വേനലും മഴയും!

സുഖവും ദുഖ:വും പോലെ,
സന്തോഷവും സങ്കടവും പോലെ; 
കയറ്റവും ഇറക്കവും പോലെ,
വേനലും മഴയും!
ചുട്ടുപ്പോള്ളുന്നവളുടെ ദുരവസ്ഥ
കണ്ടിട്ടോ, അവളെ ആശ്രയിക്കുന്നവരുടെ
വ്യഥകൾ ഉൾക്കൊണ്ടിട്ടോ? ആകാശം തുറക്കപ്പെട്ടതും,
മേഘങ്ങൾ കറുത്തുരുണ്ടതും തമ്മിലുരസി 
തപ്പ് കൊട്ടിയതും വെള്ളരിപ്പല്ലുകൾ കാട്ടിചിരിച്ചതും
കുലുങ്ങിചിരിച്ച് കൈവളകിലുക്കി ആ സുന്ദരി
പെയ്ത് വീണതീ ധരയുടെ മാറിലേക്ക്..
വിണ്ടുകീറിയ ശരീരവുമായീയൊരമ്മയും
അവളെയാശ്രയിച്ചൊരാവാസവ്യവസ്ഥയും!
കാൽകവചങ്ങളും ശീലക്കുടകളും
തണ്ണീർപ്പന്തലുകളും ചർമ്മലേപനങ്ങളുമായി
ഇരുകാലികൾ സ്വയസംരക്ഷണമേറ്റെടുത്തപ്പോൾ
നാൽക്കാലികളും ഉരഗങ്ങളും പറവകളും
എങ്ങനെ നിലനിൽക്കുമെന്നറിയാതെ! പാവങ്ങൾ
അവർക്കായാണ് ഈ മഴത്തുള്ളികൾ പൃഥിയിലേക്ക്
അവതരിച്ചിറങ്ങിയതെന്ന് തോന്നാൻ കാരണമുണ്ട്,
എന്റെ മുറ്റത്തിന്ന് പെയ്ത മഴയിൽ ആർത്തുല്ലസിച്ചത്
എന്റെ വീട്ടിലെ നാൽകാലിയാണ്.


Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്