ലേക്ക് വ്യൂ വില്ല!
"ഇനി എന്തോരണ്ട്?
രാവിലെ മുതൽ തുടങ്ങിയ യാത്രയാണ്, ഇടക്ക് ഭക്ഷണം കഴിക്കാൻ ഇറങ്ങിയതൊഴിച്ചാൽ എപ്പോഴും കാറിൽ തന്നെയിരുന്ന് മടുത്തിരുന്നു. പിന്നിലിരിക്കുമ്പോൾ കാലു മടക്കി വെക്കാനോ നീട്ടി വെക്കാനോ സാധിച്ചിരുന്നുവെങ്കിലും വണ്ടി ഓടിച്ചിരുന്ന ഭർത്താവിനു ഇതൊന്നും സാധിക്കില്ലാലോ എന്നൊരു കുറ്റബോധം ഉണ്ടായിരുന്നു മനസ്സിൽ. അങ്ങനെ ക്ഷമയുടെ നെല്ലിപലകയിൽ ചവിട്ടിയാണ് ആ ചോദ്യം പുറത്ത് വന്നത്.
"ഇനി കുറച്ചും കൂടെ ഇണ്ട്"- കണ്ണൻ പറഞ്ഞു.
"ഹോ, ഇനീം ഇരിക്കണാ, ഇവർക്കീ റോഡൊക്കെ നേരെ ഇണ്ടാക്കി കൂടെ, തിരിവും ചെരിവും മാത്രേള്ളൂ" ഞാൻ എന്റെ അമർഷം ശക്തമായി രേഖപ്പെടുത്തി.
"ഡാ, നീയാ ജി പി എസ് ഇട്ടേ, ഇനി ഇതിന്റെടെല് വഴി തെറ്റൂം കൂടി ചെയ്താ ഗംഭീരാവും - മോമി പറഞ്ഞു.
" ആ ഹോട്സ്പോട് ഒന്ന് ഓണാക്ക്യേ, ഇത്തിരി 3ജി ഊറ്റാൻ"- കണ്ണൻ
"അതേയ് ഇനിയൊരു 17 കിമി ഇണ്ട്ട്ടാ!
"അതേയ് ഇനിയൊരു 17 കിമി ഇണ്ട്ട്ടാ!
"പതിനേഴാ, കർത്താവേ, ഇതാരാ ഈ വില്ല കണ്ട് പിടിച്ചേ?
കണ്ണൻ എന്നെ തിരിഞ്ഞു നോക്കി- "നല്ല അടിപൊളി വില്ലയാ, മുത്താണ് മുത്ത്"
"മ്മ് അവിടെ ചെല്ലുമ്പോ അറിയാം"
"അതേയ് കാണാൻ പോണപൂരം പറഞ്ഞറിയിക്കണ്ടാട്ടാ, മമ്മി അത് കണ്ടിട്ട് അഭിപ്രായം പറഞ്ഞാ മതി"
അത് പറഞ്ഞത് ന്യായം. ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല.
അത് പറഞ്ഞത് ന്യായം. ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല.
ഏകദേശം ഒരു മുക്കാൽ മണിക്കൂർ കഴിഞ്ഞ് കാണും - "അതേയ് ഈ ഉൾപ്രദേശത്ത് ജി പി എസ് ഒന്നും വർക്കാവണില്യാട്ടാ" അത് വരെ ലെഫ്റ്റും റൈറ്റും പറഞ്ഞു തന്നിരുന്ന കണ്ണൻ ഇനി എന്ത് ചെയ്യണമെന്നറിയാതെ ഡാഡിയെ നോക്കി.
" നീയാ വില്ലടെ കോണ്ടാക്റ്റ് നമ്പറിൽ വിളിക്കടാ"
അയാൾ വളവും തിരിവും ഇറക്കവും കയറ്റവും കപ്പേളയും അമ്പലമണിയും എല്ലാം വിവരിച്ച് വഴി പറഞ്ഞു തന്നു കൊണ്ടിരുന്നു, ഞങ്ങൾ അതനുസരിച്ച് നീങ്ങികൊണ്ടിരുന്നു. അവസാനം ഒരു റബ്ബർ എസ്റ്റേറ്റിനു ഉള്ളിൽ ഒരു വില്ല കാണപ്പെട്ടു.
