും എങ്ങനെ നിലനിൽക്കുമെന്നറിയാതെ! പാവങ്ങൾ അവർക്കായാണ് ഈ മഴത്തുള്ളികൾ പൃഥിയിലേക്ക് അവതരിച്ചിറങ്ങിയതെന്ന് തോന്നാൻ കാരണമുണ്ട്, എന്റെ മുറ്റത്തിന്ന് പെയ്ത മഴയിൽ ആർത്തുല്ലസിച്ചത് എന്റെ വീട്ടിലെ നാൽകാലിയാണ്.

യോഗ ഡേ....

പുലർച്ചയ്ക്ക് എണീറ്റ് യോഗ ചെയ്യുന്നത് വളരെ നല്ലതാണ്. ശരീരത്തിനു മാത്രമല്ല മനസ്സിനും! ആ നേരത്ത് നല്ല നിശബ്ദതയായിരിക്കും. മനസ്സിനെ ഏകാഗ്രമാക്കി ധ്യാനിക്കാൻ പറ്റിയ സമയം.  പക്ഷെ ചെറുപ്പം മുതലേ ഉറക്കം എന്റെയൊരു ബലഹീനതയാണ്, ഈ വീക്നെസ്സേ വീക്നസ്സ്! പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്,  സമയം കൃത്യമായി വിനിയോഗിച്ച്, എങ്ങനെയൊക്കെ നന്നായി പഠിക്കാം എന്ന ക്ലാസ്സ് ടീച്ചർമാർ തരുന്നത്. എല്ലാവരും മാറി മാറി പറഞ്ഞൊരു കാര്യം അതിരാവിലെ എണീറ്റ് പഠിക്കാണെങ്കിൽ അത് വളരെ പ്രയോജനപ്രദമായിരിക്കും എന്നാണ്. ആ സമയത്ത് നമ്മുടെ തലച്ചോർ വളരെ ഉണർന്നിരിക്കുന്ന സമയമാണ് എന്നൊക്കെ അവർ അന്ന് പറഞ്ഞു തന്നിരുന്നു. പക്ഷെ അരമണിക്കൂർ ഉറക്കം എന്നത് എനിക്ക് കോടിക്കണക്കിനു ഡോളറിന്റെ മൂല്യമുണ്ടായിരുന്നു(രൂപയുടെ പോലും അല്ല!!). അത് നഷ്ടപ്പെടുകാന്ന് വെച്ചാൽ, ഹോ ഓർക്കാൻ കൂടി വയ്യാ. അത് കൊണ്ട് ഞാൻ അതിരാവിലെ എണീറ്റ് പഠിക്കുന്നത് വേണ്ടാന്ന് വെച്ചു. ശരിക്കും പറഞ്ഞാൽ പഠിക്കുന്നതേ വേണ്ടാന്ന് വെച്ചൂന്ന് പറയുന്നതാവും ശരി. പക്ഷെ മറ്റുള്ളവരെ ബോധിപ്പിക്കാനായി ഒരു പുസ്ത്കം എപ്പോഴും കയ്യിലുണ്ടായിരുന്നു, കൃത്യമായി പറഞ്ഞാൽ കക്ഷത്ത്!! അങ്ങനെയുഴപ്പി...

പുല്ല് പോലത്തെ ചിന്തകൾ അഥവാ ചിന്തയിലെ പുല്ലുകൾ!!

Image
പുല്ല് പോലത്തെ ചിന്തകൾ അഥവാ ചിന്തയിലെ പുല്ലുകൾ!! മഴ നന്നായി തകർത്ത് പെയ്യുന്നുണ്ട്, ആകാശമാകെ കറുത്തിരുണ്ട്, വെളിച്ചതിന്റെ ഒരു കണിക പോലും ഭൂമിയിലേക്കിറങ്ങാതെ പേമാരി പോലെ പെയ്യുന്നു. വീടിനുള്ളിലാകെ ഇരുട്ടാണ്.  മുറികൾക്കെല്ലാം ഒരു മരവിപ്പാണ്, തണുത്തുറഞ്ഞ മൃതദേഹങ്ങളുടേത് പോലെ. അതൊരു സുഖകരമായ അനുഭൂതിയാണ്, ഈ തണുപ്പിനു ജീവനുണ്ടായിരുന്നെങ്കിൽ എനിക്കൊന്ന് കെട്ടിപ്പിടിക്കാമായിരുന്നു, ആശ്ലേഷിച്ച് നെഞ്ചോട് ചേർക്കാമായിരുന്നു.  രാവിലെ കൂട് വിട്ട് പോകുന്ന കിളികൾ വൈകുന്നേരം തിരിച്ച് ചേക്കേറുന്നത് വരെ ഏകാന്തത കൂട്ടിനുള്ള ദിവസങ്ങൾ! എനിക്കവ വളരെ പ്രിയപ്പെട്ടതാണ്, എനിക്ക് ഞാൻ മാത്രമുള്ള നിമിഷങ്ങൾ.  ഒരിക്കൽ പോലും ആ സമയത്ത് ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് തോന്നാത്തത് എന്തു കൊണ്ടാവും എന്ന് ചിന്തിച്ച് പോവാറുണ്ട്.  ഞാനും എന്റെ ചിന്തകളും, ചിലപ്പോ ഞാൻ ചിന്തിക്കുന്നതൊക്കെ എവിടെയെങ്കിലും എഴുതി വയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്! പിന്നീട് എനിക്ക് വീണ്ടും വായിക്കാനായിട്ട്, വായിക്കുമ്പോൾ എന്റെ മണ്ടത്തരങ്ങളോർത്ത് പൊട്ടിചിരിക്കാൻ. പക്ഷെ, അങ്ങിനെയൊക്കെ ചെയ്യുമ്പോൾ എന്റെ ഏകത്വത്തിനു ഭംഗം വന്നു പ...

