കബൺ പാർക്ക്.
ദൈന്യംദിന ജീവിതത്തിന്റെ താളം മെല്ലെയൊന്ന് അവതാളത്തിലാക്കുന്നതാണ് ഓരോ യാത്രകളും. രാവിലത്തെ നടത്തവും യോഗയും എല്ലാം ഹോട്ടൽമുറികളിൽ പരീക്ഷക്ക് ശേഷം എടുത്ത് വെക്കുന്ന പുസ്തകങ്ങൾ പോലെയാകുന്നു, ഇനിയൊരു പരീക്ഷ വരെ ആ പുസ്തകങ്ങൾ അനാഥരാണ്.
അത് കൊണ്ട് തന്നെയാണ് ഈ യാത്രയിൽ ആദ്യമേ വാക്കിംഗ് ഷൂസും ഇയർഫോണും ബാഗിൽ സ്ഥലം പിടിച്ചത്.
"ഇപ്രാവശ്യം ലേക്കിനു ചുറ്റും നടന്നാലോ? -- ചോദ്യം കൂട്ടുകാരന്റേതാണ്.
"ഏയ്, നമുക്ക് പാർക്കിൽ തന്നെ പോയാ മതി".
"ഏയ്, നമുക്ക് പാർക്കിൽ തന്നെ പോയാ മതി".
ഉറങ്ങികിടക്കുന്ന മക്കളെ വിളിച്ചുണർത്താതെ മെല്ലെ മുറിപൂട്ടിയിറങ്ങി.
പുറത്ത് നല്ല തണുപ്പ്, മുറിയിലെ ഏ സിയെക്കാൾ കുളിർ ഈ പുലർക്കാല മഞ്ഞിനാണ്, അത് ഉള്ളിനെയും തണുപ്പിക്കും.
"ഓരോ ചൂട് ചായകിട്ടിയിരുന്നെങ്കിൽ നന്നായിരുന്നുല്ലേ?
"ഊം" ഞാൻ ഇയർഫോൺ ശരിയാക്കി കൊണ്ട് മൂളി.
"ഊം" ഞാൻ ഇയർഫോൺ ശരിയാക്കി കൊണ്ട് മൂളി.
പാർക്കിംഗ് ഏരിയയിൽ നല്ല തിരക്കുണ്ടായിരുന്നു. എന്തൊക്കെ മനുഷ്യൻ കാട്ടികൂട്ടിയാലും അവനു മരണത്തെ പേടിയാണ്. അതാണ് ആയൂസ്സിന്റെ ഒരുദിവസമെങ്കിലും കൂട്ടികിട്ടാൻ വേണ്ടി ഈ പാർക്കിൽ അവൻ അഭ്യാസങ്ങൾ കാണിക്കുന്നത്.
കാർ പാർക്ക് ചെയ്ത് അവൻ വരുന്നത് കാത്ത് നിൽക്കാതെ ഞാൻ നടന്ന് തുടങ്ങിയിരുന്നു.
"പാർക്ക് ചെയ്ത സ്ഥലം ഓർത്ത് വെച്ചോ, മൊബൈൽ കയ്യിലില്ലേ, മതിയാക്കുംമ്പോ വിളിച്ചാ മതി".
പരിചയമില്ലാത്ത സ്ഥലമായതിന്റെ ആകുലത, ഇതിൽ കൂടുതൽ പ്രണയമൊന്നും അവനിൽ നിന്ന് പ്രതീക്ഷിക്കണ്ട.
ഈ നഗരത്തിൽ വന്നപ്പോൾ മുതൽ ചുറ്റും പ്രണയിക്കുന്നവരും പ്രണയിക്കപ്പെടുന്നവരുമായിരുന്നു. അതിനൊക്കെ എന്ത് മാത്രം ആത്മാർത്ഥതയുണ്ടെന്നു എനിക്കറിയില്ല.

പക്ഷെ ആ കാഴ്ചകൾ എന്റെ ജീവിതത്തിൽ ഇല്ലാത്ത പ്രണയത്തെ ഓർമ്മിപ്പിച്ചു എന്നതാണ് വാസ്തവം. പരസ്പരം കോർത്ത വിരലുകളും അരകെട്ടിൽ ചുറ്റിയ കൈകളും കണ്ണിൽ നോക്കിയുള്ള കിലുകിലുന്നുള്ള വർത്തമാനങ്ങളും, പ്രിയതമയുടെ മുടികൾ ചെവിക്ക് പുറകിലേക്കു ഒതുക്കി വെക്കുന്ന നീണ്ടവിരലുകളും എനിക്ക് അൽഭുതംകൂറുന്ന കാഴ്ചകളായിരുന്നു.
