Posts

Showing posts from 2013

അറിയേണ്ടത് അറിയേണ്ട സമയത്ത് !!!!!

 സൈക്കോളജി  പഠിക്കണമെന്ന  മോഹവുമായി ചെന്ന് പെട്ടതു ഒരു സൈക്കോളജി ക്ലാസ്സിൽ .അവിടെ ഒരു ടീച്ചർ ഘോരഘോരം ക്ലാസ്സ്‌ എടുക്കുന്നു . മനുഷ്യന്റെ  personality യെ   Sigmund  Freud  -  വിശദീകരിക്കുന്നതു എങ്ങനെ എന്നതിനെ  കുറിച്ചു . "ഓ ഇനിയിപ്പോ ഇവൾക്ക് സൈക്കോളജി പഠിക്കാഞ്ഞിട്ടാ ....  എന്ന്  അമ്മായിമാരും   ബന്ധുക്കളും  ചിറിക്ക്ക്കോട്ടിയപ്പോളും ഞാൻ നോക്കിയത് കെട്ടിയവനെ ആയിരുന്നു...ഇല്ല അവിടെ പ്രശ്നമൊന്നുമില്ല !   പിന്നെയിപ്പോ എന്തോന്ന് നോക്കാൻ ! അപ്പോ  ക്ലാസ്സിലേക്ക് തിരിച്ച് വരാം .  അങ്ങനെ ഫ്രൊയിട്  പറയുന്നു ഒരു കുഞ്ഞു ജനിക്കുമ്പോൾ മുതൽ അതിനു  ലൈംഗീക വികാരങ്ങൾ ഉണ്ട് എന്ന്.അതിനെ പല തലങ്ങളായും ഘട്ടങ്ങളായും തിരിച്ചിരിക്കുന്നു .ഈ  തിയറിയിൽ കുഞ്ഞിന്റെ ജനനം  മുതൽ  പ്രായപൂർത്തി ആകുന്നതു വരെ 5 ഘട്ടങ്ങളാക്കി തിരിച്ചിരിക്കുന്നു .ഓരോ ഘട്ടത്തിലും കാമോദ്വീപകമായ(erogenous )ഓരോ അവയവങ്ങൾ ഉപയോഗിക്കപ്പെടുന്നതായി ഫ്രൊയിട് പറയുന്നു . ജനനം മുതൽ 18  മാസം  വരെ  (oral  stage ),    eroge...

Something Precious !!!

Only thing" Precious", Making you always jealous Worth more than a diamond necklace, Oh,it is my freedom !! which values more than wisdom. Freedom - to live,to die,to think                  - to act and react                  - to cry,to sing and to laugh. It is my life,my freedom Freedom from commitments ! Freedom from sentiments ! If I could get a time machine, I wish to travel, back to the small rented house where a small beautiful family resides, -- with all happiness and small worries; -- where the daughters know that they're loved,cherished and wanted. I want the time to be paused, where my dad makes us sleep, one on his chest,two at both sides. We were at peace,knowing that, He will guard us through thick and thin. And I truly regret growing up, As there is no one to lean on, When we are broken,shattered and depressed !!!!