ദൈവത്തോട് ഒരു വരം!!

ദൈവത്തെ കണ്ടുമുട്ടുമ്പോൾ,  തിരികെ പോകാനൊരു വരം ചോദിക്കണം! എന്റെ യൗവനത്തിലേക്ക്, കറുത്തിടതൂർന്ന മുടിയിഴകളിലൂടെ വിരലോടിക്കാൻ, ഭൂമിയെ വേദനിപ്പിക്കാത്ത പാദങ്ങളിൽ പാദസരമണിയാൻ ചുരുണ്ടുപോകാത്ത വിരലുകളിൽ മെയിലാഞ്ചി ചായം തേക്കാൻ, എന്റെ നേർക്ക് നീളുന്ന നോട്ടങ്ങൾക്ക് മുന്നിൽ മിഴികൾ കൂമ്പി നിൽക്കാൻ ദൈവത്തെ കണ്ടുമുട്ടുമ്പോൾ,  തിരികെ പോകാനൊരു വരം ചോദിക്കണം! എന്റെ ബാല്യത്തിലേക്ക്, വെളുവെളുത്ത കുപ്പായങ്ങളിൽ മണ്ണും ചെളിയുമാക്കാൻ ഞാനുണ്ടാക്കിയ മണ്ണപ്പം കൂട്ടുകാരുമായി പങ്കുവെക്കാൻ, പാടത്തെ കുഞ്ഞിചാലിൽ പുതിയ തോർത്ത് കൊണ്ട് കുഞ്ഞിമീനിനെ പിടിക്കാൻ, വെള്ളം കവിൾകൊണ്ട് തുപ്പിതെറിപ്പിച്ച് മഴവില്ല് കാണാൻ. ദൈവത്തെ കണ്ടുമുട്ടുമ്പോൾ,  തിരികെ പോകാനൊരു വരം ചോദിക്കണം! എന്റെ ശൈശവത്തിലേക്ക്,ദേഹത്ത് മഞ്ഞളിന്റെ നീറ്റലിൽ, കുളിപ്പികുമ്പോൾ കണ്ണിൽ പോയ സോപ്പിൻ പതയിൽ നീറി, ചുണ്ടുകൾ പിളർന്ന് വെറുതെ കരയാൻ, ഇങ്ക് കുറുക്കിയത്  പുറത്തേക്ക് തുപ്പി കാലിളക്കി കളിക്കാൻ ഉറങ്ങുമ്പോൾ തള്ളവിരലുണ്ണാൻ, വെറുതെ ചിരിക്കാൻ, വെറുതേ കരയാൻ ദൈവത്തെ കണ്ടുമുട്ടുമ്പോൾ,  തിരികെ പോകാനൊരു വരം ചോദിക്കണം! ഞാൻ പിറക്കാനിടയായ ബീജത്തിലേക്...

പൂച്ചപ്പുരാണവും കവിതകളും!!