ഒരുപക്ഷെ നാം ഇതുവരെ അനുഭവിക്കാത്തത് നമ്മുക്ക് നഷ്ടബോധം ഉണ്ടാക്കേണ്ട കാര്യമില്ല, എന്നാലും ഒരിക്കലെങ്കിലും അങ്ങനെയൊക്കെ ആയിരുന്നെങ്കിൽ ഒരു മനോകാമന, ഒരു വേദനയുടെ വേപഥു.
ആ ചിന്തകളെ കടിഞ്ഞാൺ പിടിച്ചുവലിച്ച് തലക്കുള്ളിൽ തന്നെ ഒതുക്കാനായിട്ടാണ്, തല കുലുക്കിയത് പക്ഷെ തെറിച്ച് പോയത് ഇയർഫോണുകളായിരുന്നു.
അപ്പോഴാണ് ഞാൻ അവരെ കണ്ടത്, കയ്യിൽ ഒരു പ്ലാസ്റ്റിക് കവറുമായി മുന്നിൽ നടന്ന് പോകുന്ന ഒരു സ്ത്രീ. തണുപ്പായതിനാലാവും അവർ ഒരു സ്വെറ്റർ ധരിച്ചിരുന്നു, പഴകിയതെന്ന് തോന്നിപ്പിക്കുന്ന അതോ അതിന്റെ നിറം അങ്ങിനെ തന്നെയാവുമോ?
പക്ഷെ എനിക്ക് ഏറ്റം കൗതുകം തോന്നിയത് അവർക്ക് പിന്നിലായി അച്ചടക്കത്തോടെ നടന്ന് പോകുന്ന ഒൻപത് ഗോൾഡൻ റിട്രീവേസിനെ കണ്ടപ്പോഴാണ്. ബ്രൗൺ നിറത്തിലും ചന്ദന നിറത്തിലുമുള്ള ഒൻപത് നായ്കൾ.
ഭാരം താങ്ങാനാവാതെ അവരുടെ കാലുകൾ വളഞ്ഞു തുടങ്ങിയിരിക്കുന്നു. ഏതായാലും അവർക്ക് നല്ല പ്രായമുണ്ടെന്നു വ്യക്തം. കഥകളിൽ കേട്ട് പരിചയിച്ച ഒരു ആട്ടിടയത്തിയും അവരുടെ ആടുകളേയും പോലെ തോന്നിച്ചു ആ കൂട്ടത്തെ കണ്ടപ്പോൾ.
ഓരോ നായക്കും പിങ്ക് നിറത്തിലുള്ള ഗോപിപൊട്ട് തൊട്ടിരിക്കുന്നു. ഇടക്ക് എപ്പോഴെങ്കിലും അവർ നടവഴിയിൽ നിന്ന് അകന്ന് പോയാൽ അവരുടെ ഉടമസ്ഥയായ ആ സ്ത്രീ അവിടെ നിന്ന് അവർ പ്രത്യേകസ്വരം കൊണ്ട് വിളിക്കും, വഴിമാറിപ്പോയവർ തിരികെ കൂട്ടത്തിലെത്താൻ അത് മതി.
അവരുടെ പിന്നാലെ നടന്നാൽ ഞാൻ ഒരു തുള്ളിപോലും വിയർക്കില്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ മെല്ലെ വഴി പിരിഞ്ഞു.
പാർക്കിലാകെ ഒരു മഞ്ഞ് മൂടി നിന്നിരുന്നു, വ്രീളവിവശയായ നവവധുവിന്റെ അഴിഞ്ഞുലഞ്ഞ വിവാഹവസ്ത്രം പോലെ. മെല്ലെ ഓടി തുടങ്ങിയപ്പോൾ ചെവിയിൽ ദാസേട്ടന്റെ പാട്ടായിരുന്നു-"ഒരു മധുരകിനാവിൻ ലഹരിയിലെങ്ങോ..."
പാർക്കിലാകെ ഒരു മഞ്ഞ് മൂടി നിന്നിരുന്നു, വ്രീളവിവശയായ നവവധുവിന്റെ അഴിഞ്ഞുലഞ്ഞ വിവാഹവസ്ത്രം പോലെ. മെല്ലെ ഓടി തുടങ്ങിയപ്പോൾ ചെവിയിൽ ദാസേട്ടന്റെ പാട്ടായിരുന്നു-"ഒരു മധുരകിനാവിൻ ലഹരിയിലെങ്ങോ..."
