ഓർമ്മകളുടെ കീറത്തുണ്ടുകൾ !

ചാരനിറത്തിൽ നിന്ന് പൂർണ്ണമായ  കറുപ്പിലേയ്ക്ക് നീങ്ങുന്ന ആകാശം  —തിളങ്ങുന്ന നക്ഷത്രങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു ,കുഞ്ഞു ബൾബുകളുടെ  ഒരു മാല പോലെ ! അയാളുടെ വീടും അതുപോലെ അലങ്കരിക്കപെട്ടിരിക്കുന്നു .തൂവെള്ള ബൾബുകളും മറ്റ്  അലങ്കാരങ്ങളും ,മുറ്റത്ത് അങ്ങിങ്ങായി ഷാമിയാനകളും ബലൂണുകളും  - Event management organiser  പറഞ്ഞ പോലെ " എല്ലാം അങ്ങ് തിളങ്ങണം Sir ,ഇതൊക്കെ നമ്മൾ ഒരിക്കലേ നമ്മൾ ആഘോഷിക്കൂ ,അല്ലേ മാഡം "-- അയാൾ ലീനയെ നോക്കി ചിരിച്ച വഷളു ചിരി അയാള് ഓർത്തു.അയാളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല  - ലീനയുടെ നടപ്പും ഭാവവും എല്ലാം അവൾ ഒരു Hollywood star ആണെന്ന മട്ടിലായിരുന്നു
പ്രണയം തലയ്ക്കു പിടിച്ചപ്പോൾ പറ്റിയ ഒരു അബദ്ധം ! അങ്ങനെ പറയാമോഏയ്‌ ,അബദ്ധമല്ല !വിചാരിച്ചപ്പോലെ ജീവിതം ആകാതെ വരുമ്പോൾ തോന്നുന്ന ചിന്തകളാണിതൊക്കെ,അയാൾ  നെടുവീര്പ്പിട്ടു .ഒരു ഭാര്യ എന്ന റോളിൽ അവൾ തികച്ചും നീതി പുലർത്തിയിരുന്നു .ഇപ്പോഴും അങ്ങനെ തന്നെ .അമ്മയായും അവൾ മോശമില്ല .ദൈവമേ ! 25- )  വിവാഹവാർഷികത്തിൽ ഞാൻ ഭാര്യക്ക് മാർക്കിടുന്ന ഒരു ഭർത്താവാകുന്നു .
അതിഥികൾ വന്നു തുടങ്ങിയിരുന്നു.മദ്യവും ഭക്ഷണവും അങ്ങിങ്ങായി വിളമ്പുന്നു .സമ്മാനപ്പൊതികൾ കൊണ്ട് വരരുത് എന്ന് പറഞ്ഞത് കാരണമാണോ എന്നറിയില്ല ,എല്ലാവരുടെയും മുഖത്ത് ഒരു ആശ്വാസത്തിന്റെ പുഞ്ചിരി നിഴലിക്കുന്നുണ്ട് .ലീനയ്ക്ക് ഇഷ്ടമായില്ലെങ്കിലും "സമ്മാനപെരുമഴ " വേണ്ട എന്നത് ഒരു നല്ല തീരുമാനമായി അയാൾക്ക് തോന്നി.
ജോലീനയുടെ നീട്ടി വിളി കേട്ടപ്പോൾ അയാളുടെ ചിന്തകളുടെ കെട്ട് പൊട്ടി . സായാഹ്നത്തിൽ ഏറ്റവും നല്ല അഭിനയം കാഴ്ച വെക്കാനായി അയാള് ലീനയുടെ അടുത്തേക്ക് നീങ്ങി.
“ഹലോ ,എന്നാ ഒക്കെയുണ്ട് “? അയാൾ  എല്ലാവര്ക്കും കൈ കൊടുത്ത് വിശേഷം ചോദിച്ചു .
“നിങ്ങളങ്ങ് അമേരിക്കയിൽ നിൽക്കുവായിരുന്നെങ്കിൽ ,ഇങ്ങനെ ബന്ധുക്കളുമൊക്കെയായി  കൂടാനും വാര്ഷികം ആഘോഷിക്കാനും പറ്റുവോ ?ഇതാണ് അതിന്റെ ശരി  — അല്ല്യയോ  ലീനേ “? തോളത്ത് കയ്യിട്ട് ലീനയോട് സംസാരിക്കുന്നതാണ് ലോനച്ചൻ .