ഇന്നൊരു വ്യാഴാഴ്ചയാണ്, അതിനെന്താന്നല്ലേ? ഒന്നുമില്ല, അതന്നെ!! പക്ഷെ പറയാൻ പോകുന്ന സംഭവം വളരെ ഭീകരവും പ്രതികാരദാഹിയായ ഒരു മനുഷ്യയുടെ( മനുഷ്യന്റെ സ്ത്രീലിംഗം എന്താണൊ എന്തോ?) കഥയാണ്.  ഞങ്ങളുടെ ബെല്ലക്ക് ആത്മാർത്ഥത ഇത്തിരി കൂടുതലാണോന്ന് എനിക്ക് പണ്ടേയുള്ള സംശയമാണ്, സംഗതി വേറൊന്നുമല്ല, വീടിന്റെ ഏഴയലത്ത് പോലും ഒരു ജീവിയെ അടുപ്പിക്കില്ല, അതിപ്പോ കോഴികുഞ്ഞായാലും മൈന, കാക്ക തുടങ്ങിയ കിളികളായാലും തവള, പാറ്റ എന്നിത്യാദികളായാലും തുരപ്പൻ, പാമ്പ് മുതലായ ഭീകരജീവികളായാലും മന്ത്രി സുധാകരന്റെ പൂച്ച ആയാലും സംഗതി ജോറാണ്. ബെല്ല അവരെ കാണുന്നു, പിന്നെ ഞങ്ങൾ കാണുന്നതു "രക്ഷിക്കണേ, ഇവിടെയൊരു ഭ്രാന്തി പട്ടിയുണ്ടേന്ന് പറഞ്ഞു നിലംതൊടാതേ ഓടുന്നവരെയാണ്.  ആദ്യം അവൾ അവർക്ക് സ്വന്തം അധികാരപരിധിക്കുള്ളിൽ കടക്കരുതെന്ന് ചെറിയ ഓരിയിടലോടു കൂടിയുള്ള ഒരു മുന്നറിയിപ്പ് ഇതരജീവികൾക്ക് കൊടുക്കാറുണ്ട്. എന്നിട്ടും അനുസരിക്കാത്തവരെ മാത്രമെ ഓടിക്കാറുള്ളൂ.  ചില പ്രഭാതങ്ങളിൽ ഞങ്ങൾക്ക് കണികാണായി തലേന്ന് രാത്രി വേട്ടയാടിയ തുരപ്പനേയും അപ്പുറത്തെ വിജനമായ പറമ്പിൽ നിന്നും ഞങ്ങളേയന്വേഷിച്ച് വരുന്ന പാംമ്പുകളേയും വീടിന്റെ വരാന്തയ...

ലഹരികൾ....

തകർച്ചകളും നിരാശകളും, പരാജയഭീതികളും, വിജയിച്ചവരോടുള്ള നിസ്സംശയവും ഒഴിവാക്കാനവാത്തൊരാ അസൂയയും, ഏന്റെ ചഷകങ്ങലിലെയ്ക്ക്  നിന്നെയാവാഹിക്കാൻ പ്രേരകങ്ങളല്ല തെരുവിൽമാത്രം എല്ലാവരും സമന്മാരാണെന്ന  ചിന്താധാരണകളും- 'കുഞ്ഞുങ്ങളും നായകളും' എന്റെ ചുണ്ടിലേയ്ക്ക് നിന്നെ അടുപ്പിക്കുന്നില്ല രാഷ്രമീമാംസയിൽ ഞാൻ പഠിച്ച പാഠങ്ങളും ഇന്നത്തെയെന്റെ നാടിന്റെയവസ്ഥാവിശേഷങ്ങളായ ഫാസിസചർച്ചകളും മതേതരത്വചിന്തകളുമായുള്ള അജഗജാന്തരപ്രക്ഷോഭങ്ങളും, എന്നെ അലട്ടുന്നില്ല പക്ഷെ എന്നെ, എന്റെ ചിന്തകളെ, മസ്തിഷ്കപ്രക്ഷാളനങ്ങളെ ഉൾകൊള്ളാൻ കഴിയാത്ത ശരീരത്തെ ക്ഷീണിപ്പിക്കാൻ, പിന്നെ വെറുതെ മയങ്ങാൻ, എന്നെ കൂച്ചുവിലങ്ങിട്ട് വലിച്ച് മുറുക്കുന്ന ഉത്തരവാദിത്വങ്ങളിൽനിന്ന് ഭീരുവിനെപ്പോലെ ഓടിയൊളിക്കാൻ ഞാൻ നിന്നെ തേടുന്നു, രക്തത്തിലലിയാൻ, ബുദ്ധിയെമരവിപ്പിക്കാൻ......

ജീവിതത്തിൽ നിന്ന് മരണത്തിലേക്കുള്ള ദൂരം......