പാർക്കിൽ നിറയെ കാഴ്ചകളാണ് -- വട്ടത്തിൽ നിന്ന് പൊട്ടിച്ചിരിക്കുന്നവർ, ശ്വാസോച്ഛാസങ്ങളെ ഉയർത്തിയും താഴ്ത്തിയും രസിക്കുന്നവർ, കൂട്ടമായി ക്രഞ്ചസും സ്ക്വാട്ടും പുഷപ്പ്സും ചെയുന്നവർ.
പിന്നെ ഒരുപാട് പക്ഷികളും! മുംബൈ താജിന്റെമുന്നിലെ പ്രാക്കൂട്ടങ്ങളേ പോലെ, നൂറുകണക്കിനു വെള്ളനിറത്തിലും ചാരനിറത്തിലുമുള്ള സുന്ദരികൾ. ഇത്രയധികം തത്തകളെ കൂട്ടമായി ഞാനിത് വരെ കണ്ടീട്ടില്ലാന്ന് തന്നെ പറയണം. എണ്ണമെടുക്കാൻ എന്റെ വിരലുകൾ തികയാതെ വന്നു. പ്രാപ്പിടിയൻ, മൈന, മരംകൊത്തി, പൊന്മാൻ, എല്ലാത്തിനേയും കാണാൻ എന്റെ രണ്ടു കണ്ണുകൾ മതിയാകാതെ വരുന്നു.
ക്ഷീണമകറ്റാനായി ഞാൻ സ്ഥലം തിരഞ്ഞെടുത്തത് ഒൻപത് നായ്ക്കളുടെയിടയിലായിരുന്നു. അവരെ ഒന്ന് തലോടാൻ അവസരംകിട്ടിയാലോന്ന് ഒരു അതിമോഹമായിരുന്നു ആ തീരുമാനത്തിനു പിന്നിൽ.
സൂര്യൻ നിത്യകാമുകിയായ വസുന്ധരയെ കൈനീട്ടി തൊടാൻ ശ്രമിക്കുന്നുണ്ടായിരുന്നു, ചെറിയചെറിയ രശ്മികളാൽ, മൃദുചുംബനങ്ങൾ പോലെ.
പത്മാസനംത്തിലിരുന്ന് കണ്ണുകളടച്ച് ഉദിച്ച് നിൽക്കുന്ന സൂര്യനെ നോക്കാൻ എനിക്കെപ്പോഴും ഇഷ്ടമാണ്. കൺപ്പോളകൾക്കുള്ളിൽ മഞ്ഞയും ചുവപ്പും പിന്നെയത് കൂടികലർന്ന് ഓറഞ്ചും നിറമാകും. അപ്പോൾ ഞാനീ ലോകത്ത് തനിച്ചാകും കൂട്ടിന് ഈ വെളിച്ചവും, എന്റെ ശരീരം തീ പോലെ ജ്വലിക്കും, അതൊരു ഉന്മാദാവസ്ഥയാണ്, എനിക്ക് മാത്രം സ്വന്തമായത്.
എന്റെ കാലിനോട് ചേർന്നൊരു ശരീരം എനിക്കനുഭവപ്പെട്ടു, കണ്ണുതുറന്നപ്പോൾ ഒരു സ്വർണ്ണരോമകൂമ്പാരത്തെയാണ് കണ്ടത്. അതെന്നോട് പറ്റിച്ചേർന്ന് കിടക്കുകയാണ്. ഞാൻ പതുക്കെ അതിനെ തലോടി, ഇടക്ക് തലോടൽ നിറുത്തുമ്പോൾ അതെന്റെ കൈയിൽ ഒന്ന് തട്ടും. പിന്നെ അവരിൽ ഓരോരുത്തരായി വരാൻ തുടങ്ങി. ആനന്ദലബ്ധിക്കിനിയെന്ത് വേണം!
ഇത്രയുമായപ്പഴേക്കും അവരുടെ ഉടമസ്ഥയായ സ്ത്രീ എന്നോട് മാപ്പ് ചോദിച്ചു, എന്നെയവർ ശല്യപ്പെടുത്തിയതിന്, നമ്മുടെ രാഷ്ട്രഭാഷയിൽ.
ഞാനും അതേ ഭാഷയിൽ പറഞ്ഞു- " ഏയ് സാരമില്ല, എനിക്ക് നായ്ക്കളെ ഇഷ്ടമാണ്, എനിക്ക് ഒരെണ്ണം വീട്ടിലുണ്ട്".