അയാൾ വളവും തിരിവും ഇറക്കവും കയറ്റവും കപ്പേളയും അമ്പലമണിയും എല്ലാം വിവരിച്ച് വഴി പറഞ്ഞു തന്നു കൊണ്ടിരുന്നു, ഞങ്ങൾ അതനുസരിച്ച് നീങ്ങികൊണ്ടിരുന്നു. അവസാനം ഒരു റബ്ബർ എസ്റ്റേറ്റിനു ഉള്ളിൽ ഒരു വില്ല കാണപ്പെട്ടു.
കൊള്ളാം നല്ല മനോഹരമായൊരു വില്ല! പിറകിൽ ഒരു പുഴയും, അതിമനോഹരമായൊരു വ്യൂ ഉള്ള ഒരു കുഞ്ഞു വീട്.
പക്ഷെ കാറിൽ നിന്നിറങ്ങിയതും ഞാൻ കണ്ടത് ചൂലുമായി നിൽക്കുന്ന ഒരു ചേട്ടത്തിയാണ്. അകത്ത് കേറിയപ്പോൾ ഒന്നും വൃത്തിയാക്കിയിട്ടില്ല. ബെഡിനു മുകളിലും ടേബിൾ ടോപ്പിലും എല്ലാം ഭയങ്കരമായി പൊടിയും മാറാമ്പലയും പിടിച്ചിരിക്കുന്നു.
"ഇന്ന് രാവിലെ വരാൻ പറ്റിയില്ല, ഇപ്പോ അടിച്ച് ശരിയാക്കി തരാം" അടിച്ചു വാരുന്നതിനിടയിൽ ആ ചേട്ടത്തി പറഞ്ഞു.
"ഉവ്വേ, രാവിലെ വന്നില്ലാ പോലും, മാസങ്ങളോളം അടഞ്ഞു കിടക്കുകയായിരുന്നുവെന്നും ദിവസങ്ങളോളം വൃത്തിയാക്കിയാലേ ശരിയാവൂ എന്നും എനിക്ക് മനസ്സിലായി. പക്ഷെ ചില അഭിപ്രായങ്ങൾ മനസ്സിൽ തന്നെ വെക്കുന്നതാണ് നല്ലത് എന്നാണ് എന്റെ അനുഭവജ്ഞാനം എന്നെ പഠിപ്പിച്ചിട്ടുള്ളത്.
"ഉവ്വേ, രാവിലെ വന്നില്ലാ പോലും, മാസങ്ങളോളം അടഞ്ഞു കിടക്കുകയായിരുന്നുവെന്നും ദിവസങ്ങളോളം വൃത്തിയാക്കിയാലേ ശരിയാവൂ എന്നും എനിക്ക് മനസ്സിലായി. പക്ഷെ ചില അഭിപ്രായങ്ങൾ മനസ്സിൽ തന്നെ വെക്കുന്നതാണ് നല്ലത് എന്നാണ് എന്റെ അനുഭവജ്ഞാനം എന്നെ പഠിപ്പിച്ചിട്ടുള്ളത്.
അത് കൊണ്ട് അപ്പനെയും മകനേയും ചേട്ടത്തിയുടെ അടുത്ത് വിട്ട്, ഞാൻ പരിസരനിരീക്ഷണത്തിന് ഇറങ്ങി പുറപ്പെട്ടു, കാരണം എന്റെ നാക്കിനെ എനിക്ക് പോലും പേടിയായിരുന്നു.
അങ്ങനെ പുഴയെ നോക്കി വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുമ്പോഴാണ്, മോമിയും കണ്ണനും അവിടേക്ക് വന്നത്- "എന്തെ മൂഡ് ഔട്ടായിരിക്കണേ?
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല, പക്ഷെ അഭിപ്രായങ്ങൾ പറയാനുള്ളതാണ് - " എനിക്കിതെന്തോ അങ്ങട്ട് ദഹിച്ചിട്ടില്ല്യാ"
" ഊം എന്തേ?