ക്ലാ ക്ലാ ക്ലീറ്റസ് തിരിഞ്ഞു നോക്കി

Image
ക്ലീറ്റസ് നെ പറ്റിയുള്ള അഭിപ്രായങ്ങൾ ...സിനിമ കണ്ടു കഴിഞ്ഞപ്പോൾ പള്ളീപോകാൻ താല്പര്യമില്ലാത്ത കെട്ടിയോണ്‍ പറഞ്ഞു.." ഹോ ഇനി ഒരു രണ്ടു കൊല്ലം കുർബാന  കാണണ്ട".. കഥയുടെ ത്രെഡ് നോക്കുകയനെങ്ങിൽ കൊള്ളാം...നല്ല ആശയം !...ജീവിതത്തിൽ  തല്ലുകൊള്ളിയും താന്തോന്നിയുമായ ഒരുവൻ  ...പരിശുദ്ധനായവനെ ..അവതരിപ്പിക്കുന്നു....നല്ല വിരോധാഭാസം.... പക്ഷെ...ബെന്നി നായരംബലത്തിൽ നിന്നും..നല്ലൊരു സ്ക്രിപ്റ്റ് പ്രതീക്ഷിച്ചു.മാർത്താണ്ടൻ  - ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസൻ  ഡയറക്റ്റ് ചെയ്തപോലെ  - സ്റ്റാർട്ട്‌  ക്യാമറ ആക്ഷൻ ...ആയി പോയോ എന്നൊരു സംശയം !!! പ്രത്യേകിച്ച്  ഒന്നുമില്ലാത്ത സിനിമ . ചില അഭിനേതാക്കളെ കാണുമ്പോൾ ഇവരൊക്കെ എന്തിനാണ് എന്ന് പോയി.ബോറടിച്ചോ എന്ന് ചോദിച്ചാൽ ഇല്ലാ _-  അടിക്കാൻ നേരം കിട്ടിയില്ല.ടമാർ പ്ലമാർ ഇടിയൊക്കെ ഉണ്ട് ..പക്ഷെ എന്തിനു ? ആ, ആർക്കറിയാം !ചില സിനിമകൾ കഥയോന്നുമില്ലെങ്കിലും കാണാൻ നല്ല ഭംഗിയുണ്ടാവും ..നമ്മടെ ക്യാമറമേനോന്റെ കളികളെ ...പക്ഷെ അതുണ്ടായില്ല.... വില്ലനെയും കൊള്ളൂല്ല ,ക്ലൈമാക്സ്‌ കുറെയും കൂടി നന്നാക്കാമായിരുന്നു .... ഇനി എനിക്കിഷ്...

"ചിന്തകൾ"

Image
പ്രപഞ്ചത്തിലെ ഏറ്റവും വലിയ വേദന എന്താകുന്നു?മനോവേദന?ഹൃദയവേദന?ശിരോവേദന?ശരീരവേദന? ഞാൻ പറയുന്നു ധീഷണാവേദനയാണെന്ന്! ചിന്താവേദന! വേദനിപ്പിക്കുന്ന ചിന്തകളുടെ ഭാരം പേറി മനുഷ്യൻ വേദനിച്ച് ജീവിക്കുന്നു. ശൈശവത്തിൽ അത് അവനെ സ്പർശിക്കുന്നുപ്പോലുമില്ല.എന്നാൽ ധീഷണ/ബുദ്ധി ഉണ്ടാകുന്നതോടെ ഇത് ആരഭിക്കുന്നു. ചിന്തകളും വേദനകളും. ഒരു ചിന്തയിൽ നിന്നും മറ്റൊന്നിലേക്ക് ചങ്ങലക്കണ്ണികൾ പോലെ! തുടക്കം എവിടെ നിന്ന് എന്നു മറന്നുപ്പോകുന്ന അന്തവും കുന്തവും ഇല്ലാത്ത ചിന്തകൾ! കൺപോളകൾ നിദ്രാഭാരത്താൽ താഴേക്ക് അമരുമ്പോഴും,അവസാനിക്കാത്ത ചിന്തകളുടെ റെയില്പാളങ്ങൾ മുന്നോട്ട് കുതിക്കുന്നു, കടിഞ്ഞാണില്ലാത്ത കുതിരകളെ പോലെ!ലേശം സാവകാശമില്ലാതെ. ചിന്തിക്കാതിരുന്നാലോ?അപ്പോഴും വേദന തന്നെ -- എന്ത് ചിന്തിക്കും എന്ന ഉൽകണ്ഠ  കലർന്ന വേദന.സംഭവം അതിശയം തന്നേ. മനുഷ്യൻ ചിന്തിക്കാതിരുന്നാലോ?ചിന്തകളെ കടിഞ്ഞാണിടാൻ ഒരു ധ്യാനമായാലോ? അവിടേയും ചിന്ത തന്നെ  --- "ഞാൻ ഒന്നും ചിന്തിക്കില്ല എന്ന ചിന്ത! വേദന- ഭയങ്കര വേദന! ഇതിനൊരവസാനം ഞാൻ ഒന്നു ചിന്തിച്ച് നോക്കട്ടെ!!!!!

