Posts

Showing posts from 2017

തിരുനെല്ലി, വയനാട്

“തിരുനെല്ലി കാടു പൂത്തു തിന തിന്നാൻ കിളിയിറങ്ങി കിളിയാട്ടും പെണ്ണെ തിരുകാവിൽ പോകാം കിളിയാട്ടും പെണ്ണേ കണ്ണെ തിരുകാവിൽ പോകാം കരിവളയും ചാന്തും വാങ്ങി തിരികെ ഞാൻ കുടിയിൽ ആക്കാം” ഈ പാട്ട്‌ 'ദിനരാത്രങ്ങൾ'എന്ന ചിത്രത്തിലേതാണെന്ന് നിങ്ങൾക്കെല്ലാം അറിയാം പക്ഷെ എനിക്കറിയില്ലായിരുന്നു. പാട്ട്‌ പരിചിതമാണെങ്കിലും ചിത്രം ഏതെന്ന് ഓർമ്മയുണ്ടായില്ല. "ഈ പാട്ടിൽ പരാമർശിക്കുന്ന സ്ഥലത്തേക്കാണോ ഇനി നമ്മൾ പോകുന്നത്‌" എന്ന ചോദ്യം കാന്തനോട്‌ ചോദിച്ച്‌ കൊണ്ടാണ്‌ യാത്ര തുടങ്ങുന്നത്‌. താമരശ്ശേരി ചുരം കയറി വയനാടൻ പ്രകൃതിയെ പ്രണയിക്കാൻ വന്നതായിരുന്നു ഞങ്ങൾ. വയലില്ലാത്ത നാടിന്‌ എങ്ങനെ വയനാട്‌ എന്ന പേര്‌ വന്നുവെന്ന് ചിന്തിച്ച്‌ ഞങ്ങളുടെ തലപുകഞ്ഞു വണ്ടിക്കുള്ളിലെല്ലാം പുക നിറഞ്ഞപ്പോൾ സാരഥിയായ സതീഷ്‌ വണ്ടി നിറുത്തി വയലുകൾ കാണിച്ചു തന്നു, ഇനി പരാതി പറയരുതെന്ന് ഒരു താക്കിതും തന്നു. ഞങ്ങൾ നിരുപാധികം ലേലു അല്ലു പറഞ്ഞു. അങ്ങനെ തിരുനെല്ലി ക്ഷേത്രദർശ്ശനത്തിനു വണ്ടിയൊടൊപ്പം ഞങ്ങളും കയറ്റം കേറി തുടങ്ങി. തിരുനെല്ലി ക്ഷേത്രം. കാടുകളാൽ ചുറ്റപ്പെട്ട്‌ കിടക്കുന്ന ബ്രഹ്മഗിരി കുന്നിന്റെ മുകളിലാണ്‌ ഈ ക്ഷേത്...

White Shirt.

"കഷ്ടംണ്ട് , ഇങ്ങനെയൊന്നും ചെയ്യാൻ പാടില്യാട്ടോ നിഖിലേട്ടാ, എത്ര മോഹിച്ച് ഞാൻ വാങ്ങിയ ഷർട്ടാന്നറിയോ ? ന്നിട്ട് അതില് മീങ്കൂട്ടാനാക്കിട്ട് വന്നേക്ക്ണു , ഇനിയീ മഞ്ഞ കളറെങ്ങന്യാ കളയാ ന്റെ ഈശോയെ"! -- നീതു നിഖിലിൻടെ വെള്ള ഷർട്ടിൽ,  മഞ്ഞകറയുള്ള ഭാഗത്ത് വാനിഷ് പൗഡർ ഇട്ടു തിരുമ്മി കൊണ്ട് പതം പറഞ്ഞു കൊണ്ടിരുന്നു.  എത്ര ഉരച്ചിട്ടും തൃപ്തി വരാതെ അവൾ പുലമ്പി കൊണ്ടിരുന്നു, "ചെറ്യേകുട്ടിയാണെങ്കിൽ സമ്മതിക്കാം, പക്ഷെ ഇതോ, പോത്ത് പോലെ വലുതായി ന്നിട്ടും മര്യായിക്ക് ചോറുണ്ണാനറിയില്ലാന്ന് വെച്ചാലെന്താ ചിയ്യാ, കൈക്ക് വായിലേക്കിള്ള വഴി അറിയില്യാച്ചാലെന്താ ചിയ്യാ, ഒരച്ച് ഒരച്ച് എന്റെ കൈ വേദനിച്ചൂന്നല്ലാണ്ട് ഈ കറ  പോണില്യാല്ലോ മാതാവേ , ഹൂം നാശം പിടിച്ച കറ , ഇനി ഈ ഷർട്ട് കീറാവോ? എന്തോരം ആശിച്ച് മോഹിച്ച് വാങ്ങിയതാ , പോട്ടെ കെട്ടിയോനെ വെള്ള ഷർട്ടിട്ട് കാണാനും ഒരു യോഗം വേണം ". നീതു ഷർട്ട് കുടഞ്ഞു അയയിൽ വിരിച്ച്. ബക്കറ്റുകൾ എല്ലാം ഒതുക്കിയെടുത്ത് അടുക്കളയിലേക്ക് കേറുമ്പോ വാതിലിൽ ചാരി അവളെയും നോക്കി ചിരിച്ച് കൊണ്ട്  നിൽക്കണ എന്നെ  കണ്ടതും  നീതുവിന് ഒന്ന് കൂടി ദേഷ്യം വന്നു. അകത്തേ...

