പൂച്ചപുരാണം
രംഗം 1
അടുക്കളയിൽ മീൻ വൃത്തിയാക്കുന്ന എന്നോട് എന്റെ കൺകണ്ട ദൈവമായ ഭർത്താവ് -
"നിനക്ക് ആ പൂച്ചക്ക് ഇത്തിരി മീൻ കൊടുത്തൂടെ?അത് എത്ര നേരമായി അവിടെ കിടന്നു കരയുന്നു".

ഞാൻ പുരികമൊന്നുയർത്തി-
"എന്ന പിന്നെ ഇതു വൃത്തിയാകുന്നതിനു മുൻപ് പറയായിരുന്നൂല്ലൊ?പൂച്ച വൃത്തിയാക്കില്ലെങ്കിലും തിന്നും,ഞാൻ വെറേ എന്തെങ്കിലും കറി വെക്കാം".ഞാൻ പരിഹാസത്തൊടെ പറഞ്ഞു.

ഭർത്താവ് കർഷകശ്രീ ലഭിക്കാനുള്ള തയ്യാറെടുപ്പുമായി കത്തിയും വെട്ടുകത്തിയും ആയി മുറ്റത്തേക്കു ഇറങ്ങി.
ഞാൻ എന്റെ വൃത്തിയാക്കൽ തുടരുന്നു.മുറ്റത്ത് വെട്ടുന്നതിന്റെയും ചട്ടികൾ നീക്കിവെക്കുന്നതിണ്ടേയും ശബ്ദങ്ങൾ കേൾക്കുന്നു.ഇതിനെല്ലാം പുറമെ ഞാൻ വാങ്ങിച്ച മീൻ നിങ്ങൾക്കെടുക്കാൻ എന്തവകാശം എന്നു ചോദിക്കുന്ന പോലെ പൂച്ച നീട്ടി കുറുകി നിലവിളിച്ചു കൊണ്ടിരിക്കുന്നു.ഇതെല്ലാം കേട്ട് സഹിക്കാൻ പറ്റാതെ ഭർത്താവ് എന്തൊക്കെയൊ പിറുപിറുക്കുന്നു.വെട്ടുകളും കുഴിയെടുക്കലും ദ്രുതഗധിയിലാവുന്നു.
രംഗം 2
മീൻ വൃത്തിയാക്കിയതിനു ശേഷം വേസ്റ്റുകൾ മണ്ണിര കമ്പൊസ്റ്റിലിടാൻ ഞാൻ പുറത്തിറങ്ങി
."നീ അത് കളയണ്ട ,ആ പൂച്ചക്ക് കൊടുത്തൂടെ, അത് ഗർഭിണിയാണെന്നു തോന്നുന്നു ". കെട്ടിയോൻ പറഞ്ഞാ പിന്നെ അപ്പീലില്ല .ഞാൻ ഒരു പാത്രത്തിൽ പൂച്ചക്ക് ഭക്ഷണം കൊടുത്തു.ആദ്യമൊന്നും അത് അടുത്തേക്ക് വന്നില്ല .പിന്നീട് ഞങ്ങൾ അകത്തേക്ക് കയറി ഒളിച്ചു നിന്ന് നോക്കിയപ്പോൾ അത് വന്നു തിന്നുന്നുണ്ട് . കെട്ടിയോൻ നെടുവീർപ്പിട്ടു കൊണ്ട് അകത്തേക്കും പോയി.
"ആ, ഇവിടെ പൂച്ചേടെ പ്രസവം നോക്കാൻ ആളുകള് ക്യു നില്ക്കുന്നു ,ഞാൻ രണ്ടെണ്ണം പെറ്റപ്പോ ഒരുത്തനും ഉണ്ടായില്ല ,പൂച്ചേടെ ഒരു ഭാഗ്യം ".
ഞാൻ ആത്മഗതം നല്ല ഉച്ചത്തിൽ ,കേൾക്കേണ്ടവർ കേൾക്കാൻ വേണ്ടി തന്നെ പറഞ്ഞു. അങ്ങനെ കുത്തുവാക്കുകൾ പറയുമ്പോൾ ഒരു സുഖം.
