ഹണിമൂണ്‍

വിനയൻ  അവളെ  നോക്കി  നിന്നു!!
ഡ്രോയിംഗ് റൂമിലെ  സോഫയിൽ
 മുട്ടുമടക്കി  കാല്പാദങ്ങൾ  പിന്നിലേക്ക്  തിരുകി  സ്വസ്ഥമായി  ഇരുന്നു  അവൾ  എന്തോ  വായിക്കുകയാണ്.
ഒരു ടേബിൾ  ലാമ്പിന്ടെ  വെളിച്ചം  മാത്രമേയുള്ളൂ. ആ   വെളിച്ചത്തില്  അവനു  അവളെ  നന്നായി  കാണാം.
ആ നീലനിറത്തിലുള്ള  ഉടുപ്പിനടിയില്  അവൾ  പൂർണ്ണമായും  നഗ്നയാണെന്ന് അവൻ  ഊഹിചു.
അവൻ  ചുമരിലെ ക്ലോകിലേക്ക് നോക്കി. സമയം 12 .30 . വിനയൻ  അവളുടെ ഭംഗി ആസ്വദിച്ചു കൊണ്ട് നിന്നു. നല്ല നീളമുള്ള വിരലുകൾ,  നഖങ്ങൾ  നീട്ടിവളർത്തി ചുമന്ന ചായം ചാർത്തിയിരിക്കുന്നു .
നീളമുള്ള ഇടതൂർന്ന  മുടിയിഴകൾ . അവൾ  അത് ഇടക്ക് മാടിയോതുക്കുന്നുണ്ട്. ആ നീണ്ട വിരലുകൾ  കൊണ്ട്  അവൾ  തന്നെ  ഒന്ന്  തൊട്ടിരുന്നെങ്കിൽ  എന്നവൻ  ആശിച്ചു, ആ  മുടിയിഴകൾ  അവന്റെ മേലിഴയുന്നത് ആലോചിച്ചപ്പോൾ അവനു മേലാകെ വിറയൽ  കൊണ്ട് കുളിരുകോരി.
വിനയൻ പതുക്കെ  വാതിലിനു  അരികെ  നിന്നു  അവളിരിക്കുന്ന  സോഫയുടെ  അടുത്തേക്ക്  ചെന്ന്- “ഇത്രനേരായിട്ടും നിമ്മി ഉറങ്ങിയില്ലേ”.
അവൾ  ഞെട്ടിത്തെറിച്ചു ഭയത്തോടെ അവനെ നോക്കി.
”ഹോ വിനയേട്ടനയിരുന്നോ? ഞാൻ ശരിക്കും  പേടിച്ചുപ്പോയി, കേട്ടോ?” ഇതെന്താ ഈ കുത്തിയിരുന്നു വായിക്കുന്നത്?”- വിനയൻ  ചോദിച്ചു.”
"ഓ ഇതോ?ഇതൊരു നോവൽ ,ഞാൻ  ഇതിൽ  മുഴുകിയിരിക്കുകയായിരുന്നു.പെട്ടെന്ന് വിനയേട്ടന് വിളിച്ചപ്പോ ഞാൻ  ശരിക്കും ഞെട്ടി”.
”ഉം,ഇതാണ് പരിസരബോധമില്ലാതെ ഇരുന്നു വായിച്ചാലുള്ള  കുഴപ്പം”
വിനയൻ  അവൾ  ഇരിക്കുന്ന സോഫയിൽ  ഇരുന്നു. അവൾ  ഒന്നുക്കൂടി ഒതുങ്ങി അവനു സ്ഥലം കൊടുത്തു.രണ്ടു സീറ്റുള്ള സോഫയാണ് എങ്കിലും അവരുടെ ചുമലുകൾ  തമ്മില് ഉരസുന്നുണ്ടായിരുന്നു.
അവന് ഇപ്പോൾ  അവളുടെ ഗന്ധം കിട്ടുന്നുണ്ട്.ഏതാണാവോ അവൾ ഉപയോഗിക്കുന്ന പെർഫ്യും ?
