നിർഭയ....
ആത്മാവുകൾ കരയാറുണ്ടോ?
എങ്കിലിപ്പോൾ നീ കരയുകയാണോ?
നിർഭയമായി ജ്യോതിയായി
ജ്വലിച്ചിരുന്നൊരാ ജീവൻ
കനലെരിഞ്ഞു തീർന്ന ചാരമ്പോലെ
ശൂന്യതയിലേക്കു വലിച്ചെറിഞ്ഞ
'നിഷ്കളങ്ക'കൗമാരത്തോടുള്ള
നിന്റെ വികാരമെന്ത്?
നന്നായിരിക്കുന്നു എല്ലാം.
നാടകാന്തം ശുഭം; പൂർണ്ണം!
വഴിവാണിഭത്തിനുവെച്ച നിയമങ്ങളും
കശക്കിയെറിയപ്പെട്ടവളുടെ ശവക്കച്ചയാൽ കണ്ണുകെട്ടിയവരും
നിന്നോട് ചോദിച്ചേനേ- എന്തേ,
രക്ഷപെടാഞ്ഞു, എന്തിനിതെല്ലാം
സഹിച്ചു എന്ന്??
പ്രിയപ്പെട്ടവളെ, നിനക്ക് സ്വസ്തി
മരണത്തിന്റെ ആഴങ്ങളിൽ നീ
സുരക്ഷിതയായിരിക്കൂ,
ജീവന്റെ ഒരു കണികയെങ്കിലും
അവശേഷിച്ചിരുന്നെങ്കിൽ; ഓരോ
നാൽക്കവലകളിലും നീ, നഗ്നയാക്കപ്പെടുമായിരുന്നു !
പക്ഷെ കുഞ്ഞേ, അശ്രുവിനാൽ
അന്ധയായൊരു മാതാവിനേയും
ഹൃദയം തകർന്നോരാ പിതാവിനെയും
എന്തിനിവിടെ നീ ഉപേക്ഷിച്ചു???
Comments
Post a Comment