മോഹമഞ്ഞ
കെ. ആർ മീര എഴുതിയ "മോഹമഞ്ഞ" എന്ന ചെറുകഥ, ഒരു സ്ത്രീയും പുരുഷനും യാദൃശ്ചികമായി ഒരാശുപത്രിയിൽ വെച്ച് കണ്ടുമുട്ടുന്നു.രണ്ടുപേരും രോഗബാധിതർ. എങ്കിലും ലൈംഗികത്വത്തിൻറെ മാന്ത്രികശക്തിക്കു രണ്ടുപേരും വശംവദരാകുന്നു.അവർ രണ്ടുപേരും വിവാഹിതർ,മക്കളുള്ളവർ ( അവൾ വിവാഹമോചിതയാണ് ).രണ്ടുപേരും ക്രമേണ അടുക്കുന്നു. ലോഡ്ജിലെ, ഒരുമുറിയിൽ ഒരു കിടക്കയിൽ അവർ പരസ്പരം കണ്ടെത്തുന്നു. പിന്നീടു അവർ കാണുന്നതേയില്ല. ദിവസങ്ങള്ക്ക് ശേഷം, അയാളുടെ മരണവാർത്ത അവൾ അറിയുന്നു, അവളുടെ കണ്ണുകളിലെ "മോഹമഞ്ഞ" ബാധിച്ചാണ് അയാൾ മരിച്ചതെന്നും അവൾ അറിയുന്നു.
"ശൂർപ്പണഖ" എന്ന ചെറുകഥ സ്ത്രീയുടെ സ്ഥായിയായ ഭാവത്തെ തള്ളിപറയുന്ന ഒരു ഫെമിനിസ്റ്റിന്റെ കഥപറയുന്നു.
"വ്യക്തിപരമായ ഒരു പൂച്ച", "അർദ്ധരാത്രികളിൽ ആത്മാക്കൾ ചെയ്യുന്നത്", " പായിപ്പാടുമുതൽ പേസ്മേക്കർ വരെ", "വാർത്തയുടെ ഗന്ധം" , "ഹൃദയം നമ്മെ ആക്രമിക്കുന്നു", "മരിച്ചവളുടെ കല്യാണം" എന്നിങ്ങനെ ലളിതമായ പച്ചയായ , നമ്മുടെ ജീവരക്തത്തിൽ അലിഞ്ഞു ചേര്ന്ന ആശയങ്ങളുടെ മൃദുപക്വമായ ആവിഷ്കാരമാണ് ഈ ചെറുകഥാസമാഹാരം.

Comments
Post a Comment