വായനാത്തൊഴിലാളി
"മമ്മ്യേ, എനിക്ക് ബോറടിക്കിണ്ട് ട്ടാ, എനിക്ക് എന്തെങ്കിലും ചിയ്യാൻ പറഞ്ഞു താന്ന്" കാര്യമായ അടുക്കളപ്പണിയിൽ ഈ സങ്കടം പറച്ചിൽ ശ്രദ്ധിക്കാതെ നിന്നത് കൊണ്ടാവാം, "ഞാൻ പറയണത് കേക്കാൻ ഇവിടാരൂല്യാ, നിങ്ങളൊക്കെ പറയണത് ഞാൻ കേക്കൂം വേണം, ഹൂം! "ഒരു മിനിട്ട് കുഞ്ഞോ, കൂട്ടാനൊന്ന് ശരിയാക്കീട്ട്, മ്മക്ക് ഫാനിന്റെ ചോട്ടിലിരുന്ന് പറയാം, മമ്മിക്ക് ഉഷ്ണിച്ചിട്ട് വയ്യ" അങ്ങനെ ഞാൻ ഡ്രോയിംഗ് റൂമിലേക്ക് വരുമ്പോൾ, സ്വതവേയുള്ള വട്ടമുഖം ഒന്ന് കൂടി വട്ടം വെപ്പിച്ച് പിടിച്ച്, എന്നെ നോക്കാതെ മുഖം തിരിച്ചിരിക്കുകയാണ് കക്ഷി. "ഇനി പറയ്, എന്താ നിന്റെ വിഷമം? " നിക്ക് ബോറടിക്കണൂന്ന്" "നെനക്ക് തിരിച്ചടിക്കയിരുന്നില്ലേ, ആഹാ, ന്റെ മോളേനെ അടിക്കാൻ അവൻ അത്രക്കായാ?" "ഞാൻ സീരിയസായീട്ടൊരു കാര്യാ പറഞ്ഞാ, പ്പോ ല്ലാർക്കും തമാശ്യാ" ഇനിയും പ്രശ്നം തീർത്തില്ലെങ്കിൽ എന്റെ വെണ്ണക്കട്ടി ഇപ്പോ കരയും, പുഴപോലെ കണ്ണീരും വരും, അതെന്റെ ഒരു വീക്നെസാണ്. "കുഞ്ഞൂ, രാവിലെ മ്മള് സ്വിമ്മിംഗിന് പോണു, പിന്നെ ഉച്ചതിരിഞ്ഞാൽ, മ്മള് എല്ലാവരും കളിക്ക...