ഞായറാഴ്ചകൾ എനിക്കു അലസതയുടെ ഒരുമിച്ചുള്ള പാചകത്തിന്റെ ഉച്ചയുറക്കത്തിന്റെ ദിവസമാണ്. പതിവുപോലെ അങ്ങനെയൊരു ദിവസത്തെ പ്രതീക്ഷിച്ചാണ് ഉറക്കമുണർന്നതും, ഒരു പകൽ മുഴുവൻ ആശുപത്രിയിൽ ചിലവഴിക്കേണ്ടി വരുമെന്നറിയാതെ. ഞാനവിടെ എന്തിനു ചെന്നു എന്നതപ്രസക്തമാണെങ്കിലും അവിടെ അനുഭവപ്പെട്ടത് വളരെ ഉള്ളുലയ്ക്കുന്നതായിരുന്നു. മുഖത്ത് നിറയെ ചോരയുമായി വന്ന ഒരു ചെറുപ്പക്കാരൻ, ഒരു ഇരുപതോ ഇരുപത്തിരണ്ടോ വയസ്സുണ്ടാവും, അവനു വേദനിച്ചു കരയാൻ പോലും കഴിയുന്നില്ല. കൂടെയുള്ള പെൺകുട്ടി അവൾക്ക് ഒന്നും പറ്റിയിട്ടില്ല, അവൾ കൂളായി നിൽക്കുന്നതു കണ്ടു. പക്ഷെ, പിന്നീട് സ്റ്റ്രചറിൽ കൊണ്ടു പോകുന്നതു കണ്ട് , അവിടെയുള്ള നഴ്സിനോട് ചൊദിച്ചപ്പോ പറഞ്ഞു, ബൈക്കിൽ നിന്ന് വീണപ്പോൾ തലയിടിച്ചിരുന്നു, ഇപ്പൊ നല്ല വേദന ഉണ്ട്, മാത്രമല്ല ഇടയ്ക്ക് ഓർമ്മ പോണുണ്ടെന്നു പറയുന്നു. അത്രയ്ക്കൊന്നും ദൈവവിശ്വാസം ഇല്ലാത്ത ഞാൻ അറിയാതെ വിളിച്ചു പോയി " ദൈവമേ അതൊരു കൊച്ചുപെണ്ണല്ലെ, വേദനിപ്പിക്കല്ലെ എന്നു". ആ ഒരു കാഴ്ചയുടെ , ചിന്തയുടെ ആഘാതത്തിൽ നിൽക്കുമ്പോഴാണു ഒരു ആംബുലൻസിൽ ഒരു കുഞ്ഞു വാവയെയും ഒരു ചെറുപ്പകാരനെയും കൊണ്ട് വന്ന് ഇറക്കുന്നത് കണ്ടത്. പിന്നെ അ...

സൂപ്പർ വുമൺ!

Image
സൂപ്പർ വുമൺ! വലിയഭക്തിയൊന്നുമില്ലെങ്കിലും വികാരിയച്ചനെ കാണേണ്ടതായ ഒരാവശ്യം വന്നതു കൊണ്ട് മാത്രം പള്ളിയിൽ പോയതായിരുന്നു. തിരിച്ച് വരുമ്പോൾ ഒരാന! അങ്ങനെ അതിനെയും നോക്കി ചെറുപ്പത്തിൽ ഒരാനയേയും കുതിരയെയും വാങ്ങണമെന്നുള്ള ആഗ്രഹം ഇപ്പോഴും അതു പോലെ തന്നെയുണ്ടല്ലോ എന്ന പലവിചാരത്തിൽ നടന്ന് വരുകയായിരുന്നു ഞാൻ. അപ്പോഴാണതു സംഭവിച്ചത്! നല്ല സ്പീഡിൽ വന്ന ഒരു ബസ്സിനെ ഞാൻ "തോളു കൊണ്ടു തടയാൻ ശ്രമിച്ചത്". ശ്രമം വിജയിച്ചില്ലെന്നു മാത്രമല്ല അവർ നിറുത്താതെ പോവുകയും ചെയ്തു. ഞാൻ അപ്പൊ തന്നെ വീട്ടിൽ വന്ന് കെട്ടിയോനോടു വിവരം പറഞ്ഞു--"നോക്കൂ,  കണ്ടോ ഇങ്ങനെയാണു സൂപ്പർ വുമൺ ഉണ്ടാവുന്നതു, ബസ്സിനെ വരെ ഞാൻ ഷോൾഡർ കൊണ്ട് തടഞ്ഞു നിറുത്തും". തെളിവായി തോളത്തുള്ള മുറിവുകളും കുറച്ച് നീരും കാണിച്ചു കൊടുത്തു.കുറച്ച് നേരം ഒന്നും മിണ്ടാതെ എന്നെ നോക്കിയിരിക്കുന്ന ആളെ കണ്ടപ്പോൾ എനിക്ക് മനസ്സിലായി ആൾക്ക് എന്നോട് കുശുമ്പാണെന്നു. ആൾക്ക് പറ്റാത്ത ഒരു കാര്യം ഞാൻ ചെയ്തല്ലോ? അതാണ്!! ഞാൻ അപ്പോ തന്നെ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ വിളിച്ച് പരാതി പറഞ്ഞു. പിന്നീട് നേരിട്ട് പോയി പരാതി കൊടുക്കുകയും ചെയ്തു. ഡോക്ടരിനെ കണ്ടപ്...