കുറച്ചു കഴിഞ്ഞപ്പോൾ പഴയ തുണികൾ വെക്കുന്ന അലമാര തുറക്കുന്ന ശബ്ദവും കൂടെ ഒരു ചോദ്യവും -
" ഇതില് വേണ്ടാത്ത വല്ല പുതപ്പോ മറ്റോ ഉണ്ടോ?" ഞാൻ എനിക്ക് വരുന്ന ദേഷ്യത്തെ ചവച്ചിറക്കി , എന്നിട്ട് ചോദിച്ചു "എന്നാത്തിനാ?" ഞാൻ അങ്ങോട്ടേക്ക് എഴുന്നള്ളി . അപ്പോൾ കെട്ടിയവൻ എല്ലാം വലിച്ചു വാരി ഇട്ടിരിക്കുന്നു. ഒരു പുതപ്പ് കൈയിലുമുണ്ട് .
"ഇതാവശ്യമുള്ളതാണോ"?
"അല്ല"! "അത് മുഴുവൻ തിരികെ എടുത്ത് വെച്ചൊളൊ ", ഞാൻ തിരികെ നടക്കുന്നതിനിടയിൽ പറഞ്ഞു. അങ്ങനെ പൂച്ചക്കു കിടക്കയായി.എന്നോടോഴിച്ച് ബാക്കി എല്ലാ ജീവജാലങ്ങളൊടും കാരുണ്യവാനായ ഭർത്താവിനെ ദഹിപ്പിക്കുന്ന നോട്ടം കൊണ്ട് ഞാൻ എന്റെ വികാരം വെളിപ്പെടുത്തി .
രംഗം 3
എല്ലാ ദിവസവും പൂച്ചക്ക് കുശാലായി ഭക്ഷണവും മറ്റ് സൌകര്യവും കിട്ടിക്കൊണ്ടിരുന്നു. അങ്ങനെ ആ ദിവസം വന്നെത്തി.രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ 4 പൂച്ചക്കുട്ടികൾ . എന്റെ മക്കൾക്ക് കൗതുകമായി. പക്ഷെ പൂച്ചക്കുട്ടികളെ തൊടാൻ ഞാൻ അവരെ അനുവദിച്ചില്ല. കാരണം, പൂച്ചയായാലും മനുഷ്യനായാലും അമ്മമാരുടെ വികാരം ഒന്ന് തന്നെയാണ്. സ്വന്തം കുട്ടികള്ക്ക് മേൽ അവർ എപ്പോഴും കരുതലുള്ളവരായിരിക്കും. അത് പറഞ്ഞാൽ,എന്തോ ഇതു ലോകത്തിലെ ആദ്യ സംഭവമാണെന്നും ,അതിനു കാരണക്കാരെൻ ഞാനാണെന്നും വിചാരിച്ചു നെഞ്ച് വിരിച്ച് നടക്കണ കൂപമന്റൂകങ്ങൽക്ക് മനസ്സിലാകണമെന്നില്ല ! അതുകൊണ്ട് തന്നെ എന്നേക്കാൾ ബുദ്ധിയുള്ള എന്റെ കണവനെ ഞാൻ വിലക്കിയില്ല.ഞാനും മക്കളും അകത്തേക്ക് കേറി പോന്നു.പെട്ടെന്ന്'" ആാാ" എന്നൊരു ശബ്ദം കേട്ട് ഞങ്ങൾ ഓടി ചെന്ന് നോക്കുമ്പോൾ, തള്ളപ്പൂച്ച കെട്ടിയോന്റെ കൈ പത്തിയിൽ കടിച്ചിരിക്കുകയാണ് . ചോര വരുന്നുണ്ട്,പോരാത്തതിന് നഖം കൊണ്ടുള്ള മാന്തും . ഞാൻ ഒരു വടിയെടുത്ത് അതിനു ഒരു തട്ട് കൊടുത്തു . അത് പേടിച്ച് ഓടി പോയി. പിന്നെ അവിടെ ആകെ യുദ്ധക്കളത്തിന്റെ പ്രതീതി ആയിരുന്നു. ഒരു ജലദോഷം വന്നാൽ പോലും സഹിക്കാൻ പറ്റാത്ത ആളെയാണ് പൂച്ച കടിച്ചത് . ഇതിലും ഭേദം പാമ്പ് കടിക്കുന്നതായിരുന്നു. ദൈവമേ ! ഇങ്ങനെയുമുണ്ടോ ധൈര്യമില്ലാത്ത ആളുകള് ? ഹോ ! എത്ര ഡോക്ടർ മാരെ വിളിക്കണം ? ഒരുപാട് കൂട്ടുകാരുള്ളത് നന്നായി. എല്ലാവരും കാര്യം കേൾക്കുന്നതിനു മുൻപേ ചിരിക്കാൻ തുടങ്ങി -