"ഒന്നാമത് നമ്മളിത് ഒരാഴ്ചമുൻപ് ബൂക്ക് ചെയ്തതാണ്, എന്നിട്ട് പോലും ഇവർക്കിതൊക്കെ ഒന്ന് വൃത്തിയാക്കാൻ പറ്റിയില്ല, ബെഡും മറ്റും കണ്ടാൽ മതി"
"അത് ബെഡിന്റെ മേളിലുള്ള കവറാണ്, അത് മാറ്റിയാൽ അടിയിൽ നല്ല ഷീറ്റ് ഇണ്ട്"
"തന്നെയുമല്ല ഇത്ര കുറച്ച് റേറ്റിനു, ഇങ്ങനൊരു വില്ലാ, ഇതൊരു മേജർ ടൂറിസ്റ്റ് പ്ലേസല്ല, പിന്നെങ്ങനെ ഇയാൾക്കിത് ഫീസിബിളാകും, അയാളൊരു സി ഏ കാരനാണെന്നല്ലേ പറഞ്ഞത്?
എന്തുകൊണ്ടോ ആ സ്ഥലം എന്റെ മനസ്സിനു പിടിച്ചിട്ടില്ല, കാരണം എനിക്കിപ്പോഴും അജ്ഞാതം.
ഞങ്ങളുടെ ഈ സംഭാഷണങ്ങളുടെ ഇടയിലേക്കാണ്, വൃദ്ധനായ കേയർ ടേക്കർ കടന്ന് വന്നത് - " സാറെ ഭക്ഷണം വല്ലതും വേണമെങ്കിൽ നാലഞ്ച് കിലോമീറ്റർ അങ്ങ് പോണം കേട്ടോ"
ഞങ്ങളുടെ ഈ സംഭാഷണങ്ങളുടെ ഇടയിലേക്കാണ്, വൃദ്ധനായ കേയർ ടേക്കർ കടന്ന് വന്നത് - " സാറെ ഭക്ഷണം വല്ലതും വേണമെങ്കിൽ നാലഞ്ച് കിലോമീറ്റർ അങ്ങ് പോണം കേട്ടോ"
അയാളോട് വഴി ചോദിച്ച് മനസ്സിലാക്കി ഞങ്ങൾ പുറപ്പെട്ടു. പാഴ്സൽ ഓർഡർ ചെയ്ത് ഇരിക്കുമ്പോഴാണ് നാളെ ബ്രേക്ക് ഫാസ്റ്റിനും ഇങ്ങോട്ട് തന്നെ വരേണ്ടി വരുമെന്ന ചിന്ത ഉടലെടുത്തത്.
മോർണിംഗ് ടീക്കുള്ള ഐറ്റംസും വാങ്ങി വീണ്ടും വില്ലയിലേക്ക് തിരിച്ചു. തിരികെ വരുന്ന വഴി അറിയാനായി അടയാളം വെച്ച മാടക്കടയും കമ്പിവേലിയുള്ള വീടും എല്ലാം നോക്കി ഞങ്ങൾ വില്ലയിലേക്ക് മടങ്ങി വന്നു. കെയർ ടേക്കർ, തൊട്ടടുത്ത് തന്നെയുള്ള അയാളുടെ വീട്ടിലേക്ക് പോയിക്കഴിഞ്ഞിരുന്നു.
ആ വില്ലയിൽ ഞങ്ങളുടെ രാത്രി തുടങ്ങുന്നതേയുള്ളൂ- "എന്നാ എല്ലാവരും കുളിച്ചോ, എന്നിട്ട് ഭക്ഷണം കഴിക്കാം, ഞാൻ ഹീറ്റർ ഓണാക്കീണ്ട്"- മോമി.
"ഞാൻ ഫസ്റ്റ്, നോനാ, ബാത്ത് റൂമിലെ ടാപ് തുറന്നിട്ടോ, നിന്റെ ഡ്രസ്സ് ഞാൻ എടുത്ത് വെക്കാം"
"ടി വി യൊക്കെണ്ട്, വർക്കാവൂന്ന് തോന്നണില്യാ" -കണ്ണൻ
"അതേയ്, ആ ബാത്ത് റൂമിലെ വെള്ളത്തിനു ഒരു ചെളിവെള്ളത്തിന്റെ ഛായ ഇണ്ടൊന്ന് തോന്നാ, പിന്നെ ആ ഫ്ലഷ്, അത് പോക്കാന്ന് തോന്നണു"
"ആണോ?