എന്തായാലും വിനയന്  അത് വളരെ ഇഷ്ടമായി.അവൻ  നിമ്മിയുടെ കൈയിൽ  നിന്നും പുസ്തകം വാങ്ങി.പുസ്തകം വാങ്ങിയെങ്കിലും  അവളുടെ കൈകൾ അവൻ  വിട്ടില്ല .അവൻ പുസ്തകത്തിൻറെ   താളുകൾ  മറിച്ച് നോക്കി.അവളുടെ കൈകൾ  വളരെ മൃദുലം ..പേടിച്ചിട്ടാണോ അതോ രാത്രിയുടെ തണുപ്പോ???കൈകൾ  ഐസ് പോലെ…ആ വിരലുകൾ അവൻ നിവർത്തുകയും  മടക്കുകയും ചെയ്തു.
”വിനയേട്ടാ..ഏന്തേ ഉറങ്ങിയില്ലേ”?അവൾ  കൈകൾ തിരികെ  എടുക്കാൻ  നോക്കി.അവൻ  പിടിമുറുക്കി.
“ങ്ങുഉം,ഞാൻ  കിടന്നു,കുറച്ചു വെള്ളം എടുക്കാൻ   അടുക്കളയിൽ  വന്നതാണ്.അപ്പോഴാ ലൈറ്റ് കണ്ടത്”.
” മ്,സോറി ഞാൻ  ഉറക്കം കളഞ്ഞു അല്ലെ”? അവള് പറഞ്ഞ വാചകം എത്ര അർത്ഥമുള്ളതാണ് എന്ന് അവൻ മനസ്സിലോർത്തു.
വിനയൻ  അവളുടെ  കണ്ണിലേക്കു അവന്റെ വികാരങ്ങൾ  നിറച്ചു  കൊണ്ട് നോക്കി. ആ നിമിഷം വരെ അവളുടെ നഗ്നതയെ പറ്റി അവൾ  ആലോചിച്ചിരുന്നില്ല. അവന്ടെ നോട്ടത്തിന്റെ  അർത്ഥം  മനസ്സിലാക്കിയിട്ടെന്നപോലെ അവൾ  സോഫയുടെ കുഷ്യൻ  എടുത്തു മാറത്തു വെച്ചു,ഒരു മറപോലെ!
വിനയൻ  മെല്ലെ അവളിലേക്ക് ചാഞ്ഞു. അവൻ  അവളുടെ നെറ്റിയിൽ  ചുണ്ടുകൾ  അമർത്തി .
”വിനയേട്ടാ, അരുത്!! പ്ലീസ്”!.
“നിമ്മി,ഞാൻ ! എനിക്ക്! വിനയൻ  ഒന്നും പറയാനാവാതെ അവളെ നോക്കി.”ഇന്ന് മുഴുവൻ  ഇങ്ങനെയൊരു  നിമിഷത്തെ പറ്റി ആലോചിക്കുകയായിരുന്നു ഞാൻ  . റോയിയും സ്മിതയും അറിയാതെ നിമ്മിയെ തന്നെയായിരുന്നു ഞാൻ  നോക്കിയിരുന്നത്, എനിക്ക് എങ്ങനെ പറയണമെന്ന് അറിയില്ല. ഞാൻ  എനിക്ക്’……..വിനയന് പറയാൻ  വാക്കുകൾ  കിട്ടിയില്ല.അവൻ  അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു .അവന്റെ കൈകൾ  അവളുടെ മേൽ   ഓടിനടന്നു .അവൾ  എതിര്ത്തില്ല.
പക്ഷെ അവൾ  എന്തോപറയാൻ  തുടങ്ങി, എന്നിട്ട് ആ റൂമിന്ടെ   അറ്റത്തുള്ള  ബെഡ് റൂമിലേക്ക്‌  നോക്കി.
വിനയൻ   അവളെ  കൈകളിൽ  പിടിച്ചുഎഴുന്നേല്പ്പിച്ചു.” അവർ  ഇപ്പോഴൊന്നും എഴുന്നെല്ക്കില്ല , രണ്ടാളും അത്യാവശ്യം മദ്യം കഴിച്ചിട്ടുണ്ട് ” വിനയന്പറഞ്ഞു.”
"എന്നാലും സ്മിത വൈൻ   കഴിക്കുമെന്ന് ഞാൻ  സ്വപ്നത്തിൽ  പോലും വിചാരിച്ചില്ല. കുറച്ചേ കഴിച്ചുള്ളുവെങ്കിലും , സ്മിതയ്ക്ക്പെട്ടെന്ന് തലയ്ക്കു പിടിച്ചു”.
