വിരോധാഭാസം ഈ ജീവിതം!!
ഒരുപാടു സന്തോഷിക്കുമ്പോഴും ഒരു നിമിഷത്തേക്കു എങ്കിലും നിശബ്ദരാക്കുന്ന സ്തബ്ദരാക്കുന്ന കുറേയേറെ നിമിഷങ്ങൾ നമ്മളുടെ ജീവിതത്തിൽ സംഭവിക്കാറുണ്ട്.
ഒരു ബാംഗ്ലൂർ യാത്രയിൽ എന്നെ ഒന്നു പിടിച്ചുലയ്ക്കാൻ അയാൾക്കും കഴിഞ്ഞു.Shopping mall -ല് നിന്നും സന്തോഷിച്ചും ഉല്ലസിച്ചും,കുട്ടികളുടെ മുഖത്തെ സന്തോഷം കണ്ട് സ്വയം ആനന്ദിച്ചും ഇരിക്കുമ്പോൾ ഞാൻ വളരേ അഹങ്കരിച്ചിരുന്നു - എനിക്കിതെല്ലാം സധിക്കുന്നു എന്നതിന്ടെ അഹങ്കാരം!തിരികെ ഹോട്ടലിലേക്കു മടങ്ങുമ്പോൾ ,ട്രാഫിക് സിഗ്നൽ കാത്തു കിടക്കുമ്പോൾ ആണ് അയാൾ എന്ടെ ശ്രദ്ധയിൽപ്പെട്ടത്.പോളിയൊ ബാധിച്ചു കാലുകൾ രണ്ടും വളഞ്ഞ്,നടക്കാൻ ബുദ്ധിമുട്ടുന്ന ഒരു കുറിയ മനുഷ്യൻ.കാലുകൾ അങ്ങനെയായതു കാരണമാവണം അയാൾ ഒരു കുള്ളനെ പോലെ തോന്നിച്ചു.കാറിനുള്ളിലെ സ്റ്റീരിയോയുടെ ഉച്ചത്തിലെ പാട്ടുകൾ കുറച്ചു നേരത്തേക്കു എന്ടെ കാതുകൾക്ക് അന്യമായിരുന്നു.എന്ടെ മനസ്സു അയാളുടെ കൂടെ കുറച്ചു നേരം സഞ്ചരിച്ചു - അയാൾ കണ്ണിൽ നിന്നും മറയുന്നവരെ.അയാൾ ഒരു ബാഗ് പിടിച്ച് വളരേ കഷ്ടപ്പെട്ട് നടന്നു നീങ്ങുന്നു.ഓരോ ഓട്ടൊറിക്ഷയ്ക്കും അയാൽ കൈ കാണിക്കുന്നു.ചിലർ നിറുത്താതെ പോകുന്നു,ചിലർ നിറുത്തി അയാളുടെ ആവശ്യം പരിഗണിക്കാതെ പോകുന്നു,അയാൾ ശാന്തമായ മുഖത്തോടെ,ആരോടും പരിഭവമേതുമില്ലാതെ,ഭാരിച്ച ബാഗുമായി (എനിക്കങ്ങനെ തോന്നിയതാവാം) നടന്നു നീങ്ങി.
ഇത്രയുമേ ഞാൻ കണ്ടുള്ളൂ.കുറച്ച് നേരത്തേക്കു ഞാൻ നിശബ്ദയായിരുന്നു.എന്നോട് മക്കളോ ഭർത്താവോ എന്തെങ്കിലും ചോദിച്ചിരിക്കാം.ഞാനത് കേൾക്കുന്നുണ്ടായിരുന്നില്ല എന്നതാണ് സത്യം.
എന്ടെ മനസ്സിൽ ഒരുപാടു വേദനകൾ,പറയാൻ പറ്റാത്ത,പ്രകടിപ്പിക്കാൻ പറ്റാത്ത , മനസ്സിലാക്കാൻ പറ്റാത്ത ഒരു പാട് ചിന്തകൾ!കുറച്ച് നേരത്തേക്കെങ്കിലും എനിക്കു എന്നോടു തന്നേ പുച്ഛ0 തോന്നിയ നിമിഷങ്ങൾ.
ഏനിക്ക് ദൈവം എല്ലാം തന്നു.ഒന്നിനും ഒരു മുട്ടില്ലാതെ എന്ടെ വഴികൾ പരവതാനി വിരിച്ച് സുന്ദരമാക്കി.എന്നിട്ടും ചെറിയ പ്രശ്നങ്ങള് എന്നെ ആലട്ടുന്നു.ഒരിക്കലും സംതൃപ്തമാകാത്ത മനസ്സും, എപ്പോഴും പരാതി മാത്രം പറയുന്ന നാവും!
ഒരു വലിയ പാഠം എനിക്ക് പഠിപ്പിച്ച് തന്ന അയാൾക്ക് എന്ടെ പ്രാർത് ഥനകൾ .

Comments
Post a Comment