അറിയേണ്ടത് അറിയേണ്ട സമയത്ത് !!!!!

 സൈക്കോളജി  പഠിക്കണമെന്ന  മോഹവുമായി ചെന്ന് പെട്ടതു ഒരു സൈക്കോളജി ക്ലാസ്സിൽ .അവിടെ ഒരു ടീച്ചർ ഘോരഘോരം ക്ലാസ്സ്‌ എടുക്കുന്നു . മനുഷ്യന്റെ  personality യെ   Sigmund  Freud  -  വിശദീകരിക്കുന്നതു എങ്ങനെ എന്നതിനെ  കുറിച്ചു .
"ഓ ഇനിയിപ്പോ ഇവൾക്ക് സൈക്കോളജി പഠിക്കാഞ്ഞിട്ടാ ....  എന്ന്  അമ്മായിമാരും   ബന്ധുക്കളും  ചിറിക്ക്ക്കോട്ടിയപ്പോളും ഞാൻ നോക്കിയത് കെട്ടിയവനെ ആയിരുന്നു...ഇല്ല അവിടെ പ്രശ്നമൊന്നുമില്ല !   പിന്നെയിപ്പോ എന്തോന്ന് നോക്കാൻ !
അപ്പോ  ക്ലാസ്സിലേക്ക് തിരിച്ച് വരാം .
 അങ്ങനെ ഫ്രൊയിട്  പറയുന്നു ഒരു കുഞ്ഞു ജനിക്കുമ്പോൾ മുതൽ അതിനു  ലൈംഗീക വികാരങ്ങൾ ഉണ്ട് എന്ന്.അതിനെ പല തലങ്ങളായും ഘട്ടങ്ങളായും തിരിച്ചിരിക്കുന്നു .ഈ  തിയറിയിൽ കുഞ്ഞിന്റെ ജനനം  മുതൽ  പ്രായപൂർത്തി ആകുന്നതു വരെ 5 ഘട്ടങ്ങളാക്കി തിരിച്ചിരിക്കുന്നു .ഓരോ ഘട്ടത്തിലും കാമോദ്വീപകമായ(erogenous )ഓരോ അവയവങ്ങൾ ഉപയോഗിക്കപ്പെടുന്നതായി ഫ്രൊയിട് പറയുന്നു .
ജനനം മുതൽ 18  മാസം  വരെ  (oral  stage ),    erogenous spot ചുണ്ടുകളും വായും ആണെന്ന് അഭിപ്രായപ്പെടുന്നു.അതായത് ഒരു കുട്ടി മുലപ്പാൽ കുടിക്കുന്നതിൽ   നിന്ന് അവന്  ലൈംഗീകമായ ഒരു തൃപ്തി  കിട്ടുന്നുണ്ട് എന്ന് ഫ്രൊയിട് പറയുന്നു.ഈ അവസ്ഥയിൽ വേണ്ടതിലധികമോ  വേണ്ടതിൽ  കുറവോ സംതൃപ്തി  ആണ് ലഭ്യമാകുന്നതെങ്കിൽ ആ കുട്ടിക്ക് Fixation ഉണ്ടാവുന്നു എന്ന് പറയപ്പെടുന്നു.നഖം കടിക്കുന്നവർ ,വിരൽ കുടിക്കുന്നവർ എല്ലാം ഈ കുറവുള്ളവരാണെന്ന് ഫ്രോയിഡ് സൂചിപ്പിക്കുന്നു.പ്രായത്തിനനുസരിച്ചു അവയവങ്ങൾ മാറുന്നു.പിന്നീടുള്ള കാലങ്ങളിൽ മലദ്വാരം,സ്വന്തം ജനനേന്ദ്രിയങ്ങൾ  എന്നിവയാകുന്നു.ഈഡിപ്പസ് കോംപ്ലക്സ് നമ്മൾ എല്ലാവരും കെട്ടിട്ടുള്ളതാണല്ലൊ?അതും ഈ psycho dynamic തിയറിയുടെ ഒരു ഭാഗമാണ്.ഈ തിയറി പ്രകാരം ഫ്രോയിഡ് പറയുന്നത് കൌമാരത്തിൽ കുട്ടികൾ സ്വന്തം ജനനെന്ദ്രിയങ്ങൾ ആണ് ഈ ഒരു സംതൃപ്തിക്ക് വേണ്ടി ഉപയോഗിക്കുന്നത് എന്നാണ് .പലതരം സംശയങ്ങളും ആഗ്രഹങ്ങളും തോന്നുന്ന ഒരു stage ആണ് .ഇവിടെ സ്വന്തം ആഗ്രഹങ്ങൾ അടക്കുന്നതിലൂടെയാണ്‌ പലതരം ലൈംഗീകവൈക്രുതങ്ങൾക്ക് അവർ അടിമകൾ ആയിപോകുന്നത് എന്ന് ഫ്രോയിഡ് സമർത്ഥിക്കുന്നു .