ബാഗിൽ നിന്ന് ചേയ്ഞ്ച് ചെയാനുള്ള ഉടുപ്പുകളൊക്കെ എടുത്ത് കഴിഞ്ഞപ്പോഴാണ് - " അയ്യോ, ടവ്വൽ ഇവിടെയുണ്ടാവും ന്ന് വിചാരിച്ച് എന്റെ തോർത്ത് മാത്രേ ഞാനേടുത്തുള്ളൂ, ഇനീപ്പോ ന്താ ചെയാ?
" ഇവിടത്തെ വാഡ്രോബിന്റെ ഉള്ളിൽ സ്പെയറായിട്ട് ടവ്വൽ ഇണ്ടാവും, ഞാൻ നോക്കാം"- മോമി.
അങ്ങനെ അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് അവിടേക്ക് ചെന്നത് - "മോമു, ന്തായീ കാട്ട്യേ, നോക്ക്യേ ഒരു കടന്നൽ കൂട്ടം, യക്ക്, എന്തോരാ?
ഡ്രോവേസിന്റെ രണ്ട് സൈഡിലും നിറയെ കടന്നൽ പോലെ പ്രാണികൾ!
ഡ്രോവേസിന്റെ രണ്ട് സൈഡിലും നിറയെ കടന്നൽ പോലെ പ്രാണികൾ!
നിലത്ത് വീണ അവ കൂട്ടമായി ഒരേ ദിശയിലേക്ക് നീങ്ങി, ലക്ഷകണക്കിന് കറുത്ത പ്രാണികൾ!
ഞാൻ എന്റെ ഷൗട്ടിംഗ് തുടങ്ങി - ദേ നോക്ക്യേ എന്തോരാ, ഇത് കടിക്കോ,ശ്ശോ ദേ ന്റെ കാലുമ്മേ കേറീന്നാ തോന്നണേ"
ഞാൻ എന്റെ ഷൗട്ടിംഗ് തുടങ്ങി - ദേ നോക്ക്യേ എന്തോരാ, ഇത് കടിക്കോ,ശ്ശോ ദേ ന്റെ കാലുമ്മേ കേറീന്നാ തോന്നണേ"
"ശ്ശൊ, നീയൊന്ന് പാനിക്കാവണ്ട് ഇരിക്കിണ്ടാ, ആ ചൂലിങ്ങട് കൊണ്ട് വാ, മ്മക്ക് ക്ലീൻ ചെയ്യാം"
പിന്നെ ഞങ്ങൾ ക്ലീനിംഗ് തുടങ്ങി, പക്ഷെ എത്ര ചവിട്ടീട്ടും ചൂലുകൊണ്ട് അടിച്ചിട്ടും ഒന്ന് പോലും ചത്തില്ല. അവസാനം കോരിയെടുത്ത് ക്ലോസറ്റിൽ ഇട്ട് ഫ്ലഷ് ചെയ്യുക എന്നത് ഈസിയായി തോന്നി.
ഒരു ഭാഗം വൃത്തിയാക്കി കഴിഞ്ഞ് ബെഡ് കവർ എടുത്ത് മാറ്റിയപ്പോൾ ബെഡിന്റെ അടിയിലും കട്ടിലിന്റെ ഉള്ളിലും എല്ലാം ആയിരക്കണക്കിന് ലക്ഷകണക്കിന് പ്രാണികൾ!
"അതേയ്, ബാക്കി എല്ലാടത്തും ഒന്ന് നോക്ക്യേ"
അങ്ങനെ നോക്കുന്നിടത്ത് മുഴുവൻ ഈ പ്രാണികളുടെ കൂമ്പാരം! തളർന്ന് പോയി ഞങ്ങൾ- "ഒന്ന് ഫാനിട്ടേടാ" എന്ന് പറഞ്ഞു സോഫയിൽ ഇരുന്നു.
അങ്ങനെ നോക്കുന്നിടത്ത് മുഴുവൻ ഈ പ്രാണികളുടെ കൂമ്പാരം! തളർന്ന് പോയി ഞങ്ങൾ- "ഒന്ന് ഫാനിട്ടേടാ" എന്ന് പറഞ്ഞു സോഫയിൽ ഇരുന്നു.
ഏറ്റവും വലിയ അബദ്ധമായിരുന്നു അത്, കാരണം ഫാനിനു മുകളിൽ കൂട് കൂട്ടിയിരുന്ന മുഴുവൻ പ്രാണികളും താഴെ വീണു.
