ഗില്ലറ്റിൻ
ഒരു സമ്മർദിത നാടകവേദിയിലെ കുടിപാർപ്പുകാരാണ് മനുഷ്യർ എന്നതിന് ഈ കഥകൾ അടിവരയിടുന്നു . ചരിത്രം കോമാളി വേഷത്തിൽ മർദ്ദനോപകരണവുമായി പ്രത്യക്ഷപ്പെടുമ്പോൾ കഥകൾ കൊണ്ട് തീർക്കാവുന്ന പ്രതിരോധങ്ങളാണു ഓരോ കഥയിലും പ്രത്യക്ഷമാകുന്നത്. നർമ്മബോധം പോലും വിലക്കപെട്ട സ്ത്രീലോകത്തിന്റെ പലതരം ഏകാന്തതകളെ ആത്മപരിഹാസത്തോളമെത്തുന്ന നിർമമതയൊടെ ഈ കഥാകാരി അടയാളപ്പെടുത്തുന്നു.
കമിങ്ങ് ഔട്ട് - പുരുഷനും പുരുഷനും ഇണ ചേരാമോ? അങ്ങനെ അവർ കമിങ്ങ് ഔട്ട് നടത്തുമ്പോൾ അവരെ സ്നേഹിക്കുന്ന അല്ലെങ്കിൽ അവർ സമൂഹത്തിനു മുന്നിൽ സ്വന്തം ആണും പെണ്ണും അല്ലാത്ത അവസ്ഥയെ മറച്ചുപിടിക്കാനായി ഒപ്പം കൂട്ടുന്നവരുടെ വികാരങ്ങൾ എന്ത് ? സേബയുടെ ലാസരിന്റെയും ജോണിന്റെയും ഡേവിഡിന്റെയും കഥകൾ അങ്ങനെയൊരവസ്ഥയിൽ നമ്മെ കൊണ്ടെത്തിക്കുന്നു.
ഗില്ലറ്റിൻ - ഫ്രഞ്ച് റെവലൂഷന്റെ ഭാഗമായ ഗില്ലറ്റിനും മക്സിമിലിയൻ റോബസ്പിയറും ഷാർലോട്ട് കൊർദെയും ഗുരുവും അജിതയും തമ്മിലുള്ള പ്രണയമില്ലാത്ത പ്രണയത്തെയും ആ ബന്ധത്തെ ഒരു ഗില്ലറ്റിൻ കൊണ്ട് വേദനിപ്പിക്കുന്നതിന്റെയും ആഖ്യാനമാണ് ഈ കഥയിൽ.
നായ്ക്കോലം - എല്ലാവരും ഒരു സ്റ്റോറി ആകുന്ന ഒരു സമൂഹത്തിൽ നാം ഇപ്പോൾ ജീവിക്കുന്നു .അങ്ങനെ വര്തക്കും സ്റ്റോറിക്കും വേണ്ടി തലോടുകയും സ്നേഹം ഭാവിക്കുകയും ചെയ്യുമ്പോൾ അത് സ്വീകരിക്കുന്നവന്റെ യഥാർത്ഥ അവസ്ഥ ശ്രദ്ധിക്കാതിരിക്കുകയും പിന്നീടു അത് ബോധ്യപ്പെടുംപോളുള്ള വിങ്ങലും ആണ് ഈ കഥ.
ഉച്ഛേ ദനം - ഭൂമിയും പ്രണയവും വൻകിട കുത്തക കമ്പനികൾക്ക് തീറെഴുതി കൊടുക്കേണ്ടി വന്ന ഹതഭാഗ്യർ ഈ കഥയിൽ ഉറവെടുക്കുന്നു .
ജോര്ജ്ജ് മൂന്നാമൻ തീവണ്ടി ഓടിക്കുമ്പോൾ - പ്രകടിപ്പിക്കാൻ കഴിയാത്ത പ്രണയം. തിരിച്ചറിയാത്തതും തിരിച്ചു നല്കത്തതുമായ പ്രണയം , മിസ്സ് ഗൊണ്‍സാൽവെസ്സിന്റെയും ജോര്ജിന്റെയും പ്രണയം.
ആണുങ്ങളോട് കളിച്ചാൽ - സ്വയം പരിഹാസ്യനാവുന്നവന്റെ ധർമ്മസങ്കടം .
പശ്യ പ്രിയേ കൊങ്കണേ - സ്ത്രീയുടെയും പുരുഷന്റെയും ജീവിതനിഘണ്ടുവിലെ സുന്ദരജീവിതത്തിന്റെ അർത്ഥവ്യത്യാസങ്ങൾ വരച്ചുകാട്ടുന്നു ഈ കഥ.
വിഷയസമ്പത്ത് കൊണ്ടും രചനശൈലി കൊണ്ടും മികച്ചത് എന്ന് അവകാശപ്പെടാവുന്ന ഒരു നല്ല കഥാസമാഹാരം .

Comments
Post a Comment