White Shirt.
"കഷ്ടംണ്ട് , ഇങ്ങനെയൊന്നും ചെയ്യാൻ പാടില്യാട്ടോ നിഖിലേട്ടാ, എത്ര മോഹിച്ച് ഞാൻ വാങ്ങിയ ഷർട്ടാന്നറിയോ ? ന്നിട്ട് അതില് മീങ്കൂട്ടാനാക്കിട്ട് വന്നേക്ക്ണു , ഇനിയീ മഞ്ഞ കളറെങ്ങന്യാ കളയാ ന്റെ ഈശോയെ"! -- നീതു നിഖിലിൻടെ വെള്ള ഷർട്ടിൽ, മഞ്ഞകറയുള്ള ഭാഗത്ത് വാനിഷ് പൗഡർ ഇട്ടു തിരുമ്മി കൊണ്ട് പതം പറഞ്ഞു കൊണ്ടിരുന്നു.
എത്ര ഉരച്ചിട്ടും തൃപ്തി വരാതെ അവൾ പുലമ്പി കൊണ്ടിരുന്നു, "ചെറ്യേകുട്ടിയാണെങ്കിൽ സമ്മതിക്കാം, പക്ഷെ ഇതോ, പോത്ത് പോലെ വലുതായി ന്നിട്ടും മര്യായിക്ക് ചോറുണ്ണാനറിയില്ലാന്ന് വെച്ചാലെന്താ ചിയ്യാ, കൈക്ക് വായിലേക്കിള്ള വഴി അറിയില്യാച്ചാലെന്താ ചിയ്യാ, ഒരച്ച് ഒരച്ച് എന്റെ കൈ വേദനിച്ചൂന്നല്ലാണ്ട് ഈ കറ പോണില്യാല്ലോ മാതാവേ , ഹൂം നാശം പിടിച്ച കറ , ഇനി ഈ ഷർട്ട് കീറാവോ? എന്തോരം ആശിച്ച് മോഹിച്ച് വാങ്ങിയതാ , പോട്ടെ കെട്ടിയോനെ വെള്ള ഷർട്ടിട്ട് കാണാനും ഒരു യോഗം വേണം ". നീതു ഷർട്ട് കുടഞ്ഞു അയയിൽ വിരിച്ച്.
ബക്കറ്റുകൾ എല്ലാം ഒതുക്കിയെടുത്ത് അടുക്കളയിലേക്ക് കേറുമ്പോ വാതിലിൽ ചാരി അവളെയും നോക്കി ചിരിച്ച് കൊണ്ട് നിൽക്കണ എന്നെ കണ്ടതും നീതുവിന് ഒന്ന് കൂടി ദേഷ്യം വന്നു.
അകത്തേക്ക് കയറണമെങ്കിൽ എന്നെ മുട്ടാതെ കടക്കാൻ പറ്റില്ലാന്ന് മനസിലാക്കിയപ്പോൾ നീതു ഒന്ന് ശങ്കിച്ച് നിന്നു - "മാറിനിക്ക് ഞാൻ പോട്ടെ!
- "നീ പൊക്കോ, ഞാൻ തടഞ്ഞില്യാലോ " - ഞാൻ പറഞ്ഞു.
ഞാൻ മനഃപൂർവം അവിടെ നിൽക്കുകയാണെന്ന് മനസിലാക്കിയ അവൾ എന്നെ തള്ളി മാറ്റി അകത്തേക്ക് കടന്നു. എനിക്ക് ശരിക്കും ചിരി വന്നു.
നീതു പിറന്നാളിന് സമ്മാനിച്ച വൈറ്റ് ഷർട്ടിട്ട് ജോർജിയുടെ കല്യാണത്തിന് പോയതാണ് ഇപ്പോൾ കുഴപ്പമായിരിക്കുന്നത് . ഇത്തിരി അതിരുവിട്ട ആഘോഷങ്ങളുണ്ടായിരുന്നത് കൊണ്ട് അവളെ കൊണ്ട് പോകാനും പറ്റിയില്ല , അവൾ തന്ന ഷർട്ടിട്ട് കൂട്ടുകാരുടെ മുന്നിൽ പത്രാസും കാട്ടി . പക്ഷെ ചതി വന്നത് മീൻ കറിയുടെ രൂപത്തിലായിരുന്നു, ഊണ് കഴിക്കുന്നതിനിടയിൽ കറി അല്പം ഷർട്ടിൽ ആയി.