             ഒരുപക്ഷെ,ഇതെല്ലാം ശരിയെങ്കിൽ ,ഒരുപാട് ലൈംഗീക അതിപ്രസരങ്ങൾ നടക്കുന്ന നമ്മുടെ നാട്ടിൽ ലൈഗീക വിദ്യാഭ്യാസം അനിവാര്യമല്ലേ.സ്വന്തം മാതാപിതാക്കളോട് പോലും സംശയങ്ങൾ ചോദിയ്ക്കാൻ കഴിയില്ല.അറിവില്ലായ്മ ആകാംഷയിലേക്കും പിന്നീട് തെറ്റുകളിലേക്കും നമ്മുടെ കുട്ടികളെ നയിക്കുന്നില്ലേ?
എത്തിനോട്ടങ്ങളും പിടിവലിയും ബലാൽസംഗങ്ങളും ഇതിന്റെയൊക്കെ ബാക്കിപത്രങ്ങൾ അല്ലെ?ഒരു സാധാരണ കുടുംബത്തിൽ ജനിച്ച എനീക്കു അറിയാം എന്തൊക്കെ വെലിക്കെട്ടുകളാണു നമുക്ക് ചുറ്റും മുതിർന്നവർ തീര്ത്തിരുന്നത് എന്ന്.
ഒരുപക്ഷെ ,ഇന്നത്തെ കുട്ടികൾക്ക് ലോകം വിരൽത്തുമ്പിൽ ഉള്ളത്ക്കൊണ്ട് എല്ലാം അറിയുന്നുന്റാവും!പക്ഷെ ആ അറിവുകളിൽ നിന്ന് നല്ലതും ചീത്തയും തിരിച്ചറിയാൻ അവര്ക്ക് സാധിക്കുമോ?സ്വന്തം കുട്ടികൾ പോകുന്ന site കൾ പരതിനോക്കുന്ന ഒരു ആളാണ്‌ ഞാൻ എന്നത് കൊണ്ട് തന്നെ എന്റെ ഭീതികൾ അല്പം കടന്നു പോകുന്നുണ്ട് ,എനിക്കറിയാം.പക്ഷെ കാലം വല്ലാത്ത ഒരു അവസ്ത്ഥയിലാണ് .
          നമ്മളെ കൊണ്ട് കഴിയുന്നപോലെ സ്വന്തം കുട്ടികള്ക്ക് നല്ല പാഠങ്ങൾ പറഞ്ഞു കൊടുക്കാൻ കഴിഞ്ഞാൽ അത് തന്നെ വലിയ കാര്യം .സമൂഹത്തിനു ബാദ്ധ്യതയാവാതെ ജീവിക്കാൻ നമ്മുടെ കുട്ടികളെ നമ്മുക്കെ പരിശീലിപ്പിക്കാം .
 അറിയേണ്ടത് അറിയേണ്ട സമയത്ത് അറിയണം എന്നതായിരിക്കട്ടെ ഒരു നല്ല വിദ്യാഭ്യാസം കൊണ്ട് അർത്ഥമാക്കേണ്ടത് ....
                       

Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്