എന്റെ പൂരം!!

Image
എന്റെ പൂരം!! ക്ഷീണമുണ്ടെങ്കിലും ഉറങ്ങാൻ തോന്നിയില്ല, മെല്ലെ എഴുന്നേറ്റ്, ഉറങ്ങുന്ന മക്കളെ ശല്യപ്പെടുത്താതെ, റൂമിനു പൂറത്തിറങ്ങി. പൂരപ്പറമ്പാകെ തട്ടിമുട്ടി നടക്കാൻ, പണ്ടു നടന്നതിന്റെ ഓർമ്മപുതുക്കൽ കൂടിയായിരുന്നു , അവന്റെ കൂടെയുള്ള ഈ നടത്തം. ഇന്നു പകൽപ്പൂരത്തിനു സ്ഥലം പിടിക്കുന്നവരുടെ തിരക്കുണ്ട്. ചുറ്റിവളഞ്ഞു പാറേമേക്കാവിന്റെ ഭാഗത്തെത്തിയപ്പോഴാണ്, ചില കരിവീരന്മാർ വിശ്രമിക്കുന്നത് കണ്ടത്. സന്തോഷത്തിനു വേറെ കാരണം വല്ലതും വേണോ? ഞാൻ അടുത്തേക്ക് ചെന്നു, എന്നെ നോക്കി തലയാട്ടിയ ഒരു ആനക്കുട്ടനെ നോക്കി ചിരിച്ചപ്പോൾ, എനിക്കൊരു തുമ്പിക്കൈ സലാം തന്നു. ഞാൻ സംസാരിക്കാൻ വന്നതാണ്, ചോദ്യങ്ങൾ ചോദിച്ചോട്ടെ എന്നാവശ്യം പറഞ്ഞപ്പൊൾ ആന എന്നെ കളിയാക്കി ഒന്നു ചിരിച്ചോന്ന് ഒരു സംശയം. പക്ഷെ ഞാൻ ചിരി സമ്മതമെന്ന് വിചാരിച്ച് രണ്ടും കൽപ്പിച്ച് ചോദിച്ചു- " ഈ പൂരം നിങ്ങൾക്ക് ഇഷ്ടാണോ അതോ നിങ്ങളെ പീഡിപ്പിക്കുകയാണ് ഞങ്ങൾ മനുഷ്യർ എന്ന് വിചാരിക്കാറുണ്ടോ"? ആന തലകുലുക്കി തുമ്പിക്കൈ ഒന്നു നീട്ടി പനമ്പട്ട ഒടിച്ച് വായിൽ വെച്ച് ചവക്കാൻ തുടങ്ങി, ഉത്തരം ഇപ്പൊ പറയുമെന്ന് കാത്ത് ഞാൻ നിന്നു. എന്നാൽ പാപ്പാന്മാരുടെ അടക്കം പറച്ച...

കലി!!

"കലി" Anger is a strong emotion to a certain perceived provocations  . അതായത് പ്രകോപിച്ചാൽ മാത്രം ഉണ്ടാവുന്ന ഒരു വികാരം. വെറുതെ ഒരാൾക്ക് ദേഷ്യം വരുകയൊന്നുമില്ല. ഉദാഹരണമായി, ഒരാൾ നിങ്ങളോട് സംസാരിക്കുമ്പോൾ എപ്പോഴും നിങ്ങളുടെ പുറത്തു അടിക്കുകയോ പിച്ചുകയോ ചെയ്താൽ, എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? Okay, now, while  you probe on this question, I can assure you that I would have reacted exactly as the hero of Kali. എന്റെ അഭിപ്രായത്തിൽ നമുക്ക് ഇഷ്ടമല്ലാത്ത കാര്യം ഒരാൾ ചെയ്താൽ ഒന്നുകിൽ നമുക്ക് സഹിക്കാം, ക്ഷമിക്കാം അല്ലെങ്കിൽ പ്രതികരിക്കാം. ഞാൻ പ്രതികരിക്കാൻ ഇഷ്ടപ്പെടുന്നു. അതുകൊണ്ടു തന്നെ ഈ സിനിമയിൽ സായ്പല്ലവി ചെയ്ത അഞ്ചലി എന്ന കഥാപാത്രത്തിനോട് യോജിക്കാൻ അൽപം ബുദ്ധിമുട്ടാണ്. I will never be a meek, endurable type, who takes it to her heart to reform or tame her husband's anger. Trust me when I say, I had gone through more or less same situations in my life too. എനിക്ക് ഒരിക്കലും കലി ഒരു മോശം വികാരമായി തോന്നിയിട്ടില്ല. ഇനി സിനിമയെ പറ്റി പറയുകയാണെങ്കിൽ, ഒരു ത്രില്ലർ എന്നു വേണമെങ്...