"നാണമില്ലലോടാ ,പൂച്ചയുടെ വായിൽ കൈയിട്ടിട്ട് കടിയും കൊണ്ട് വന്നേക്കുന്നു ". അവിടെ ചിരിയുടെ വോള്യം കൂടുംതോറും ഫോണിണ്ടെ ഇങ്ങേത്തലക്കൽ തെറിയുടെ നിഘണ്ടു പരിഷ്കരിച്ചു കൊണ്ടിരുന്നു. അവസാനം എല്ലാവരും ഐക്യകണ്ഠെനെ അഭിപ്രായിച്ചു _ ഡോക്ടറെ കണ്ടു അന്ടിബയോടിക്സ് കഴിക്കണം ,പിന്നെ injection, അത് അത്യാവശ്യമാണ്. പക്ഷെ ഇവിടെ അത് സ്വീകാര്യമായില്ല . അതുകൊണ്ട് തന്നെ എന്നെ കൊണ്ട് മരുന്ന് വെപ്പിച്ചു ,ഒരു കെട്ടും കൂടി ശരിയാക്കി .എന്നിട്ട് 'ഇതൊക്കെ എന്ത്' എന്നാ ഭാവത്തിൽ എന്നെ പുച്ഛ ത്തോടെ നോക്കി . ബുദ്ധി കൂടുതലുണ്ട് എന്ന് തെറ്റിദ്ധാരണയുള്ളവരെ ഞാൻ നന്നാക്കാൻ പോകാറില്ല . അത് പണ്ടേ എന്ടെ ഒരു സ്വഭാവമാണ്. പക്ഷെ കുട്ടികളുടെ കാര്യം ഓർത്തപ്പോൾ വിഷമമായി. കാരണം അച്ഛനെന്ത് പറ്റി എന്ന് ചോദിക്കുമ്പോൾ പേ പിടിച്ചു എന്ന് പറയാൻ എന്ത് നാണക്കേടാവും അല്ലേ ? അത് കൊണ്ട് മാത്രം ഞാൻ ഒന്ന് ഉപദേശിക്കാൻ ശ്രമിച്ചു . തന്നെയുമല്ല മുറിവുണങ്ങുന്നതിന്റെ ലക്ഷണമൊന്നും കാണുന്നുമില്ല . സൂചി കൊണ്ട് എടുക്കെണ്ടതിനെ തൂമ്പാ കൊണ്ട് എടുക്കരുത് എന്ന് പറഞ്ഞപ്പോൾ എന്താണെന്നറിയില്ല എന്നെ ആദ്യമായി അനുസരിച്ചു. പിന്നെ ജില്ലാ ആശുപത്രിയിലെ കൂട്ടുകാരനെ കാണാൻ പോയി. അവൻ ഒരു പ്രതികാരം ചെയ്യുന്ന പോലെ 5 ദിവസം injection ,ഓരോ കൈയിലും മാറി മാറി ,പിന്നെ കുറച്ച് മരുന്നുകളും.അധികം കാശ് ചെലവ് വന്നില്ല, കാരണം ജില്ലാ ആശുപത്രിയല്ലെ .പാവങ്ങൾക്കുള്ള സൗജന്യചികിത്സയാണ് നമ്മൾ സ്വീകരിക്കുന്നത് എന്ന് പറഞ്ഞപ്പോൾ കൂട്ടുകാരൻ ,blood ഫ്രീ ആയി കൊടുക്കാൻ പറഞ്ഞു. ഞാൻ സമ്മതിച്ചു. ഇങ്ങനെ ഒരു കാര്യം കേട്ടപ്പോൾ ആൾക്കും സന്തോഷമായി ,കാരണം എനിക്കും കിട്ടുന്നുണ്ടല്ലോ injection .
രംഗം 4
ആദ്യം ബ്ലഡ് കൊടുക്കാം എന്നിട്ട് മതി ,ആളുടെ injection എന്ന് ആൾ സ്വയം തീരുമാനിച്ചു. എന്നെയും കൊണ്ട് ബ്ലഡ് ബാങ്കിലെത്തി. ഞാൻ blood കൊടുക്കാനാണ് എന്ന് പറഞ്ഞപ്പോൾ അവിടത്തെ നേഴ്സ് എന്നെ ഒരു ബെഡിൽ കിടത്തി. അവർ അവരുടെ ജോലികൾ ഒരു യന്ത്രം പോലെ ചെയ്തു കൊണ്ടിരുന്നു . എന്റെ കൈയിൽ സൂചി കുത്തുമ്പോൾ കെട്ടിയോൻ "പേടിക്കേണ്ടാട്ടാ ,ഇതൊക്കെ നിസ്സാരം " എന്ന് പറഞ്ഞു. എനിക്ക് പേടിയൊന്നും ഉണ്ടായിരുന്നില്ല. ഒരുപാട് കുത്തും വെട്ടലും കൊണ്ടാണ് ഞാൻ ഇവിടെ വരെയെത്തിയത് . എല്ലാം കഴിഞ്ഞു ."