"നമുക്ക് വേറെ എവിടെക്കെങ്കിലും പൂവാം, വേറെ വല്ല ഹോട്ടലും നോക്കാം പ്ലീസ്" ഞാൻ സങ്കടം പറഞ്ഞു.
" ഡാ, നീ വേറെ ഹോട്ടൽ നോക്ക്,ഞാൻ ആ ഓണറെ വിളിക്കാം - മോമി.
ഓണറെ വിളിച്ചപ്പോൾ അയാൾ സമ്മതിച്ചു ഇതാണവിടുത്തെ ഏറ്റവും വലിയ പ്രശ്നമെന്ന്, ഞങ്ങളെ പോലെ പൊട്ടന്മാർ വന്ന് ചാടുന്നെങ്കിൽ ചാടട്ടെ എന്നയാൾ വിചാരിച്ചിട്ടുണ്ടാവും.
പിന്നീട് അവിടുന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടണമെന്ന് വിചാരിച്ച് ബാഗൊക്കെ എടുത്ത് മുൻവശത്തെ വാതിൽ തുറക്കാൻ നോക്കുമ്പോൾ അത് തുറക്കാൻ പറ്റുന്നില്ല, പുറത്ത് നിന്ന് ആരോ പൂട്ടിയ പോലെ! ശരിക്കും ആ കെയർ ടേക്കറെങ്ങാനും ഞങ്ങളെ ട്രാപ്പ് ചെയ്തതാവുമോ എന്ന സംശയം ഓരോരുത്തരുടെയും ഉള്ളിൽ തിളച്ച് പൊന്തി.
അയാളെ ഫോൺ ചെയ്തിട്ട് കിട്ടുന്നുമില്ല, പരിധിക്ക് പുറത്താണത്രേ!
"ഡാഡ്യേ ഇനീപ്പൊ മ്മളെന്താ ചെയ്യാ?
" ബാക്കിലെ ഗ്രില്ലിന്റെ കീയെവിടെ, അത്
ഓപ്പൺ ചെയ്യ്"
ഓപ്പൺ ചെയ്യ്"
"പക്ഷെ, അതോപ്പണാവണില്യാ!
"ഇങ്ങോട്ട് തന്നേ, ഞാൻ തുറക്കാം!
പക്ഷെ ആർക്കും തുറക്കാനായില്ല,എന്തോ ഭീകരമായത് സംഭവിക്കാൻ പോകുന്നു എന്ന് എല്ലാവരും ഭയന്നു. കിച്ചൻ കാബിനെറ്റ്സിൽ പരതിയപ്പോൾ ഒരു കുഞ്ഞു ചുറ്റിക കിട്ടി, അത് കൊണ്ട് ലോക്കിൽ കുറേ തട്ടിയപ്പോൾ മുൻവശത്തെ വാതിൽ തുറന്ന് കിട്ടി, ഓട്ടോലോക്കോ മറ്റോ ആയതാണ്.
വേഗം കാറിൽ കയറി, റബ്ബർ എസ്റ്റേറ്റിനു പുറത്ത് റോഡിൽ വന്നതിനു ശേഷം കെയർടേക്കറിനോട് ഒന്ന് പുറത്തേക്ക് വരുമോന്ന് പറഞ്ഞു- അയാളുടെ മകനാണെ ന്ന് തോന്നുന്നു കാറിനടുത്തേക്ക് വന്നു - "അതേയ് ഞങ്ങള് പൂവാ, അതിനകത്ത് നിറച്ചും പ്രാണികളാണ് ", അവർക്കതൊരു പുതിയ അറിവല്ല എന്ന് അയാളുടെ തലയാട്ടലിൽ നിന്നും മനസ്സിലായി.
തിരിച്ച് പോരുമ്പോൾ എല്ലാവർക്കും ഏതോ ഇംഗ്ലീഷ് സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു മനസ്സിൽ.
കാറിനുള്ളിലെ നിശബ്ദ്ധതയെ ഭേദിക്കാനെന്നോണം മോമി പറഞ്ഞു - " ചെകുത്താന്റെ കോട്ടയാണത്, ചെകുത്താന്റെ!!
Comments
Post a Comment