അംഗനാചരിത്രം!!

അംഗനാചരിത്രം!! കാർകുഴലഴകിയുടെ വാർമ്മുടി കാറ്റിലുലഞ്ഞു കാർമ്മുകിൽ നാണിച്ചു പെയ്തുപോയി. കരിനീലകണ്ണഴകിയവൾ ലജ്ജിച്ചു  കണ്ണുകൾ കൂമ്പിയടച്ചു ആവേശത്തിരയിളക്കത്തിൽ ചുവന്ന സൂര്യൻ കടലിൽ താഴ്ന്ന് പോയി. പുരികകൊടികൾ കണ്ട് മഴവില്ലുകൾ  ആകാശനീലിമയിൽ മറഞ്ഞു നിന്നു; വജ്രദന്തനിരയ്ക്കുള്ളിലേയ്ക്ക് ഒതുക്കിയമർത്തിയ അധരങ്ങളിൽ നിന്ന് കടമെടുത്ത ചെഞ്ചായം കൊണ്ട് പനിനീർപ്പൂക്കൾ ചുവന്ന് തുടുത്തു. അർദ്ധചന്ദ്രനെ പോലെ വിളങ്ങുന്ന  നെറ്റിയിൽ തട്ടി നിലാവും കോരിത്തരിച്ചു നിമ്നനിമീലിതമിഴികൾ മെല്ലെയുയർത്തി യപ്പോൾ നക്ഷത്രങ്ങൾ മേഘകൂട്ടത്തിൽ ഒളിച്ച് നിന്നു;  വ്രീളാവിവശയവൾതൻ കപോലങ്ങളിൽ തുടിച്ച് നിൽക്കും ശോണിതഭാവത്തിൽ  ഗുൽമോഹർ പൂക്കളെല്ലാം കൊഴിച്ചിട്ടു. കോമളാംഗിയവൾതൻ ശംഖുപിരിയൻ കഴുത്തിൽനിന്നുമിറ്റുവീഴുന്ന  സ്വേദരേണുക്കൾ ചെമ്പകപൂക്കളായി  വിടർന്ന് വന്നു. വ്യാഘ്രത്തെപ്പോലെയവളുടെ കോപാഗ്നി  പവിഴമായി തിളങ്ങിജ്വലിച്ചു കപോതത്തെപോലെയവൾതൻ ശാന്തത  ഇന്ദ്രനീലമ്പോലെ മിന്നിവിളങ്ങി നർത്തകിയവളുടെ നവരസങ്ങളും  നവരത്നങ്ങളായി;ശോഭിതങ്ങളായി. താമരനൂലിടയിറങ്ങാത്തൊരു ശിൽപചാതുര്യമാർന്ന മാറിടം കണ്ട് പർവ്വതശ...

സ്ത്രീജന്മം പുണ്യജന്മം!!

Image
വൈകുന്നേരം ഓഫീസ് വിട്ട് ഓട്ടോ വിളിക്കാൻ തുടങ്ങിയപ്പോഴാണ് ഓർത്തത് മാർക്കറ്റിൽ പോയി ചീര വാങ്ങണമെന്ന് രാവിലെ തന്നെ വിചാരിച്ചിരുന്നു. കുറച്ച് ദൂരമേയുള്ളൂവെങ്കിലും ഓട്ടോചേട്ടന്മാർ മീറ്ററിൽ  കാണിക്കുന്നതും അതിന്റെ പകുതിയും എന്ന് പറഞ്ഞ് എന്നെ മുറിക്കുന്നത് സഹിക്കാൻ വയ്യ . ഞാൻ മെല്ലെ നടക്കാൻ തുടങ്ങി. ഉച്ചയൂണു കഴിച്ചിരുന്നത് കൊണ്ട് ബാഗ് കാലിയായിരുന്നു. ഒരുപക്ഷെ ഒരു പെണ്ണിനെ പോലെ നടക്കാത്തത് കൊണ്ടാവും എല്ലാവരും എന്നെ തുറിച്ച് നോക്കുന്നത്. ഓഫീസിലെ 'പ്രകാശരാജ്' എന്ന് എല്ലാവരും കളിയാക്കി വിളിക്കുന്ന പ്രകാശൻ പറയണ പോലെ - എന്റെ ലച്ചു കുട്ടി, നീയാ തലയൊക്കെ ഒന്ന് കുനിച്ച് അന്നനടയൊക്കെ നടന്ന്,വാ , എന്നാലേ കാര്യങ്ങൾക്കൊക്കെ ഒരു ഉഷാറുള്ളൂ .... ഇതിപ്പോ വനിതാപോലീസ് ഇടിക്കാൻ വരണപോലെ.... ഛെ , മോശം !! കേട്ട് ചിരിക്കുന്നവരിൽ എല്ലാ ലലനാമണികളും ഉൾപ്പെടും. വായിലെ നാവിന്റെ ബലം അയാളുടെ നട്ടെല്ലിനില്ലാ എന്നറിയാവുന്നതു കൊണ്ട് ആ ക്ഷുദ്രജീവിയെ ഞാൻ വിലക്കെടുക്കാറില്ല. ഒരുപക്ഷെ അയാൾ പറയണപോലെ എനിക്ക് നടക്കാൻ അറിയില്ലായിരിക്കാം.  ഓഫീസിലെ ചിന്തകൾ മുറിച്ച്കൊണ്ടാണ് അവൾ എന്റെ മുന്നില് വന്ന് വീണത്. ഉടനെ തന്നെ എണീറ്റ് എന്...