എന്നാലും ,എന്റെ ലോനച്ചായാ ,അവിടെ നില്ക്കുന്നതാ അതിന്റെയൊരു സുഖം . ഇതിപ്പോ അമ്മയെ നോക്കനാരുമില്ല എന്നൊക്കെ സെന്റിയടിച്ച് നാലുകാശുണ്ടാക്കാനുള്ള നേരത്ത് ഇവിടെ വന്നു കിടക്കേണ്ട വല്ല കാര്യവുമുണ്ടോ ?ജോയുടെ ഒരു വല്ലാത്ത സ്നേഹം  - ജോയുടെ മാത്രം അമ്മയൊന്നുമല്ലല്ലൊ ബാക്കി മക്കളില്ലേ ?പക്ഷെ ഇവിടോരാൾക്ക് അമ്മ അമ്മ എന്നാ വിചാരമേയുള്ളൂ - ബാക്കിയുള്ളവർ എന്തായാലെന്താ “?
ലോനച്ചൻ ,ജോസഫ്എന്ന ജോയെ ,ഒന്ന് നോക്കി .കുടുംബകലഹം ഉണ്ടാക്കാനുള്ള ഒറ്റമൂലി പഠിച്ച് പരിശീലിക്കുന്നതിൽ മാസ്റ്റർ ഡിഗ്രി എടുത്ത ആളാണ്ലോനച്ചൻ .
“എൻടെ ലീനേ  - അത് നിന്നെ കൊള്ളാഞ്ഞിട്ട് ,അത്രേ ഞാൻ പറയത്തോള്ളൂലോനച്ചാൻ  , വിസ്കി അണ്ണാക്കിലേക്ക് ഒഴിച്ച് കളഞ്ഞു കൊണ്ട് , ഒന്ന് കൂടി ഇളകിയിരുന്നു .
ലീന ഞാൻ കേൾക്കാൻ കൂടിയെന്നപോലെ തന്റെ പരിതാപക്കഥയുടെ ചെപ്പു തുറന്നു - "പണ്ട് തൊട്ടേ എന്നെ ഇഷ്ടമായിരുന്നില്ലല്ലോ ,എന്റെ ലോനച്ചായാ ,ഞാൻ അവരുടെ പുന്നരമോനെ വലവീശി പിടിച്ചതല്ലേ . കുടുംബത്തിലോട്ട് വലത്കാല് വച്ച് കേറാനുള്ള യോഗ്യത നമ്മുക്കുണ്ടോ ?പോരാത്തതിന് അമ്മേടെ മാനസപുത്രനും - എല്ലാ മക്കളിലും പ്രിയപ്പെട്ടവൻ - അത് കൊണ്ട് എന്നെ കണ്ടുകൂടാ അന്നും ഇന്നും.ഓർമ്മക്കുറവാണ് ,ചിന്നനിളകിയതാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും എന്നോടുള്ള  പെരുമാറ്റത്തിൽ മാത്രം ഒരു വിത്യാസവുമില്ല “. ലീന ചിറികോട്ടി, അയാളെ  നോക്കി .”ഇങ്ങനെയുള്ള രോഗികളെ നോക്കാനൊക്കെ ഹൊസ്പിറ്റൽസ് ഉണ്ടല്ലോ ,അവിടെ ആക്കിയിട്ട് നമുക്ക് തിരികെ പോകാമെന്ന് നൂറുവട്ടം പറഞ്ഞതാ ,ആരുകേൾക്കാൻ !! ഇതിപ്പോ അമ്മേടെ മലവും മൂത്രവും കോരാനായിരിക്കും  എന്ടെ വിധി".
" ഇത് പറഞ്ഞു ചെയ്യിച്ചതാ ,എന്റെ ചേച്ചമ്മേ " സ്വന്തം designer സാരീ പ്രദർശിപ്പിച്ച് അവൾ പൊങ്ങച്ചം പറയാൻ തുടങ്ങി.
അവളുടെ സാരിയും ആഭരണങ്ങളും പിന്നെ ചർച്ചാവിഷയമായി .അയാളുടെ അമ്മയെ അവൾ വെറുതെ വിട്ടതിൽ   അയാൾ സന്തോഷിച്ചു .ഇനിയുള്ള വിശേഷങ്ങൾ അയാൾ കേൾവിക്കാരാനാകെണ്ടാതില്ലാത്ത്ത് കൊണ്ട് അയാൾ അവിടെ നിന്ന് നീങ്ങി സ്വന്തം ഓർമകളുടെ ചുരുളുകൾ നിവർത്താൻ തുടങ്ങി.
