മൊഴി !!

ശബ്ദമില്ലായ്മയാണെന്റെ മൊഴി
അടിച്ചമർത്തപ്പെട്ടവളുടെ; നിരാശയുടെ
ശവക്കച്ചയണിഞ്ഞവളുടെ നിശബ്ദതക്ക്‌
നൂറ്‌ അട്ടഹാസങ്ങളുടെ മൂർച്ചയാണെന്ന്
മറന്ന് പോയവർക്കായി
ശബ്ദമില്ലായ്മയാണെന്റെ മൊഴി!
കാഴ്ചയില്ലായ്മയാണെന്റെ ദർശനങ്ങൾ
കൂരമ്പുകളേക്കാൾ വേഗതയിൽ പാഞ്ഞടുക്കുന്ന നിന്ദാവചനങ്ങൾ
കൃത്യമായി നെഞ്ചിൽ തന്നെ
സ്വീകരിക്കുന്നുവെന്നു ഓർമ്മിപ്പിക്കാനായി
കാഴ്ചയില്ലായ്മയാണെന്റെ ദർശനങ്ങൾ!

Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്