മനുഷ്യൻ!!

മനുഷ്യൻ .... അവൻ ഏകനായിരുന്നു, മനസ്സും ആത്മാവും മാത്രമായി. വിഷാദമൂകനായി അവൻ അവിടെയെല്ലാം ഒഴുകി നടന്നു. അവൻ ചുറ്റും നോക്കി, എങ്ങും ശൂന്യത മാത്രം. അത് അവന്റെ ദു:ഖത്തെ ഘനീഭവിപ്പിച്ചു; മുറിച്ചെടുക്കാൻ പാകത്തിൽ. സൃഷ്ടിക്കായ് അവന്റെ മനസ്സ് ദാഹിച്ച് കേണു, ചതുപ്പിൽ താഴുന്നവന്റെ പ്രത്യാശ പോലെ! അവന്റെ ഹൃദയം തുടിച്ചു കൊണ്ടിരുന്നു, എന്ത് സൃഷ്ടിക്കണമെന്നോ, എങ്ങനെ സൃഷ്ടിക്കണമെന്നോ ആ പ്രഭാമയനു അറിവില്ലാത്തത്  പോലെ.  പിന്നീട് അവൻ സ്വന്തം ആത്മാവിലെ വെളിച്ചമെടുത്ത് ഒരു ഗോളം ഉണ്ടാക്കി, അതിന്റെ ഭംഗി ആസ്വദിച്ചു. അവനു അതു പൂർണ്ണമല്ല എന്നു തോന്നിയതിനാൽ സ്വന്തം കൈകളാൽ തഴുകി ആ ഗോളത്തിനു ചൂട് നൽകി, സ്വന്തം ആത്മാവിലെ അഗ്നി മുഴുവൻ അതിനു പകർന്നു നൽകി. അവൻ മാറി നിന്ന് ആ ഗോളത്തെ വീക്ഷിച്ചു, സംതൃപ്തിയോടെ അതിനെ അനുഗ്രഹിച്ചു - " എന്റെ സൃഷ്ടികളിൽ എല്ലാം നിന്നെ ആശ്രയിച്ച്  പരിപാലിക്കപ്പെടുകയും പരിപോഷിക്കപ്പെടുകയും ചെയ്യട്ടെ". പിന്നീട് അവൻ പുതിയവ സൃഷ്ടിച്ചു, വലുതും ചെറുതുമായി, പ്രകാശിക്കുന്നതും അല്ലത്താതുമായി. അവയെയെല്ലാം അവൻ ആ വലിയ പ്രകാശഗോളത്തിനു വലവെയ്ക്ക്കാൻ സജ്ജമാക്കി.  പിന്നീട് അവൻ ആ പ്രകാശഗോളത്തി...

