ധ്യാനകേന്ദ്രം

ഒരു പ്രമുഖ ബിസിനസ്സ് സ്ഥാപനത്തിന്റെ വളർച്ചയുടെയും വിപുലീകരണത്തിന്റെയും ഭാഗമായി ,ഒരു ധ്യാനകേന്ദ്രം തുടങ്ങുവാൻ ആഗ്രഹിക്കുന്നു.അതിലേക്കു പ്രവർത്തിക്കുവാൻ യോഗ്യത ഉള്ള ഉദ്യോഗാർഥികളെ ആവശ്യമുണ്ട്.
ഒഴിവുകൾ :
                                                        പ്രാസംഗികൻ(പുരുഷൻ/ സ്ത്രീ )(3 -5)
             പ്രായം : 40 - 60
              യോഗ്യത : ഖോരഖോരം പ്രസംഗിക്കാനുള്ള കഴിവ് ,
                                 അനുഭവജ്ഞാനം ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് വളരെ ആധികാരികമായി          സംസാരിക്കാനുള്ള കഴിവ് ( ഉദാഹരണത്തിന് , കുടുംബജീവിതത്തെ പറ്റി അറിവില്ലെങ്കിലും ദമ്പതികളെ  ഉപദേശിക്കുക , തുടങ്ങിയ കഴിവുകൾ ).
യൌവ്വനത്തോടും ചെറുപ്പക്കാരോടും പുച്ഛം , അധികാരികളോടും ഉന്നത ഉദ്യോഗസ്ഥരോടും അവജ്ജ്ഞ്ഞ എന്നിവ അഭികാമ്യം. തിയോളജി,കൗണ്സലിങ്ങ് എന്നിവയിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് മുന്ഗണ .
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്  (4 എണ്ണം ) 
പ്രായം : 25 - 35 
യോഗ്യത : MBA/PGDMM.പ്രവർത്തിപരിചയം വേണമെന്നില്ല.ആകർഷണീയമായ രൂപവും പെരുമാറ്റവും അഭികാമ്യം.
                   ഇംഗ്ലീഷ് ,മലയാളം,തമിഴ് ,ഹിന്ദി  തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യുവാൻ കഴിയണം.
                   താമസസൗകര്യവും ഭക്ഷണവും അന്തേവാസികളോട് അടുത്ത് പെരുമാറാനുള്ള സന്ദർഭവും ലഭിക്കും.
മാനേജർ(2 എണ്ണം)
പ്രായം:  35-45 
യോഗ്യത : ബിരുദം/ ഡിപ്ലോമ ,  ഇംഗ്ലീഷ് ,മലയാളം,തമിഴ് ,ഹിന്ദി  തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യുവാൻ കഴിയണം.
                   താമസസൗകര്യവും ഭക്ഷണവും അന്തേവാസികളോട് അടുത്ത് പെരുമാറാനുള്ള സന്ദർഭവും ലഭിക്കും.
                   എല്ലാ പ്രശ്നങ്ങളും വളരെ തന്മയത്തത്തോടെ കൈകാര്യം ചെയ്യുവാനുള്ള കഴിവ്. സ്ഥാപനത്തിന്റെയും അന്തേവാസികളുടെയും 
                    സ്വകാര്യത സംരക്ഷിക്കാനുള്ള കഴിവ്. 
ഗായകസംഘം (10-15 പേർ )
പ്രായം : 20-35 
യോഗ്യത : പാട്ട് പാടാനുള്ള കഴിവ് . ഏതെങ്കിലും ഗാനമേളസംഘങ്ങളിൽ പാടി പരിചയം. വാദ്യോപകരണങ്ങൾ ഉപയോഗിക്കാൻ അറിയുന്നവർക്ക് മുന്ഗണ .സിനിമ ഗാനങ്ങളും മറ്റും ഭക്തിഗാനങ്ങളാക്കി മാറ്റാനുള്ള കഴിവ്  അഭികാമ്യം . താമസസൗകര്യവും ഭക്ഷണവും നൽകുന്നതായിരിക്കും.

 പാചകക്കാർ (3-5 )
പ്രായം :  30-40
 യോഗ്യതയോ മുൻപരിചയമോ ആവശ്യമില്ല.
പ്യൂണ് ,ഡ്രൈവർ,സഹായികൾ : യൊഗ്യതകളോ മുൻപരിചയമോ ഇല്ലാത്തവർക്കും  അപേക്ഷിക്കാം. താമസസൗകര്യവും ഭക്ഷണവും നൽകുന്നതായിരിക്കും.

മറ്റ്  ഒഴിവുകൾ : പ്രേയ്സ് ദി ലോർഡ് , ഹല്ലേലുയ എന്നിങ്ങനെ ഭാഷാവരം കിട്ടിയവരെ പോലെ അഭിനയിക്കാൻ കഴിവുള്ളവർ.
                            സാക്ഷ്യം പറയാനും ഉറഞ്ഞു തുള്ളി ആളുകളെ വിശ്വസിപ്പിക്കാനും കഴിവുള്ളവർ .

മേൽപറഞ്ഞ തസ്തികളിലേക്ക് ഉള്ള അഭിമുഖവും തിരഞ്ഞെടുക്കലും താഴെ പറയുന്ന സ്ഥലത്ത് വച്ച് നടത്തുന്നതാണ് .താല്പര്യമുള്ളവർ സ്വന്തം ബയോ ഡാറ്റയുമായി എത്താൻ താൽപര്യപ്പെടുന്നു .

വിലാസം;
ധ്യാനാമൃതം ,
ബെതലഹേം  നഗർ ,
ബാബേൽ പുരം.
കേരളം.

ഉപയോഗശൂന്യമായ റബ്ബർ എസ്റെറ്റുകൾ ,തോട്ടങ്ങൾ എന്നിവ ഈ ധ്യാനകേന്ദ്രം തുടങ്ങുവാൻ ആവശ്യം ഉണ്ട് .താൽപര്യമുള്ളവർ ബന്ധപ്പെടുക .
                   


Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്