അവർ ചുണ്ടുകൾ വിടർത്തി, അതിനു ചിരി എന്ന് പറയാമോ എന്നെനിക്കറിയില്ല, പക്ഷെ അത് അവരുടെ കണ്ണിൽ പ്രതിഫലിച്ചിരുന്നില്ല. ഞങ്ങൾ മെല്ലെ വിശേഷങ്ങളിലേക്ക് കടന്നു.
"ഈ നായകൾ എല്ലാം നിങ്ങളുടേത് തന്നെയാണോ?
"അതെ, എല്ലാം എന്റെ സ്വന്തം"
"എന്താ ഇവരുടെയൊക്കെ പേര്?
"അതെ, എല്ലാം എന്റെ സ്വന്തം"
"എന്താ ഇവരുടെയൊക്കെ പേര്?
"ഹേമേന്ദ്രകുമാർ, ഗ്യാനേന്ദ്രകുമാർ, ജ്വാല, ധർമ്മേഷ്, അവർ ഓരോരുത്തരുടേയായി പേരു പറഞ്ഞു തന്നു, പേരു പറയുന്നത് കേട്ടിട്ടാവണം അവർ തലപൊക്കി അവരെ ഒന്ന് നോക്കി. പേരുകൾ കേട്ടപ്പോൾ എനിക്ക് 'മൂന്നാം പിറ'യിലെ ശ്രീദേവി നായക്ക് 'ഹരിപ്രസാദ് എന്ന് പേരിട്ടതാണ് ഓർമ്മ വന്നത്.
എന്റെ ഭാവം വായിച്ചറിഞ്ഞിട്ടാവണം അവർ പറഞ്ഞു" ഞങ്ങൾ ജൈനമതവിശ്വാസികൾ ആണ്, വെജിറ്റേറിയൻസാണ്"
"ഇവരും?
" അതേ, ദോശയും ഇഡ്ഡലിയുമൊക്കെ അവർക്കിഷ്ടമാണ്"
"ഇത്രയധികം നായ്ക്കളെ നോക്കാൻ വലിയ ബുദ്ധിമുട്ടല്ലേ, ഒരുപാട് കാശു ചെലവുണ്ടാകില്ലെ?
"ഇവരും?
" അതേ, ദോശയും ഇഡ്ഡലിയുമൊക്കെ അവർക്കിഷ്ടമാണ്"
"ഇത്രയധികം നായ്ക്കളെ നോക്കാൻ വലിയ ബുദ്ധിമുട്ടല്ലേ, ഒരുപാട് കാശു ചെലവുണ്ടാകില്ലെ?
കുറച്ച് നേരം അവർ നിശബ്ദയായിരുന്നു. "എനിക്കൊരു അനിയനുണ്ടായിരുന്നു, അവന്റെ അയയാണ് ആദ്യം ഒരു നായകുട്ടിയെ അവന് കൊടുത്തത്, പിന്നെ അടുത്തവീട്ടിൽ താമസിക്കുന്നവർ സ്ഥലമാറി പോകുമ്പോൾ അവരുടെ നായയെ കൂടി തന്നിട്ട് പോയി അവരുടെ സന്തതിപരമ്പരയാണ് ഈ കാണുന്നവർ എല്ലാം".
"അനിയനുണ്ടായിരുന്നൂന്ന് പറഞ്ഞത് - ഞാൻ ചോദ്യം പാതി വഴിയിൽ നിറുത്തി.