Action Hero Biju

Image
രൺജി പണിക്കരും ടി ദാമോദരനും എഴുതി പ്രതിഫലിപ്പിച്ച ചങ്കിടിപ്പൻ സംഭാഷണങ്ങളും , 'ഇതാവണമെടാ പോലീസ്‌' എന്ന മട്ടിലുള്ള ഒരു സിനിമയല്ല, സബ്‌ ഇൻസ്പെക്റ്റർ ബിജു പൗലോസിന്റേത്‌. മറിച്ച്‌ ഒരു പോലീസ്‌ സ്‌റ്റേഷനും അവിടെ നടക്കുന്ന ദൈന്യദിന ഒത്തുതീർപ്പുകളും നീതി ന്യായ വ്യവസ്ഥിതിയുടെ ഏറ്റവും താഴെ അറ്റത്തുള്ള ഇടപെടലുകളും അതിന്റെ പര്യവസാനവും. വേറൊരു പണിയും കിട്ടാത്തതു കൊണ്ട്‌ പോലീസായ നായകനല്ല ഇതിൽ ബിജു പൗലോസ്‌. എം എ യും എംഫിലും കഴിഞ്ഞു എളുപ്പമുള്ള ജോലിയായ അദ്ധ്യാപനം ഉപേക്ഷിച ്ച്‌ എസ്‌ ഐ ടെസ്റ്റ്‌ ഒന്നാം റാങ്കോടെ പാസ്സായ ഒരാളണ്‌. അടി കൊടുക്കേണ്ടിടത്ത്‌ അടിയും തലോടൽ വേണ്ടിടത്ത്‌ തലോടലും ഉള്ള ഒരു സാദാ പോലീസുകാരൻ. ഒരു പോലീസുകാരന്റെ കൂടെ നമ്മൾ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന കഥകളും അനുഭവങ്ങളും ഒരു മാല പോലെ കോർത്തിരിക്കുന്നു. ഇതിനു പ്രത്യേകിച്ചൊരു ഒരു കേസന്വെഷണമൊ ഒരു പ്രത്യേക വില്ലനോ ഉദ്യോഗജനകമായ ഒരു ക്ലൈമാക്സോ ഇല്ല. സംഭാഷണങ്ങൾ കുറച്ച്‌ കൂടി നന്നാക്കാമായിരുന്നു എന്നൊരു അഭിപ്രായം എനിക്കുണ്ട്‌. ചില ആക്ഷേപങ്ങൾ കേട്ടത്‌ ബോബ്‌ മാർലിയുടെ ചിത്രം വെച്ചാൽ അതു കഞ്ചാവ്‌ ഉപയോഗിക്കുന്ന ആളാവോ എന്നും മുടി ഫ്രീക്കൻമാരെ പ്...

പ്രണയം!!

Image
ഞാൻ നിന്നെയും പ്രണയിക്കുന്നു, ജീവിതത്തെ പോലെതന്നെ, അതോ അതിനേക്കാളുമുപരിയോ വിരിച്ചുപിടിച്ച കൈകളുമായി, ജിജ്ഞാസയോടെ എന്റെ കണ്ണുകൾ നിന്നെ നോക്കിയിരിക്കുന്നു. ഹൃദയം അഭിവാഞ്ജയോടെ നിന്നെ പ്രതീക്ഷിക്കുന്നു. മരണമെ, എന്നെ ആശ്ലേഷിക്കനുള്ള സ്വതന്ത്ര്യം നിന്നിൽ മാത്രം നിക്ഷിപ്തമാക്കുന്നു ഞാൻ. നിന്നെ ഞാൻ പ്രണയിക്കുന്നു, ജീവനെപ്പോലെ!! സൗഹൃദങ്ങളുടെ പുതപ്പിന്നുള്ളിൽ, നേട്ടങ്ങൾക്കിടയിൽ എന്നെ ചുറ്റിവരിയുന്ന പിഞ്ചുകൈകളുടെ നൈർമ്മല്യത്തിൽ എല്ലാം ഞാനീ ജീവിതം അസ്വാദ്യമാക്കുന്നു; എങ്കിലും, ഞാൻ നിന്നെ പ്രണയിക്കുന്നു, മരണമേ! എന്റെയാത്മാവിനെ നിന്നിലർപ്പിക്കാൻ എനിക്കുള്ളതെല്ലാമുപേക്ഷിച്ചു, നിന്നിലൂടെ നിന്നിലേക്ക് പലായനം ചെയ്യാൻ, മൃത്യുവേ പാഥേയങ്ങളുടെ മാറാപ്പില്ലാതെ, വഴിയമ്പലങ്ങളിൽ തങ്ങാതെ, ഒന്നായി അലിഞ്ഞു ചേരാൻ, മരണമേ ഞാൻ നിന്നെ പ്രണയിക്കുന്നു. ചിലപ്പോഴെങ്കിലും ഞാൻ നിന്നോട് പിണങ്ങുന്നു അസ്തിപഞ്ജരങ്ങളായി, മജ്ജപോലും ഭാരമായി തീർന്ന ആർക്കും വേണ്ടാത്ത വാർദ്ധക്യകോമരങ്ങളെ പുറന്തള്ളി, യൗവനവും ഊർജ്ജവും നിറഞ്ഞ യുവഹൃദയങ്ങളെ നിശ്ചലമ്മാക്കുംബോൾ ഞാൻ നിന്നെ വെറുക്കുന്നു , ഏതൊരുകാമുകിയെപ്പോലെ നിന്റെ പാപത്തിന്റെ ശമ്പളം എന്തായിരിക്...