Action Hero Biju
രൺജി പണിക്കരും ടി ദാമോദരനും എഴുതി പ്രതിഫലിപ്പിച്ച ചങ്കിടിപ്പൻ സംഭാഷണങ്ങളും , 'ഇതാവണമെടാ പോലീസ്' എന്ന മട്ടിലുള്ള ഒരു സിനിമയല്ല, സബ് ഇൻസ്പെക്റ്റർ ബിജു പൗലോസിന്റേത്.
മറിച്ച് ഒരു പോലീസ് സ്‌റ്റേഷനും അവിടെ നടക്കുന്ന ദൈന്യദിന ഒത്തുതീർപ്പുകളും നീതി ന്യായ വ്യവസ്ഥിതിയുടെ ഏറ്റവും താഴെ അറ്റത്തുള്ള ഇടപെടലുകളും അതിന്റെ പര്യവസാനവും. വേറൊരു പണിയും കിട്ടാത്തതു കൊണ്ട് പോലീസായ നായകനല്ല ഇതിൽ ബിജു പൗലോസ്. എം എ യും എംഫിലും കഴിഞ്ഞു എളുപ്പമുള്ള ജോലിയായ അദ്ധ്യാപനം ഉപേക്ഷിച്ച് എസ് ഐ ടെസ്റ്റ് ഒന്നാം റാങ്കോടെ പാസ്സായ ഒരാളണ്. അടി കൊടുക്കേണ്ടിടത്ത് അടിയും തലോടൽ വേണ്ടിടത്ത് തലോടലും ഉള്ള ഒരു സാദാ പോലീസുകാരൻ. ഒരു പോലീസുകാരന്റെ കൂടെ നമ്മൾ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന കഥകളും അനുഭവങ്ങളും ഒരു മാല പോലെ കോർത്തിരിക്കുന്നു. ഇതിനു പ്രത്യേകിച്ചൊരു ഒരു കേസന്വെഷണമൊ ഒരു പ്രത്യേക വില്ലനോ ഉദ്യോഗജനകമായ ഒരു ക്ലൈമാക്സോ ഇല്ല. സംഭാഷണങ്ങൾ കുറച്ച് കൂടി നന്നാക്കാമായിരുന്നു എന്നൊരു അഭിപ്രായം എനിക്കുണ്ട്. ചില ആക്ഷേപങ്ങൾ കേട്ടത് ബോബ് മാർലിയുടെ ചിത്രം വെച്ചാൽ അതു കഞ്ചാവ് ഉപയോഗിക്കുന്ന ആളാവോ എന്നും മുടി ഫ്രീക്കൻമാരെ പ്പോലെ ആക്കിയാൽ അവർ കുഴപ്പകാരാണൊ എന്നും പിന്നെ തടിച്ച് കറുത്ത പെണ്ണുങ്ങളെ പ്രേമിക്കാൻ പാടില്ലേ എന്നൊക്കെയാണ്. പൊതുവേയുള്ള ചില ധാരണകൾ നമ്മുടെ നാട്ടിൽ അങ്ങനെ ആണെന്നതു കൊണ്ട് സംവിധായകനെ കുറ്റം പറയാൻ പറ്റില്ല. പ്രേമത്തിനു കണ്ണും മൂക്കുമൊന്നും ഇല്ല എന്നാലും കഥാസന്ദർഭത്തിലെ ആ പ്രേമം കണ്ടപ്പോൾ എന്റെയും മനസ്സിൽ തോന്നിയത് ബിജു പൗലൊസിന്റെതു പോലെയുള്ള വികാരമാണു. ധ്യാനം കൂടി കഴിഞ്ഞ് ഒരാഴ്ച നന്നാവൂല്ലേ?( ഞാൻ സ്കൂളിലും കോളേജിലും പഠിക്കുമ്പോളുള്ള നിർബന്ധിത ധ്യാനം മാത്രമേ കൂടിയിട്ടുള്ളൂ, അത് കൊണ്ടാവും നന്നാവാത്തത്😁). അതു പോലെ ബിജു പൗലോസിനെ കണ്ട് കഴിയുമ്പോൾ നമ്മുക്ക് കുറച്ച് നാളത്തേക്ക് പോലീസുകാരോട് ഒരു മതിപ്പ് തോന്നും. പിന്നെ നിവിൻ പോളിക്ക് വേണ്മെങ്കിൽ അടുത്തതായി ഒരു പ്രേഷകർ കാണാൻ ആഗ്രഹിക്കുന്ന( ഭരത്ചന്ദ്രൻ ഐ പി എസ്, ഇൻസ്പെക്റ്റർ ബൽരാം പോലെ) ഒരു പോലിസുകാരനാവാം കാരണം യൂണിഫോമിൽ ആൾ കിടിലൻ ആയിട്ടുണ്ട്. ചെറിയ റോളാണെങ്കിലും സുരാജ് ഒന്നാന്തരമായിട്ടുണ്ട്. യാഥാർത്ഥ്യത്തോട് ചേർന്നു നിൽക്കുന്ന, മിതമായ ആക്ഷനുള്ള ഒരു ഹീറൊ, നമ്മുടെ സബ് ഇൻസ്പെക്റ്റർ ബിജു പൗലോസ്. ശക്തമായ ഒരു തിരക്കഥയുടെ അഭാവം കുറച്ചൊക്കെ ഈ സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. സംഭാഷണങ്ങളും അത്രയ്ക്ക് ത്രസിപ്പിക്കുന്നതല്ല. അത് പറഞ്ഞരീതികളിലെ ഭാവവും ചൂടും ഒരു സാദാ പോലീസുകാരനെക്കാൾ സാധാരണമായി പോയി. അധിഭാവുകത്വം ഒട്ടുമില്ല എന്നത് ഗുണമായും ദോഷമായും മാറിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുന്ചിത്രങ്ങളെ മുന്നോടിയാക്കി ഒരുപാട് പ്രതീക്ഷകളുമായി നിവിൻ പോളി എന്നാ നായകനെ കാണാനെത്തുന്ന പ്രേഷകർക്ക് കുറച്ചു നിരാശ തോന്നാം. എന്നിരുന്നാലും വളരെ യാഥാർത്ഥ്യത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമ നല്ലത് എന്നാണെന്റെ അഭിപ്രായം. അബ്രിഡ് ഷൈൻ - നിവിൻ പോളി ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

Comments
Post a Comment