അന്ന് കൂട്ടുകാരുമായി വാതു വെച്ച് മാവിൽ കേറിയതും ഉറുമ്പ് കടി സഹിക്കാൻ വയ്യാതെ പിടിവിട്ട് നിലത്ത് വീണതും അയാൾ ഓർത്തു .ബഹളം കേട്ട് ഓടി വന്ന അമ്മ അയാളെ എടുത്ത് കൊണ്ട് ആശുപത്രിയിലേക്ക് ഓടിയത് ഇപ്പോഴും അയാള്ക്ക് അത്ഭുതമാണ് .അമ്മക്ക് ഇത്രയും ശക്തിയോ ? 2 കാലും പ്ലാസ്റ്റർ ഇട്ട് തിരികെ വീട്ടില് വന്നപ്പോൾ ഒരു പിഞ്ചു കുഞ്ഞിനെ പോലെ അമ്മ തന്നെ നോക്കിയിരുന്നു.അത് അയാളുടെ ജീവിതത്തിണ്ടെ സുവർണ്ണകാലഘട്ടമായിരുന്നു .തന്നെ മാത്രം ശ്രദ്ധിക്കുന്ന അമ്മ,അമ്മയുടെ പകലുകളും രാത്രികളും തനിക്കായി മാത്രം .കഥകളും പാട്ടുകളും തനിക്കായി മാത്രം .ഒരു ഭ്രൂണശിശുവിനെപ്പൊലെ വീണ്ടും പിറന്നു ദിവസങ്ങളിൽ.
ജീവിച്ചിരിപ്പുണ്ട് എന്നുള്ളതല്ലാതെ അപ്പനെ കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും അമ്മക്കോ ഞങ്ങൾ മക്കള്ക്കോ ഉണ്ടായിട്ടില്ല.എല്ലാം അമ്മയായിരുന്നു. അമ്മയാണ് ഇന്നിങ്ങനെ .അയാൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്.ഒര്ക്കാൻ ഇഷ്ടപെടാത്തത് അയാൾ തല കുടഞ്ഞ്ചിന്തകളിൽ നിന്നും വേർപ്പെടുത്തി .
“പപ്പാ ,— അയാളുടെ കൈത്തണ്ടയിൽ അന്ട്രിയയുടെ വിരലുകൾ തൊട്ടു  “എന്തേ  ഇവിടെ നിൽക്കുന്നത് ? എല്ലാവരും അന്വേഷിക്കുന്നു ,cake cut  ചെയ്യണ്ടെ” ? സ്വന്തം അമ്മയുടെ യൗവ്വനത്തിന്ടെ പ്രതിരൂപമായ മകളെ അയാൾ വാത്സല്യത്തോടെ നോക്കി .അന്ട്രിയ ചിരിച്ചു — “പപ്പ വിഷമിക്കേണ്ട ,അമ്മാമ്മച്ചി ഉറങ്ങുവാ ,ഇവിടത്തെ ബഹളമൊന്നും അറിഞ്ഞിട്ടേയില്ല”. ‘വാ, പപ്പാ, അവൾ അയാളുടെ കയ്യിൽ പിടിച്ചു വലിച്ചു.
പരസ്പരം മധുരം പങ്കു വെക്കുമ്പോൾ അയാൾ വീണ്ടും 25 കൊല്ലം പുറകോട്ടു പോയി.ലീനയെ ഇഷ്ടമാണെന്ന് അമ്മയോട് പറഞ്ഞത് അയാൾ ഓർത്തു.” തോനെ മുടിയുള്ള കൊച്ചല്യോ ,പാട്ടൊക്കെ പാടുന്നെ കുർബാനക്ക് ?വലിയ പ്രാരബ്ധമുള്ളവരാ ,ജോസൂട്ടാ ,അത് വേണോ ?അയാൾ ഒന്നും മിണ്ടിയില്ല "വേറൊന്നുമല്ല അവള് ഇച്ചിരി സമര്ത്യക്കാരിയാനെന്നാണ് ഞാൻ കേട്ടത് ,നീയാണെങ്കിൽ പച്ചപാവവും ,അവള് നിന്നെ കൊണ്ടുപോയി വിക്കുന്നത് കാണാൻ പറ്റാത്തത് കൊണ്ടാ അമ്മ പറഞ്ഞത് ,പോട്ട് സാരമില്ല, മക്കടെ ഇഷ്ടം അതാണെങ്കിൽ അമ്മ മൂന്നാനെ പറഞ്ഞയച്ചേക്കാം ; കേട്ടോടാ മക്കളെ " അമ്മ അന്ന് ചിരിച്ച ചിരി ഇപ്പോൾ അയാളുടെ ചുണ്ടിലും ഒരു ചിരി വിടർത്തി .