തിരകളെണ്ണുന്നവർ.

നശിച്ച മഴ !  ഏകദേശം ഒരു മണിക്കൂറിലധികമായി ഈ  പാറക്കൂട്ടത്തിനിടയിൽ പതുങ്ങിയിരിക്കുന്നു, ഇതൊന്ന് തോർന്നിരുന്നെങ്കിൽ എണീറ്റ് വേറെ വല്ല സ്ഥലത്തേക്കും പോകാമായിരുന്നു. പോയിട്ടും വല്യ കാര്യമൊന്നുമില്ല . ഇന്ന് കാശോന്നും തടഞ്ഞിട്ടില്ല .ഈ മഴ കാരണം ആരും റിസോട്ടിനു പുറത്തേക്കിറങ്ങുന്നില്ലല്ലോ? മുഷിഞ്ഞൊരു ദിവസം. ചുണ്ടു നനയ്ക്കാൻ പോലും ഒന്നും കിട്ടിയില്ല. കലിതുള്ളി നിൽക്കുന്ന കെട്ടിയവളെ പോലെയാണിപ്പോൾ മഴ, എത്ര പരിഭവം പറഞ്ഞിട്ടും അവൾക്ക് മതിയാവുന്നില്ല . കടലും മോശമൊന്നുമല്ല, കള്ളും കുടിച്ച് നാലുകാലിൽ വന്ന് ഭാര്യയെ തല്ലുന്ന ഒരു കാലമാടൻ ഭർത്താവിനെ പോലെ അലച്ചുതല്ലികൊണ്ടിരുന്നു. "ഡാ , അവിടെ നിക്ക്... ഓടല്ലെന്ന്... ഞാൻ പറയണത് കേൾക്ക്, പ്ലീസ് ബേബി ...സ്റ്റോപ്പ് ..." "അയ്യടാ! എനിക്കറിയാം എന്തിനാ നിക്കാൻ പറയണേന്ന്, മര്യാദക്ക് നല്ല കുട്ടിയാവാമെങ്കിൽ ഞാൻ അടുത്ത് വരാം, ഇല്ലെങ്കിൽ എന്നെ കിട്ടൂല്ല മോനെ ..." 'ഓക്കേ , ഞാൻ കുറുമ്പൊന്നും കാണിക്കില്ല , വാ...നമുക്ക് ആ പാറയിലിരിക്കാം " അവർ രണ്ടാളും എൻടെ അടുത്തുള്ള പാറക്കൂട്ടത്തിൽ വന്നിരുന്നു. കല്യാണം കഴിച്ചവരാണോ എന്തോ , ഇപ്പഴത്തെ ...

ആധുനികകുട്ടിക്കുരങ്ങന്മാരും ഞാണിന്മേൽ കളിയും....