അവർ തലകുനിച്ചിരുന്നു, പിന്നീട് അങ്ങകലേക്ക് നോക്കി പറഞ്ഞ് തുടങ്ങി-
"അമ്മയ്ക്ക് ഒരു കുഞ്ഞുവാവ കൂടിയുണ്ടാവുന്നു എന്ന് കേട്ടപ്പോൾ ഏറ്റവും സന്തോഷിച്ചത് ഞാനായിരുന്നു. പക്ഷെ അച്ഛനു അമ്മയെ സംശയായിരുന്നു, ഒരുദിവസം അമ്മയെ വല്ലാണ്ട് ഉപദ്രവിച്ചു, അമ്മയെ ആശുപത്രിയിലാകേണ്ടീം വന്നു, അച്ഛനെ പോലീസുകൊണ്ടു പോയിരുന്നു. അമ്മയോട് എല്ലാവരും പറഞ്ഞു ഈ കുഞ്ഞിനെ കളഞ്ഞോളൂന്ന്, പക്ഷെ അമ്മ കൂട്ടാക്കീല്ല. അത് കൊണ്ടാവും അവൻ ലോകത്തിലെ ഏറ്റവും നിഷ്കളങ്കനായ കുഞ്ഞായി ജനിച്ചത്. മരിക്കുമ്പോഴും അവൻ അങ്ങനെ തന്നെയായിരുന്നു, ആരോടും പരിഭവമില്ലാതെ, ഭാവഭേദങ്ങളില്ലാതെ നീണ്ട പതിനെട്ട് വർഷം അവൻ ജീവിച്ചു. അവനുള്ളത് കൊണ്ടാ അമ്മ ജീവിച്ചത്, അമ്മ പോയതിനു ശേഷം ഞാനും. അവൻ ആകെകൂടി ചിരിച്ചിരുന്നത് അല്ലെങ്കിൽ എനിക്കങ്ങനെ തോന്നിയിരുന്നത് അവന്റെ നായകുട്ടിയെ കാണുമ്പോഴായിരുന്നു. അവർ പെറ്റു പെരുകുമ്പോൾ അവനു സന്തോഷമായിരുന്നുവെന്ന് എനിക്ക് തോന്നി. അവരെ കാണുമ്പോൾ അവർ അവനെ നക്കുമ്പോൾ അവന്റെ കണ്ണിൽ ഒരു പ്രത്യേക തിളക്കമായിരുന്നു. ഇവരും അങ്ങനെതന്നെ അവന്റെ ഓരോ ചലനവും അവർ മനസ്സിലാക്കിയിരുന്നു. അവനെ വിട്ട് ഫൽഗുനി പോയപ്പോൾ ആദ്യമായി അവന്റെ കണ്ണുനീർ ഞാൻ കണ്ടു. ശരിക്കും ഇവർ പത്ത് പേരുണ്ടായിരുന്നു, അടുത്തത് മിക്കവാറും ഹരികേഷാവും എന്നെ വിട്ട് പോവുന്നത്, അവനു പതിനഞ്ച് വയസ് കഴിഞ്ഞിരിക്കുന്നു, ഇപ്പോ ഇവർക്ക് വേണ്ടി ഞാനോ എനിക്ക് വേണ്ടി ഇവരോ ജീവിക്കുന്നത് എന്ന് എനിക്കറിയില്ല".

അവർ മെല്ലെ പറഞ്ഞു നിറുത്തി. എന്തുകൊണ്ടോ കവിളിൽ ചാലുകീറിയ കണ്ണുനീർ അവർ തുടച്ചില്ല. കഥ പറച്ചിലിനിടയിൽ അവർ കൊടുത്ത ബിസ്കറ്റ് തിന്ന് കൊണ്ട് വെയിൽ കാഞ്ഞ് കിടക്കുന്ന ആ നായ്ക്കളേ ഞാൻ തലോടി കൊണ്ടിരുന്നു.
എന്റെ ഫോൺ വൈബ്രേറ്റ് ചെയ്തപ്പോഴാണ്, എന്നെ അന്വേഷിക്കുന്ന ഒരാൾ ഉണ്ടെന്ന് ഞാൻ ഓർത്തത്.
അവരോട് യാത്ര പറഞ്ഞു നടന്ന് നീങ്ങുമ്പോൾ ഞാൻ തിരിഞ്ഞു നോക്കിയില്ല, നോക്കിയാലും എനിക്കൊന്നും കാണാൻ കഴിയുമായിരുന്നില്ല, എന്റെ കണ്ണുകൾ ജലാശയങ്ങളായിരുന്നു.
തിരിച്ച് നടക്കുന്ന വഴിയിൽ ഓരോ ഇടങ്ങളിലായി തീറ്റ തിന്നുന്ന അണ്ണാന്മാരും തത്തകളും പ്രാക്കളും ഉണ്ടായിരുന്നു. എനിക്കതെന്തോ ആകർഷണീയമായി തോന്നിയില്ല.
കാറിൽ കയറുമ്പോൾ ഞാൻ ഒരു തീരുമാനമെടുത്തിരുന്നു, ഇനി ഈ പാർക്കിൽ വരില്ല എന്നു. ഒരു ഭീരുവിനെ പോലെ ഞാൻ ഒളിച്ചോടുകയാണ്, കാരണം നാളെ, പേരുപോലും ചോദിക്കാത്ത അവരെ കാണുമ്പോൾ മനസ്സിൽ തട്ടിയ ഒരു പുഞ്ചിരി സമ്മാനിക്കാൻ എനിക്ക് കഴിയുന്നില്ലെങ്കിലോ?
Comments
Post a Comment