"കണ്ണുനീർത്തുള്ളികൾ"

കൺപീലികളിൽ മുത്തുകളായി ,പുൽത്തുമ്പിലെ  തുഷാരക്കണങ്ങൾ പോലെ,ഇമയൊന്ന് അടഞ്ഞപ്പോൾ -- രണ്ട് കൈവരികളായി മെല്ലെ മെല്ലെ നെടുവീർപ്പുകൾക്കിടയിലൂടെ കവിളിൽ തലോടി താഴേക്ക് താഴേക്ക്!! ഒരുപാടു വേദനിക്കുന്ന നെഞ്ചിലേക്ക് -- ചൂടുള്ള തകിടിലേക്ക് വെള്ളത്തുള്ളികൾ വീഴുന്നപോലെ!! വേദനകൾ ഈ കണ്ണീർപാച്ചിലിൽ ഇല്ലാതാകുമോ?ഗദ്ഗദമായി തൊണ്ടയിൽ കുടുങ്ങിയ വിലാപം,കണ്ണീർത്തുള്ളികൾക്ക് അകമ്പടിയാണോ?വിതുമ്പുന്ന ചുണ്ടുകൾ അവയ്ക്ക് താരാട്ട് പാടുകയാണോ? ശ്വാസനിശ്വാസങ്ങൾ കഠിനമാവുകയാണോ ?അസഹ്യമായവേദനകൾ,ലോഹമുനകളാൽ ഞരമ്പുകളിൽ ദ്രാവകങ്ങൾ നിറയ്ക്കുന്നു,കൺചിമ്മി തുറന്നപ്പോൾ മുഖപടമണിഞ്ഞ കുറേപ്പേർ!അവർ ചിരിക്കുന്നുണ്ടോ എന്നെ നോക്കി?നെറ്റിച്ചുളിച്ച് ശ്രദ്ധയോടെ നോക്കിയപ്പോൾ തലയ്ക്കു നല്ല വേദന.ഞാൻ കൈയ്യൊന്നു കുടഞ്ഞോ?ആശ്വസിപ്പിക്കാനായിരിക്കണം ഒരു കൈതലം എന്ടേ നെറ്റിയിൽ ആരോ വച്ചു. പിന്നീടുള്ള മയക്കത്തിൽ എന്ടെ സ്വപ്നത്തിൽ നീ മാത്രമായിരുന്നു.ഞാൻ നിന്നെ വേദനിപ്പിച്ചതും, നീ എന്നെ വേദനിപ്പിച്ചതും ---"ഒരുപാട് വർണ്ണങ്ങളായി,എന്ടെ കണ്ണിൽ -- ചിലത് നിറം മങ്ങിയും ചിലത് തെളിച്ചമുള്ളതും".ഞാൻ ഉറക്കേ കരഞ്ഞുവോ?വേദനക്കൊണ്ടാണെന്നു അവർ കരുതിക്കാണുമോ? ...

വിരോധാഭാസം ഈ ജീവിതം!!