 നിമ്മി ആത്മഗതം പറഞ്ഞു വിനയൻ  അത് ശ്രദ്ധിക്കാതെ അവളെയും കൂട്ടി മുകളിലെ ബെഡ് റൂമിലേക്ക്‌ നടന്നു. പരസ്പരം സ്നേഹിക്കാൻ   അവർ മത്സരിച്ചു ,ഓരോ മൂളലും, ഓരോ സീല്കാരവുംഅവരുടെ കാമത്തിന്റെ മൂർച്ച കൂട്ടി  .
ഒരു ചെറിയ കിതപ്പോടെ അവളുടെമാറിലേക്ക് വീഴുമ്പോൾ വിനയൻ സ്വപ്നലോകത്തായിരുന്നു. അവളുടെ ദേഹത്തു  നിന്ന് കിടക്കയിലേക്ക്   മറിഞ്ഞ്‌  വിനയന് അവളെ  നെഞ്ചോടു   ചേർത്ത് കിടന്നുറങ്ങി .
              പിന്നീടെപ്പോഴോ രാത്രിയുടെ അവസാന യാമത്തിൽ  അവൾ  ഒന്നനങ്ങിയത് അവനറിഞ്ഞു. നിമ്മി അവനെ എഴുന്നെല്പ്പിക്കാതെ പതുക്കെ  ബാത്രൂമിൽ   പോയി, നിലത്തു കിടക്കുന്ന അവളുടെ നൈറ്റി എടുത്തിട്ട്,അവൾ  വിനയന്റെ അടുത്ത് വന്നു
 കുറച്ചു നേരം നിന്നു, എന്നിട്ട് പതിയെ തിരിഞ്ഞു  നടക്കാൻ  തുടങ്ങി.വിനയൻ  അവളുടെ കൈയിൽ  കേറി പിടിച്ചു.
”നിമ്മി-“.അവന് വിളിച്ചു .”അരുത് വിനയേട്ടാ ,ഇനി ഇതാവർത്തിക്കില്ല, ആവർത്തിക്കാൻ പാടില്ല, എനിക്കതിനു  കഴിയില്ല എന്നെ നിര്ബന്ധികരുത്”.
നിമ്മി കൈകൾ  വിടുവിച്ചു കൊണ്ട് പറഞ്ഞു.വിനയൻ  എന്തോ പറയാൻ  തുടങ്ങി, പക്ഷെ കഴിഞ്ഞില്ല. അവൻ  സമ്മതഭാവത്തില് തലയാട്ടി. നിമ്മി വാതിൽ ക്കൽ എത്തി ഒന്നുകൂടി വിനയനെ തിരി ഞ്ഞു നോക്കി.വിനയൻ കട്ടിലിൽ  നിന്നെഴുന്നെല്ക്കാൻ  തുടങ്ങി. അവൾ  അരുതെന്ന് തലയാട്ടി. നിമ്മി വേഗം ഗോവണി ഇറങ്ങി താഴെ ഡ്രോയിംഗ് റൂമിലെ കിഴക്ക് വശത്തുള്ള ബെഡ് റൂമിലേക്ക്‌  നടന്നു. അതിന്റെ വാതിൽ തുറന്ന്  കിടക്കയിൽ  പോയി കിടന്നു. ഒരു ദീര്ഖനിശ്വാസത്തോടെ അടുത്ത് കിടക്കുന്ന റോയിടെ അടുത്തേക്ക് നീങ്ങിക്കിടന്നു. ഉറക്കത്തില് റോയി അവളെ ചേര്ത്തുപിടിച്ചു. വിനയന് ഉറങ്ങാന് കഴിഞ്ഞില്ല.  അവന് എഴുന്നേറ്റു
ഡ്രോയിംഗ് റൂമിന്റെ തെക്കുവശത്തുള്ള ബെട്രൂമിലേക്ക് ചെന്ന്
ബെഡ് ലാമ്പിന്റെ  സ്വിച് ഇട്ടു. ആ അരണ്ട വെളിച്ചത്തിൽ വിനയൻ   പുതപ്പു എടുത്തു സ്മിതയെ പുതപ്പിച്ചു,
എന്നിട്ട് എ സി യുടെ തണുപ്പു കൂട്ടി വെച്ച് സ്മിതയുടെ അടുത്ത് കിടന്നു.


















Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്