പെട്ടെന്ന് അയാൾ എന്തോ താഴെ വീഴുന്നതിന്റെയും ലീനയുടെ ആക്രോശവും കേട്ട് അങ്ങോട്ട്ഓടിച്ചെന്നു ."അമ്മേ അതെല്ലാം അവിടെ വെക്കാനാ പറഞ്ഞേ .ഇതിനെ ആരാ തുറന്നു വിട്ടത് ?എല്ലാം നശിപ്പിക്ക് ,ഇതെല്ലം മനപ്പൂർവ്വം ചെയ്യുന്നതാ ,എന്ടെ വീട്ടുകാരുടെ മുന്നിൽ എന്നെ നാണം കെടുത്താനായിട്ട് .ഞാൻ സന്തോഷിക്കുന്നത് കാണരുത് ,അതാ ചെയ്യുന്നത് ,എല്ലാം...നശിപ്പിക്ക് ,എല്ലാം നശിപ്പിക്ക് “.ഒരു ഉച്ചഭാഷിണിയിലെന്നപ്പൊലെ ലീനയുടെ പരിവേധനങ്ങൾ ഉയര്ന്നു കേട്ടു .ഇടയ്ക്ക് ഒന്ന് മിണ്ടാതിരിക്കാനായി ലീനയോട് കെഞ്ചുന്ന  ആണ്ട്രിയയുടെ സ്വരവും കേൾക്കുന്നു .
പക്ഷെ അയാള് കണ്ടത് അമ്മ ഭക്ഷണപാത്രങ്ങൾ ഇളക്കി മറിച്ചിടുന്നതാണ്.കൈയിലുള്ള പാത്രത്തിലേക്ക് എന്തൊക്കെയോ വിളമ്പുന്നുണ്ട് .പക്ഷെ ചൂട് കാരണം അമ്മയുടെ കൈയിൽ നിന്ന് അതെല്ലാം താഴെ വീഴുന്നു.താഴെ വീണതിൽ നിന്ന് അമ്മ എടുത്ത് തിന്നാനായി ശ്രമിക്കുന്നു. “എനിക്ക് വിശക്കുന്നു ,എനിക്ക് വല്ലതും താ ,ഇന്നൊന്നും കഴിച്ചില്ല “, അമ്മ വയറു തടവി ,എല്ലാവരോടും ചോദിക്കുന്നു .അനിത ,അമ്മയുടെ നഴ്സ്അമ്മയെ സമാധാനിപ്പിക്കാൻ  ശ്രമിക്കുന്നുണ്ട് .ഇതെല്ലാം കണ്ടു കുറച്ച് നേരത്തേക്ക് അയാൾ വിറങ്ങലിച്ച പോലെയായി ."ജോ""എന്തെങ്കിലും ചെയ്യൂ " — ലീന  നിലവിളിച്ചു.അമ്മയുടെ വിശക്കുന്നു എന്ന രോദനം അയാളെ ശരിക്കും സ്തബ്ധനാക്കി .കുറച്ചു മുൻപല്ലേ അമ്മക്ക് ഭക്ഷണം കൊടുത്തത് .കർത്താവേ ,ഇപ്പൊ എല്ലാവരും വിചാരിക്കില്ലേ അയാൾ അമ്മക്ക് ഒന്നും കൊടുത്തില്ല എന്ന്,ആകെ നാണക്കേടായി .അയാൾക്ക് ദേഷ്യം വന്നു.
ഒരു ഭിക്ഷക്കാരിയെ പോലെ ഭക്ഷണം തെണ്ടുന്ന അമ്മയെ അയാൾ പുറകിൽ നിന്ന് ശക്തിയായി പിടിച്ചു. അയാളും  അമ്മയും കൂടി നിലത്തു വീണു .അമ്മ പേടിച്ച് അയാളെ മുറുക്കെ കെട്ടിപിടിച്ചു.അമ്മ അയാളെ നോക്കി – “വിശക്കുന്നുഎന്ന് ഞരങ്ങി.അയാൾ ദേഷ്യത്തോടെ മുഖം തിരിച്ചു.”ഞാൻ കൊടുത്തിട്ട് കഴിച്ചില്ല ജോസൂട്ടൻ, വന്നിട്ട് മതിയെന്ന് പറഞ്ഞു.വെള്ളം എടുക്കാൻ പോയതാണ് ,മുറിയിൽ നിന്ന്  പുറത്തിറങ്ങിയത് അറിഞ്ഞില്ല ,സോറി സർ ".അനിത പറഞ്ഞു.”പിടിക്കൂഅയാള് അനിതയോട് പറഞ്ഞു .”ഞാൻ കുഞ്ഞിനൊരു ശല്യമായ്യീല്യൊ ?ക്ഷമിച്ചെരെടാ മക്കളെ " — സ്വന്തം കാതുകൾ അയാളെ ചതിക്കുകയാണോ? അമ്മയാണോ പറഞ്ഞത് ?
അയാൾ അമ്മയെ ഒന്നുക്കൂടി നോക്കി  — “എനിക്ക് വിശക്കുന്നുഒരു ഞരക്കം മാത്രം.
അപ്പോൾ തേങ്ങിയത് അയാളാണെന്ന് അയാൾക്ക്മാത്രം മനസിലായില്ല

Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്