           ഒരുപാടു  സന്തോഷിക്കുമ്പോഴും  ഒരു നിമിഷത്തേക്കു എങ്കിലും നിശബ്ദരാക്കുന്ന സ്തബ്ദരാക്കുന്ന കുറേയേറെ നിമിഷങ്ങൾ നമ്മളുടെ ജീവിതത്തിൽ സംഭവിക്കാറുണ്ട്.                         ഒരു ബാംഗ്ലൂർ യാത്രയിൽ എന്നെ ഒന്നു പിടിച്ചുലയ്ക്കാൻ  അയാൾക്കും കഴിഞ്ഞു.Shopping mall -ല് നിന്നും സന്തോഷിച്ചും ഉല്ലസിച്ചും,കുട്ടികളുടെ മുഖത്തെ സന്തോഷം കണ്ട് സ്വയം ആനന്ദിച്ചും ഇരിക്കുമ്പോൾ ഞാൻ വളരേ അഹങ്കരിച്ചിരുന്നു - എനിക്കിതെല്ലാം സധിക്കുന്നു എന്നതിന്ടെ  അഹങ്കാരം!തിരികെ ഹോട്ടലിലേക്കു മടങ്ങുമ്പോൾ ,ട്രാഫിക് സിഗ്നൽ കാത്തു കിടക്കുമ്പോൾ  ആണ് അയാൾ എന്ടെ  ശ്രദ്ധയിൽപ്പെട്ടത്.പോളിയൊ ബാധിച്ചു കാലുകൾ രണ്ടും വളഞ്ഞ്,നടക്കാൻ ബുദ്ധിമുട്ടുന്ന ഒരു കുറിയ മനുഷ്യൻ.കാലുകൾ അങ്ങനെയായതു കാരണമാവണം അയാൾ ഒരു കുള്ളനെ പോലെ തോന്നിച്ചു.കാറിനുള്ളിലെ സ്റ്റീരിയോയുടെ ഉച്ചത്തിലെ പാട്ടുകൾ കുറച്ചു നേരത്തേക്കു എന്ടെ കാതുകൾക്ക്  അന്യമായിരുന്നു.എന്ടെ  മനസ്സു അയാളുടെ കൂടെ കുറച്ചു നേരം സഞ്ചരിച്ചു - അ...

"ബാഷ്പാഞ്ജലി "

ഇന്ത്യകാരുടെ പ്രത്യേകത ആണൊ എന്നറിയില്ല,നല്ലതിനെ സ്വീകരിക്കാനും,സ്വന്തമാക്കാനും അവനു ഇത്തിരി വിഷമമാണ്. അനേകായിരം പ്രതിഭകൾ ഇവിടെ ജനിച്ചു, ജീവിച്ച്, മണ്ണടിഞ്ഞു പോയിരിക്കുന്നു,ആരുമറിയാതേ!.ജീവിതത്തിന്റെ ഒരോ തുറകളിലും വ്യക്തിമുദ്ര പതിപ്പിച്ച രത്നങ്ങൾ.ലോകമുഴുവൻ അംഗീകരിച്ചാലും സ്വന്തം നാടിന്റെ ആർപ്പുവിളികൾ ഏറ്റുവാങ്ങാൻ കഴിയാതെ പോയ ഹതഭാഗ്യർ.                 നാടെങ്ങും ബലാൽസംഗങ്ങളും രാഷ്ട്രീയ വിഴുപ്പലക്കലും പരിപാവനമായ കുടുംബബന്ധങ്ങള് ജനത്തിനു മുന്നിൽ തേച്ചുമിനുക്കിയതും മാധ്യമങ്ങൾ കൊണ്ടാടുകയായിരുന്നു.ശ്രവണദ്ര്യശ്യമാധ്യമങ്ങളാകട്ടേ,പത്രങ്ങളാകട്ടെ,എല്ലാവർക്കും ചാകര.അതിനു ഇടയിൽ മുങ്ങി പോകുന്ന കുഞ്ഞു വാർത്തകളുടെ സ്ഥാനംപോലുമില്ല മേൽ പറഞ്ഞ പ്രതിഭകൾക്ക്. ഏപ്രിൽ 22നു പത്രങ്ങളിൽ വന്ന ഒരു കുഞ്ഞു വാർത്തയുണ്ട് - "മനുഷ്യകബ്യുട്ടെർ ശകുന്തളാദേവി അന്തരിച്ചു "                                         ഒരുമൂലയിൽ ഒതുങ്ങി പോയ പ്രതിഭ!ആ വേർപാടിനു അത്രയൊക്കെ മതി എന്നു സാരം.കണക്കിന...