"ബാഷ്പാഞ്ജലി "
ഇന്ത്യകാരുടെ പ്രത്യേകത ആണൊ എന്നറിയില്ല,നല്ലതിനെ സ്വീകരിക്കാനും,സ്വന്തമാക്കാനും അവനു ഇത്തിരി വിഷമമാണ്. അനേകായിരം പ്രതിഭകൾ ഇവിടെ ജനിച്ചു, ജീവിച്ച്, മണ്ണടിഞ്ഞു പോയിരിക്കുന്നു,ആരുമറിയാതേ!.ജീവിതത്തിന്റെ ഒരോ തുറകളിലും വ്യക്തിമുദ്ര പതിപ്പിച്ച രത്നങ്ങൾ.ലോകമുഴുവൻ അംഗീകരിച്ചാലും സ്വന്തം നാടിന്റെ ആർപ്പുവിളികൾ ഏറ്റുവാങ്ങാൻ കഴിയാതെ പോയ ഹതഭാഗ്യർ.
നാടെങ്ങും ബലാൽസംഗങ്ങളും രാഷ്ട്രീയ വിഴുപ്പലക്കലും പരിപാവനമായ കുടുംബബന്ധങ്ങള് ജനത്തിനു മുന്നിൽ തേച്ചുമിനുക്കിയതും മാധ്യമങ്ങൾ കൊണ്ടാടുകയായിരുന്നു.ശ്രവണദ്ര്യശ്യമാധ്യമങ്ങളാകട്ടേ,പത്രങ്ങളാകട്ടെ,എല്ലാവർക്കും ചാകര.അതിനു ഇടയിൽ മുങ്ങി പോകുന്ന കുഞ്ഞു വാർത്തകളുടെ സ്ഥാനംപോലുമില്ല മേൽ പറഞ്ഞ പ്രതിഭകൾക്ക്.
ഏപ്രിൽ 22നു പത്രങ്ങളിൽ വന്ന ഒരു കുഞ്ഞു വാർത്തയുണ്ട് -"മനുഷ്യകബ്യുട്ടെർ ശകുന്തളാദേവി അന്തരിച്ചു "
നാടെങ്ങും ബലാൽസംഗങ്ങളും രാഷ്ട്രീയ വിഴുപ്പലക്കലും പരിപാവനമായ കുടുംബബന്ധങ്ങള് ജനത്തിനു മുന്നിൽ തേച്ചുമിനുക്കിയതും മാധ്യമങ്ങൾ കൊണ്ടാടുകയായിരുന്നു.ശ്രവണദ്ര്യശ്യമാധ്യമങ്ങളാകട്ടേ,പത്രങ്ങളാകട്ടെ,എല്ലാവർക്കും ചാകര.അതിനു ഇടയിൽ മുങ്ങി പോകുന്ന കുഞ്ഞു വാർത്തകളുടെ സ്ഥാനംപോലുമില്ല മേൽ പറഞ്ഞ പ്രതിഭകൾക്ക്.
ഏപ്രിൽ 22നു പത്രങ്ങളിൽ വന്ന ഒരു കുഞ്ഞു വാർത്തയുണ്ട് -"മനുഷ്യകബ്യുട്ടെർ ശകുന്തളാദേവി അന്തരിച്ചു "
ഒരുമൂലയിൽ ഒതുങ്ങി പോയ പ്രതിഭ!ആ വേർപാടിനു അത്രയൊക്കെ മതി എന്നു സാരം.കണക്കിന്റെ മാന്ത്രികതയേ സ്വന്തമാക്കിയ ഒരു വനിതാ രത്നം.ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കുകയും മാതൃക ആക്കേണ്ടതുമായ വ്യക്തിത്വം .നമ്മളിൽ എത്ര പേർക്കു അവരെ കുറിച്ചറിയാം.അറിയുന്നവരോട് അവർക്കായി നമ്മുക്കു ഒരുമിച്ചു കണ്ണീർ പൊഴിക്കാം.അറിയാത്തവർക്കായി അവരുടെ ജീവചരിത്രം ഞാൻ താഴേ ചേർക്കുന്നു.
1939 നവംബർ നാലിനു നാനാക്ക് ചന്ദ്ഝേടിയുടെയും ദേവകിയുടെയും മകളായി ജനിച്ചു.പിതാവായ നാനാക്ക് ചന്ദ് ഒരു സർക്കസ് കായികതാരമായിരുന്നു.പിതാവിനൊപ്പം ചീട്ടിലെ മാന്ത്രികവിദ്യകൾ പ്രദർശിപ്പിച്ച് ശകുന്തളാദേവിയുടെ ഗണിതശാസ്ത്ര പാടവം മൂന്നാം വയസ്സിൽ തന്നെ പ്രകടമായി.ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകൾ കൈവരിക്കാതെ തന്നെ സംഖ്യകളെ മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അദ്ഭുതവനിതയായ ശകുന്തളാദേവി ആറാംവയസ്സിൽ മൈസൂർ സർവ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള് കണക്കുകൂട്ടൽ കഴിവും ഓർമശക്തിയും പ്രദർശിപ്പിച്ചു.എട്ടാം വയസ്സിൽ തമിഴ്‌നാട്ടിലെ അണ്ണാമല സർവ്വകലാശാലയിലും ഇത് ആവർത്തിച്ചു. 1977-ൽ അമേരിക്കയിലെ ഡള്ളാസിൽ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേർപ്പെട്ട ശകുന്തളാദേവി അമ്പതു സെക്കൻഡിനകമാണ് ഉത്തരം നൽകിയത്. 201 അക്ക സംഖ്യയുടെ 23-ആം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തിഗണിതശാസ്ത്ര വിശാരദന്മാരും പത്രക്കാരും വിദ്യാർത്ഥികളുമടങ്ങിയ ഒരു സംഘം 1980 ജൂൺ 13 നു ലണ്ടനിലെ ഇമ്പീരിയൽ കോളേജിൽ ഒത്തുകൂടി. ശകുന്തളാ ദേവി മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്തുകയായിരുന്നു ശകുന്തളാ ദേവിയുടെ കർത്തവ്യം. ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് അവർ എത്തി. 1995 ലെ ഗിന്നസ് ബുക്കിൽ 26-ആം പേജിൽ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. ബാഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്ന് 84 - മത്തെ വയസ്സിൽ ഏപ്രിൽ 21, 2013 നു വൈകുന്നേരം ശകുന്തളാദേവി അന്തരിച്ചു.
Comments
Post a Comment