നിനക്ക് ക്ഷീണമുണ്ടെങ്കിൽ ഇപ്പൊ വീട്ടിൽ പോയിട്ട് , നാളെയെങ്ങാനും വരാം' എന്ന് മൊഴിഞ്ഞത് എന്നോടുള്ള സ്നേഹം കൊണ്ടല്ല ആ ഡയലോഗ് എന്നും വരാനിരിക്കുന്ന വിപത്തിനെ മാറ്റി വെക്കുന്നതാണെന്നും മനസ്സിലാക്കാൻ എനിക്ക് പോലീസിന്റെ ബുദ്ധിയും വക്കീലിന്റെ speculation നും വേണ്ടി വന്നില്ല . എന്തായാലും ഞാൻ ആളെയും കൊണ്ട് casuality ലേക്ക് നടന്നു. അവിടെ നേഴ്സ് ഒരു stool കാട്ടി ഇരിക്കാൻ പറഞ്ഞു . ഷർട്ട് ഊരാൻ പറഞ്ഞപ്പോ-
"അതുവേണ്ടാ ,ഞാൻ ഷർട്ടിന്റെ കൈയ്യുയര്ത്തി തരാം". നേഴ്സ് എന്നെയൊന്നു നോക്കി - ഇതെവിടുന്നു കിട്ടി ഈ സാധനത്തിനെ എന്നർത്ഥത്തിൽ ! ഞാൻ ഒന്ന് വെളുക്കെ ചിരിച്ച് കാണിച്ചു. അപ്പോഴേക്കും കെട്ടിയോൻ വളരെ പ്രയാസപ്പെട്ട് കുത്താനുള്ള സ്ഥലം ശരിയാക്കി . പഞ്ഞി കൊണ്ട് മെല്ലെ തടവിയപ്പോഴേക്കും ആൾ ചോദിച്ചു -"കഴിഞ്ഞോ"? ആ ചോദ്യവും നേഴ്സിന്റെ കുത്തലും ഒരുമിച്ചായിരുന്നു."അമ്മേ " എന്നാ കരച്ചിലും എന്റെ കൈ പിടിച്ചു തിരിക്കലും വളരെ പെട്ടെന്നായിരുന്നു. ചിരിക്കാതിരിക്കാൻ ഞാനും നേഴ്സും വളരെ പാടുപെട്ടു . പക്ഷെ ഞങ്ങളെ ഞെട്ടിച്ചത് അതൊന്നുമായിരുന്നില്ല.വെട്ടിയിട്ട വാഴ പോലെ ആ സ്റ്റൂളിൽ നിന്ന് മറിഞ്ഞു വീണ എന്റെ കെട്ടിയവനെ നിലത്ത് വിഴാതെ താങ്ങാൻ ഞാൻ പെട്ട പാട് ! അപ്പോഴേക്കും attender ഓടി വന്നു ആളെ പിടിച്ച് കട്ടിലിലേക്ക് കിടത്തി. കുറച്ച് നേരം ഇല്ലാത്ത ബോധം കെട്ട് കിടന്നതിനു ശേഷം ആൾ പതുക്കെ തിരുമിഴി തുറന്നു. ഉണ്ടായ ചമ്മൽ ഒഴിവാക്കാൻ എന്നെ നാല് ചീത്തയും വിളിച്ച്,ഞങ്ങൾ വീട്ടിലേക്ക് പോയി. വീടിലെത്തിയ പാടേ മക്കൾ രണ്ടാളും - "ഇച്ചായി ,ഇച്ചായിക്കെപ്പഴാ ബോധം വന്നേ "? അത്രനേരം പിടിച്ച് നിരത്തിയ എന്റെ കൊലച്ചിരി ഞാൻ പുറത്തേക്ക് വിട്ടു -
"ഓ ,എന്റെ മക്കളെ അത് ഈ ജന്മം വരുമെന്ന് തോന്നുന്നില്ല ". മക്കൾസ് എന്നെ ഒന്നും മനസ്സിലാകാത്ത പോലെ നോക്കി .
"ഇച്ചായിടെ ബോധം", അത് പോയ കേസാണ് മക്കളെ". ഇച്ചായിടെ പൊടിപോലുമില്ല അവിടെയെങ്ങും .
"എന്നാലും എന്റെ പൂച്ചേ ,നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു ".

Comments
Post a Comment