"ചിന്തകൾ"
പ്രപഞ്ചത്തിലെ ഏറ്റവും വലിയ വേദന എന്താകുന്നു?മനോവേദന?ഹൃദയവേദന?ശിരോവേദന?ശരീരവേദന?
വേദനിപ്പിക്കുന്ന ചിന്തകളുടെ ഭാരം പേറി മനുഷ്യൻ വേദനിച്ച് ജീവിക്കുന്നു.
ശൈശവത്തിൽ അത് അവനെ സ്പർശിക്കുന്നുപ്പോലുമില്ല.എന്നാൽ ധീഷണ/ബുദ്ധി ഉണ്ടാകുന്നതോടെ ഇത് ആരഭിക്കുന്നു. ചിന്തകളും വേദനകളും.
ഒരു ചിന്തയിൽ നിന്നും മറ്റൊന്നിലേക്ക് ചങ്ങലക്കണ്ണികൾ പോലെ!
തുടക്കം എവിടെ നിന്ന് എന്നു മറന്നുപ്പോകുന്ന അന്തവും കുന്തവും ഇല്ലാത്ത ചിന്തകൾ!
കൺപോളകൾ നിദ്രാഭാരത്താൽ താഴേക്ക് അമരുമ്പോഴും,അവസാനിക്കാത്ത ചിന്തകളുടെ റെയില്പാളങ്ങൾ മുന്നോട്ട് കുതിക്കുന്നു, കടിഞ്ഞാണില്ലാത്ത കുതിരകളെ പോലെ!ലേശം സാവകാശമില്ലാതെ.
ചിന്തിക്കാതിരുന്നാലോ?അപ്പോഴും വേദന തന്നെ -- എന്ത് ചിന്തിക്കും എന്ന ഉൽകണ്ഠ കലർന്ന വേദന.സംഭവം അതിശയം തന്നേ.
മനുഷ്യൻ ചിന്തിക്കാതിരുന്നാലോ?ചിന്തകളെ കടിഞ്ഞാണിടാൻ ഒരു ധ്യാനമായാലോ?
അവിടേയും ചിന്ത തന്നെ --- "ഞാൻ ഒന്നും ചിന്തിക്കില്ല എന്ന ചിന്ത!
വേദന- ഭയങ്കര വേദന!
ഇതിനൊരവസാനം ഞാൻ ഒന്നു ചിന്തിച്ച് നോക്കട്ടെ!!!!!
Comments
Post a Comment