പ്രവാസം | Pravaasam by M. Mukundan
മലയാളിയുടെ തലമുറകളായി തുടരുന്ന പ്രവാസജീവിതത്തിന്റെ സങ്കീർണ്ണതകളെ ആവിഷ്കരിക്കാനുള്ള സഫലശ്രമാമാണിത്. തലമുറകളായി തുടരുന്ന മലയാളി പ്രവാസജീവിതത്തിന്റെ അനുഭവസാക്ഷ്യങ്ങൾ. ഒറ്റപ്പെടുത്തലുകളുടെയും ഇച്ഛാഭംഗത്തിന്റെയും വിരഹത്തിന്റെയും നഷ്ടങ്ങളുടെയും ഇരുൾകയങ്ങളിൽ നിന്ന് പുതിയ വെളിച്ചതുരുത്തിലേക്ക് ചേക്കേറികൊണ്ട് മലയാളി നിർമ്മിച്ചെടുക്കുന്ന ഭാവിജീവിതങ്ങളുടെ സാമൂഹികവ്യവസ്ഥയും സമ്പദ്വ്യവസ്ഥയും രാഷ്ട്രീയവ്യവസ്ഥയും ഈ നോവലിൽ പുനർനിർമ്മിക്കപ്പെടുന്നു. ഓരോ ജീവിതവും ഓരോ യാത്രയാണ് അങ്ങനെയെങ്കിൽ ഓരോ മനുഷ്യനും ഓരോ പ്രവാസിയാണ് . എന്നേക്കുമായി ഈ ലോകം വിട്ട് പോകുമ്പോൾ മാത്രമാണ് നമ്മുടെ പ്രവാസം അവസാനിക്കുന്നത്. എത്ര നല്ല ചിന്ത! ഈശ്വരാ ! രംഗൂണ്‍, ദുബായ്, പാരിസ് , ലണ്ടൻ, സലാല , അബുദാബി, സൗദി, അമേരിക്ക , പിന്നെ മാഹിയും കോഴിക്കോടും .... മലയാളികളും അവരുടെ ജീവിതവും എല്ലാം ഒരുപോലെ ....സ്ഥലങ്ങൾ മാത്രമേ മാറുന്നുള്ളൂ ...സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒരിക്കലും മാറുന്നില്ല .....വളരെ നല്ല ആഖ്യാനം , നല്ല എഡിറ്റിംഗ് പുതുമയുള്ള അവതരണം ....
Comments
Post a Comment