അപ്പോൾ തന്നെ മെൽവിൻ പറയുകയും ചെയ്തു - " ഇപ്പോഴാ എനിക്കൊരു സമാധാനായീത് , വെള്ള ഷർട്ടിട്ട് എന്നാ ഷൈനിങ്ങായിരുന്നു , വീട്ട്യേ ചെല്ലുമ്പോ നീതുണ്ടെന്നും കൂടെ കിട്ടുമ്പോ എനിക്ക് ഒരാശ്വാസമാവും ".
മെൽവിൻ പറഞ്ഞ പോലൊരു രംഗം തന്നെയാണ് ഇപ്പൊൾ ഇവിടെ അരങ്ങേറി കൊണ്ടിരിക്കുന്നത് .
"ട്യേ, എനിക്ക് വല്ലാത്തോരു തലവേദന , ചായ ബാക്കിയുണ്ടോ , ഒന്ന് ചൂടാക്കി തന്നേ" - ഞാൻ അവളോട് ചോദിച്ചു.
"ഇവിടെ ചായയും ഇല്ല ഒന്നുമില്ല, എന്താ ഒരു കനം ശബ്ദത്തിന് , തലവേദനിങ്ങിന്യാ ഇല്യാണ്ടിരിക്യാ , ഇന്നലെ തുടങ്ങിയ ആഘോഷല്ലേ ? കൂട്ടുകാരൻറെ കല്യാണം അവൻറെ കുട്ടീടെ മാമ്മോദീസ , ചരട് കെട്ടല് , ന്നൊക്ക പറഞ്ഞു ആഘോഷിക്കാലോ ? ഒന്നിനും ഒരു കുറവ് വേണ്ട "
ഇനി ഇവിടെ നിന്നാൽ അവൾക്ക് എന്നോടുള്ള ദേഷ്യം കൂടെയുള്ളൂ എന്നറിയാവുന്നത് കൊണ്ട് ഞാൻ പതുക്കെ ഉമ്മറത്തേക്ക് വന്നു. മക്കളില്ലാത്തത് കൊണ്ട് ആകെ നിശബ്ദതയാണ് വീട്ടിൽ.
ഞാൻ കല്യാണത്തിന് പോകുന്നത് കൊണ്ട് അവൾ അവരെയും കൂട്ടി തറവാട്ടിൽ പോയി നിന്നു . പിന്നെ ഞാൻ തിരിച്ചെത്തി എന്നറിഞ്ഞപ്പോൾ അവളിങ്ങു പോന്നു . അതായിപ്പോൾ പ്രശ്നമായിരിക്കുന്നത് .
" നിഖിലേട്ടാ, നിഖിലേട്ടാ ..ഇതെവിടെയാ , ഇന്നാ ചായ ". അവൾ എന്നെയും അന്വേഷിച്ച് ഉമ്മറത്തേക്ക് വന്നു .
"അപ്പൊ ചായ ഇല്യാന്ന് പറഞ്ഞിട്ട് ?
"ഇതിപ്പോ ഞാൻ പുതീത് വെച്ചതാ , നല്ല ചൂട്ണ്ട് , നോക്കീട്ട് കുടിച്ചോളോ " അവൾ ചായ കൈയിൽ തന്ന് തിരികെ നടക്കാനൊരുങ്ങി.
" അയ് അവിടെ നിൽക്ക് , കുട്ട്യോളെ എപ്പഴാ കൊണ്ട് വരണ്ടേ ?
"എപ്പഴാച്ചാ പൂവാം, അച്ഛനും അമ്മയും ഏട്ടനെ കാണണംന്ന് പറയിണ്ടായി".