വെഡ്ഡിംഗ് ആനിവേഴ്സറി ആഘോഷിക്കാൻ പുറത്ത് പോകാൻ തയ്യാറാകാൻ ഡെയ്സിയോടും കുട്ടികളോടും പറഞ്ഞതിനു ശേഷമാണ് , സെബിയുടെ കോൾ വന്നത് . അവൻ   മുൻപ് എന്റെയടുത്ത് പറഞ്ഞുവിട്ട ക്ലൈന്റ്സിനു എന്നെ വീണ്ടും കാണണമെത്രേ ! ശല്യങ്ങൾ , ഞായറാഴ്ചയായാലും ഒരു ഒഴിവുമില്ല . ഇതൊക്കെ ഞാൻ എടുക്കുന്ന കേസുകൾ തന്നെ , എന്നാലും ഇതിനൊക്കെ ഒരു പരിധിയില്ലേ ? ഞാൻ അത്ര പ്രഗൽഭനാണ് എന്നൊന്നും എനിക്ക് തെറ്റിദ്ധാരണയില്ല . ഇതിപ്പോ എന്താണാവോ ഇവരുടെ പ്രശ്നം ? മുൻപ് എന്റെയടുത്ത് വന്നപ്പോ ഒരു കൗൺസലിംഗ് ആണ് ഞാൻ നിർദ്ദേശിച്ചത് . അവർ കൗൺസലിങ്ങിനു പോയി എന്നും ഇപ്പൊ കുഴമില്ലാതെ പോകുന്നുണ്ടെന്നൊക്കെയാണ് സെബി പിന്നെ കണ്ടപ്പോൾ പറഞ്ഞതു .  സംഗതി നല്ല തല്ല് കൊള്ളാത്തതിന്റെ കേടേ ഞാൻ നോക്കിയിട്ടിവർക്കുള്ളൂ .  കുടുംബപ്രശ്നങ്ങൾ എല്ലാവർക്കും എല്ലയിടത്തും ഉണ്ട് . പക്ഷെ അതിനെ ഊതിപെരുപ്പിക്കണോ അതോ തല്ലികെടുത്തണോന്നു നമ്മൾ തീരുമാനിക്കുന്നിടത്താണ് നമ്മൾ നന്നായി ജീവിക്കാൻ തുടങ്ങുന്നതു . തത്വചിന്തയൊന്നുമല്ല ഒരു ചെറിയ അഭിപ്രായം മാത്രം . മുൻപ് വന്നപ്പോ ഇതൊക്കെ ഞ...

വായനാത്തൊഴിലാളി

"മമ്മ്യേ, എനിക്ക്‌ ബോറടിക്കിണ്ട്‌ ട്ടാ, എനിക്ക്‌ എന്തെങ്കിലും ചിയ്യാൻ പറഞ്ഞു താന്ന്" കാര്യമായ അടുക്കളപ്പണിയിൽ ഈ സങ്കടം പറച്ചിൽ ശ്രദ്ധിക്കാതെ നിന്നത്‌ കൊണ്ടാവാം, "ഞാൻ പറയണത്‌ കേക്കാൻ ഇവിടാരൂല്യാ, നിങ്ങളൊക്കെ പറയണത്‌ ഞാൻ കേക്കൂം വേണം, ഹൂം! "ഒരു മിനിട്ട്‌ കുഞ്ഞോ, കൂട്ടാനൊന്ന് ശരിയാക്കീട്ട്‌, മ്മക്ക്‌ ഫാനിന്റെ ചോട്ടിലിരുന്ന് പറയാം, മമ്മിക്ക്‌ ഉഷ്ണിച്ചിട്ട്‌ വയ്യ" അങ്ങനെ ഞാൻ ഡ്രോയിംഗ്‌ റൂമിലേക്ക്‌ വരുമ്പോൾ, സ്വതവേയുള്ള വട്ടമുഖം ഒന്ന് കൂടി വട്ടം വെപ്പിച്ച്‌ പിടിച്ച്‌, എന്നെ നോക്കാതെ മുഖം തിരിച്ചിരിക്കുകയാണ്‌ കക്ഷി. "ഇനി പറയ്‌, എന്താ നിന്റെ വിഷമം? " നിക്ക്‌ ബോറടിക്കണൂന്ന്" "നെനക്ക്‌ തിരിച്ചടിക്കയിരുന്നില്ലേ, ആഹാ, ന്റെ മോളേനെ അടിക്കാൻ അവൻ അത്രക്കായാ?" "ഞാൻ സീരിയസായീട്ടൊരു കാര്യാ പറഞ്ഞാ, പ്പോ ല്ലാർക്കും തമാശ്യാ" ഇനിയും പ്രശ്നം തീർത്തില്ലെങ്കിൽ എന്റെ വെണ്ണക്കട്ടി ഇപ്പോ കരയും, പുഴപോലെ കണ്ണീരും വരും, അതെന്റെ ഒരു വീക്നെസാണ്‌. "കുഞ്ഞൂ, രാവിലെ മ്മള്‌ സ്വിമ്മിംഗിന്‌ പോണു, പിന്നെ ഉച്ചതിരിഞ്ഞാൽ, മ്മള്‌ എല്ലാവരും കളിക്ക...

ഓ! എന്റെ വിഷാദമേ!

