'ബൃഹദാരണ്യകം'

വളരേയധികം പിരിമുറുക്കമുള്ള ഒരു നോവൽ. പ്രത്യക്ഷത്തിൽ ഇത് ചിന്നകുട്ടൻ എന്നാ ബാലന്റെ കഥയാണ്‌. കഥ പറഞ്ഞിരിക്കുന്നത് ചിന്നകുട്ടന്ടെ കൂട്ടുകാരന്റെ വീക്ഷണകോണിൽ നിന്നുമാണ്. മധുരമായ ഒരു കാവ്യത്തിന്റേതു പോലെ ഈ കഥ നമ്മെ വേദനിപ്പിക്കുന്നു.ഒരുവേള വായനക്കിടയിൽ ഞാൻ കണ്ണുകൾ തുടച്ചത് അത് കൊണ്ടാവും. 'ബൃഹദാരണ്യകം' മനസ്സുകൊണ്ട് വായിക്കേണ്ട ഒന്നാണെന്നാണ് എനിക്ക് തോന്നിയത്.വെറും കണ്ണുകൾ കൊണ്ട് വായിച്ചാൽ അത് മനസ്സിലാക്കുവാനും കഴിയില്ല. പിഷാരോടി മാഷിന്റെ ദുരന്തവും അത് മൂലം ചിന്നകുട്ടനുണ്ടാകുന്നതുമായ മനശാസ്ത്രപരമമായ വ്യതിയാനങ്ങളും ആണ് ഈ നോവലിന്റെ പശ്ചാത്തലം.
പേപ്പട്ടി വിഷബാധിതനായ അച്ഛനെ നാട്ടുകാർ കല്ലെറിഞ്ഞുകൊല്ലുന്നത് കണ്ട ചിന്നകുട്ടൻ കുറെ കാലത്തേക്ക് മൗനി ആയിരുന്നു. പിന്നീട് അവൻ ഹിംസാവാദിയായി എല്ലാ ജീവികളേയും കൊല്ലുന്നവൻ ! അതിനു ശേഷം ചിന്നക്കുട്ടൻ എന്നാ ബാലകൃഷ്ണൻ, നെല്ല് പുഴുങ്ങിയ ചോറ് പോലും ഉണ്ണാൻ കഴിയാത്ത അഹിംസവാദിയായി. പൊടിയരി കഞ്ഞിക്കു ശവശൂര് ഉള്ളത് കാരണം അവന് ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല.
ബൃഹദാരണ്യകം', ഭാവസുന്ദരവും സത്യസന്ധവുമായ കഥാവിഷ്കാരമാണ്.
 
                      അകത്തേയ്ക്കും പുറത്തേയ്ക്കും ഒരുപോലെ തുറക്കാവുന്ന ഒരു പടിവാതിൽ. ആ പടിവാതിൽക്കൽ , ഹിംസാഹിംസകളുടെ സമതുലിതാവസ്ഥയായി മനുഷ്യസംസ്കാരത്തെ പുതുതായി നിർവചിക്കാനുള്ള ശ്രമവുമായി നിറകണ്ണുകളോടെ ഒരു കഥാകാരൻ. ഇരുളിൽ നിന്ന് വെളിച്ചത്തിലേയ്ക്കും മരണത്തിൽ നിന്ന് അമരത്വത്തിലേയ്ക്കും അവിദ്യയിൽ നിന്ന് വിദ്യയിലേക്കുമുള്ള വഴിയന്വേഷിക്കുന്നവർക്കു അതന്വേഷികാതിരിക്കാനുമാവില്ല. 

Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്