"ഒരു വെള്ള ഷർട്ടില് ഇത്തിരി കറിയായെന് നീ ഇങ്ങനെ കിടന്ന് ഒച്ചയിടണോ ? "
" ഞാൻ ഒരുപാട് ഷോപ്പില് കേറിട്ടാ ഏട്ടന്റെ സൈസിലുള്ളത് കിട്ടീത് , ഒന്നങ്യേ സൈസിണ്ടാവില്യാ അല്ലെങ്യെ വൈറ്റിണ്ടാവില്യാ , ന്നിട്ട് പിറന്നാളിന്റെ തലേന്നാ ഇത് കിട്ടീത്, കടയിലുള്ളോരും ഓഫിസിലുള്ളോരും ന്നെ കളിയാക്കീതിന് കയ്യും കണക്കൂല്യാ , ആ ഷർട്ടാ ഒരു പ്രാവശ്യം ഇടുമ്പോഴേക്കും കേടാക്കിയെ , അതോണ്ട് പറഞ്ഞു പോയതാ "
കുറച്ചു നേരം അവൾ പിന്നെയൊന്നും മിണ്ടിയില്ല. "ഞാൻ കുളിക്കാൻ പൂവാ, അത് കഴിഞ്ഞു കുട്ട്യോളെ കൊണ്ടുവരാൻ പൂവാം' _ അവൾ അകത്തേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു.
" ട്യേ , ഞാനും കൂടി വരണാ ? അവൾ എന്നെ മനസിലാവാത്തപോലെ നോക്കി.പിന്നീട് ഞാനുദ്ദേശിച്ചത് മനസിലായിട്ടെന്ന പോലെ തലകുനിച്ച് അകത്തേക്ക് പോയി.
അഞ്ച് മിനിട്ടോളം ഞാൻ അവിടെ തന്നെ ഇരുന്നു, പിന്നെ പതുക്കെ എണീറ്റു അകത്തേക്ക് ചെന്ന്കുളിമുറിയുടെ വാതിൽപിടി തിരിച്ചു നോക്കി. കുറ്റിയിട്ടില്ല ഭാഗ്യം, തുറന്നകത്തേക്ക് കയറി. പ്രതീക്ഷിച്ചിരുന്നത് കൊണ്ട് അവൾ പുഞ്ചിരിച്ചു. കഴിഞ്ഞ പതിനൊന്ന് കൊല്ലമായി എനിക്കൊരിക്കലും കൗതുകം പോകാത്ത അവളുടെ നനഞ്ഞ ശരീരം എന്നിലേക്ക് ചേർത്ത് നിർത്തുമ്പോൾ അവളുടെ കൈകൾ എൻറെ കഴുത്തിൽ ഹാരങ്ങളായി .
കുസൃതിയോടെയുള്ള അവളുടെ നോട്ടം കണ്ടപ്പോൾ കുനിഞ്ഞ് അവളുടെ ചെവിയിൽ മെല്ലെ പറഞ്ഞു - "ഇനി ഷർട്ടിൽ അഴുക്കാക്കില്യാട്ടാ".
അതിനു മറുപടി പറയാൻ തുറന്ന അവളുടെ ചുണ്ടുകളെ അതിനനുവദിക്കാതെ സ്വന്തമാക്കുമ്പോൾ ഞാൻ എന്റെ ശരീരം കൊണ്ട് അവളെ സ്നേഹിക്കാൻ തുടങ്ങിരുന്നു.
വാക്കുകൾ കൊണ്ട് ഒരിക്കലും പറയാൻ കഴിയാത്തത് ഞാൻ എന്റെ ശരീരം കൊണ്ട് അവൾക്ക് മനസ്സിലാക്കി കൊടുക്കുന്നു. എന്റെ ശരീരത്തിലെ ഓരോ അണുകൊണ്ടും ഞാൻ അവളെ സ്നേഹിക്കുന്നു എന്ന് പറയാതെ പറയാൻ എനിയ്ക്കിങ്ങനെയെ അറിയൂ .
അല്ലെങ്കിലും സ്നേഹിക്കാൻ എന്തിനാണ് വാക്കുകൾ ?

Comments
Post a Comment