എവിടെയൊക്കെയോ ഭയമെന്നെ ചൂഴ്‌ന്നു തുടങ്ങിയിരിക്കുന്നു, ഒരുവേള നീയെന്നെ വിട്ടു പോകുമോ എന്ന ചിന്തയിലാവാം! ആദ്യം ശ്വസിച്ച വായുവിനുപോലും നിന്റെ രുചിയുണ്ടായിരുന്നതായി; ഞാനറിയുന്നു, അന്ന് തേങ്ങിക്കരഞ്ഞപ്പോൾ, കാഴ്ചക്കാരുടെ നിസ്സംഗതകൾക്കിടയിലും അച്ഛനമ്മമാരുടെ ആശാഭംഗത്തിനിടയിലും നീയെന്നെ ചേർത്ത്‌ പിടിച്ചിരുന്നു, വാഗ്ദാനം തന്നിരുന്നു എന്നെ ഉപേക്ഷിക്കില്ലായെന്ന്,  എന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പുമ്പോൾ എനിക്ക്‌ നിന്നെ കാണാൻ കഴിയുമ്മെന്ന് ഉറപ്പ്‌ തന്നിരിന്നു! ഗന്ധർവനെ പ്രണയിക്കാനുള്ള വരം നേടിയ പെൺകൊടിയായി ഞാൻ നിന്നെ കാത്തിരുന്നു, ഓ! എന്റെ വിഷാദമേ, നിന്നെ പ്രതീക്ഷിച്ച്‌ ഞാനുറങ്ങാത്തയെത്ര രാത്രികൾ! എപ്പോഴെല്ലാം നിന്റെ സാമീപ്യം അറിഞ്ഞുവോ,  ശാന്തമായിരുന്നു എന്റെ ഹൃദയം,  ഓ, എന്റെ ഏകാന്തതേ,  പൂരപ്പറമ്പുകളിലും മരണവീടുകളിലും ഞാൻ നിനക്കൊപ്പം,  കൈവിരലുകളാൽ നിന്നെ എന്നോട്‌ ചേർത്ത്‌നിർത്താൻ, മനസ്സ്‌ കൊണ്ട്‌ ചങ്ങലക്കിടാൻ എനിക്ക്‌ കഴിയുന്നില്ലലോ? ഓരോ ഞരമ്പും മുറിയുന്ന വേദനയാണ്‌ നിന്നെയെനിക്ക്‌ നഷ്ടപ്പേടുമ്പോൾ, ഓ, എന്റെ നിരാശകളേ, അല്ലലും അഴലും എനിക്ക്‌ ചുറ്റി...

പാറ്റപുരാണം!

ഈ ലോകത്തിൽ പുസ്തകം വായിക്കാൻ ഏറ്റവും നല്ല സ്ഥലം കുളിമുറികളാണ്‌, അല്ലെങ്കിൽ ഈ വാചകത്തെ ഇങ്ങനെ പറയാം - പുസ്തകങ്ങൾ വായിക്കാൻ എനിക്കേറ്റവും ഇഷ്ടമുള്ള സ്ഥലം എന്റെ കുളിമുറിയാണ്‌.  അതിനാൽ തന്നെ എല്ലാപണികളും കഴിഞ്ഞ്‌, എല്ലാവരുടേയും കുളി കഴിഞ്ഞിട്ടാണ്‌ ഞാൻ ഈ പരിപാടിക്ക്‌ പോവുക.  ശരിക്കും പറഞ്ഞാൽ എന്നെ ആ നേരത്ത്‌ ആരെങ്കിലും ശല്യപ്പെടുത്തിയാൽ അക്കളി തീക്കളി സൂക്ഷിച്ചോ.  തലനിറയെ എണ്ണ തേച്ച്‌ മുഖത്ത്‌ പായ്കൊക്കെ ഇട്ട്‌ അങ്ങനെ ഇരുന്ന് പുസ്തകം വായിക്കുന്നത്‌ ഒരു വെടിക്ക്‌ രണ്ട്‌ പക്ഷിയെ കിട്ടുന്നത്‌ പോലെയാണ്‌, അത്യാവശ്യം സൗന്ദര്യവും ഉണ്ടാവും, പിന്നെ കുറച്ച്‌ വിവരവും.  അങ്ങിനെ ഇരുന്ന് വായിക്കുന്നതിനിടയിലാണ്‌ ഒരു പാറ്റ എന്റെ ശ്രദ്ധയിൽ പെട്ടത്‌.  നോന പറയുന്നത്‌ പോലെ "മമ്മി പെണ്ണാണോ ന്ന് എനിക്കൊരു സംശയം? "അതെന്താടീ കുഞ്ഞാത്തോലേ നിനക്കങ്ങിനെ തോന്നാൻ? "അല്ലാ, സാധാരണ സിനിമയിലൊക്കെ കണ്ടിട്ടില്ലേ, പാറ്റയെ കാണുമ്പോ പെണ്ണുങ്ങളൊക്കെ ഓളിയിട്ട്‌ ആണുങ്ങളെ കെട്ടിപ്പിടിക്കണത്‌, പക്ഷെ മമ്മി അതിനെ രണ്ട്‌ ചവിട്ടും പിന്നതിന്റെ കൊമ്പില്‌ പിടിച്ച്‌ നേരെ വേസ്റ്റ്‌ ബാസ്കറ്റില്‌, പ്ലിങ്...